ഗവ യു പി എസ് ഞാറനീലികാണി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ യു പി എസ് ഞാറനീലികാണി
വിലാസം
ഗവ.യു.പി.എസ്.ഞാറനീലിക്കാണി
,
ഇലഞ്ചിയം പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0472 2845310
ഇമെയിൽnjaraneelikkani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42646 (സമേതം)
യുഡൈസ് കോഡ്32140800313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയബീവി. എൻ
പി.ടി.എ. പ്രസിഡണ്ട്ഹിജർ മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്നിസ
അവസാനം തിരുത്തിയത്
01-02-2022Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്. ഈ വിദ്യാലയം ആദ്യം സ്ഥാപിതമായത് 1933 ൽ ഇലഞ്ചിയം കാട്ടിലക്കുഴിക്ക് അടുത്തുള്ള മഞ്ഞനക്കടവ് എന്ന സ്ഥലത്തായിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട പരേതനായ ഗോപാലൻ കാണി വാധ്യാരായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈറയില കൊണ്ടുണ്ടാക്കിയ സ്കൂൾ ഷെഡ്ഡ് ആനകളുടെ ആക്രമണമേറ്റ് തകരുമ്പോൾ മരച്ചുവട്ടിലാകും പഠനം. ആക്രമണം പതിവായപ്പോൾ 1935 ൽ പരേതനായ ശീതങ്കൻ കാണി സ്കൂൾ ഞാറനീലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1940 ൽ സ്കൂൾ പാലോട് ശ്രീ. എ.റ്റി.ജോസഫ് ഏറ്റെടുക്കുകയും ഒരു ഗ്രാൻ്റ് സ്കൂൾ ആയി പ്രവർത്തിക്കുകയും ചെയ്തു. തുടങ്ങുമ്പോൾ ഒന്നും രണ്ടും സ്റ്റാൻ്റേർഡുകൾ ഉണ്ടായിരുന്നു. 1941-42 ൽ മൂന്നാം ക്ലാസ്സ് തുടങ്ങി. 1946 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 4,5 ക്ലാസ്സുകൾ ആരംഭിച്ചു.

         ആദ്യപ്രഥമാധ്യാപകൻ നെയ്യാറ്റിൻകരയിൽ നിന്നും വന്ന ശ്രീ. മാധവൻപിള്ള വേലുപിള്ളയായിരുന്നു. സ്കൂളിൽ തന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത് . ആദ്യ വിദ്യാർഥി ഇലഞ്ചിയം കാട്ടിലകുഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട സുബ്രമണ്യൻ കാണിയായിരുന്നു. പ്രായം ഏറെ ആയെങ്കിലും കർഷകനായി ഇദ്ദേഹം ജീവിതം നയിക്കുന്നു. 1989 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ വനഭൂമിയിൽ 5 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ഊട്ടുപുരയും, ഓഫീസ് റൂമും, സ്റ്റാഫ് റൂമും , സയൻസ് പാർക്ക്, ലൈബ്രറി, ലാബ്, സ്പോർട് റൂം, ഹാൾ . സ്റ്റോറേജ് , മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവ നിലനിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

എക്കോ ക്ലബ്, ഹരിത ക്ലബ്, ആരോഗ്യ ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ഗന്ധിദർശൻ, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്,

മാനേജ്മെന്റ്

മുൻ സാരഥികൾ

സുലൈമാൻ, രാജൻ, യൂസഫ്, ഗംഗാധരൻ, നാരായണ പിള്ള, ശേഖര പിള്ള, വിശ്വനാഥൻ ആശാരി, വേണുകുമാരൻ നായർ, സനിൽ ബാബു, ഗീത. C. V, മിനി കുമാരി, ജോളി എബ്രഹാം, മനോജ്‌ B. K. നായർ, റസിയ ബീവി. N

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപിനാഥ കുറുപ്പ്

മികവുകൾ

മലയാള മനോമയുടെ നല്ലപാഠം A+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ചു.

വഴികാട്ടി

https://maps.app.goo.gl/EHDeFArNnCNbtzsi6

തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_ഞാറനീലികാണി&oldid=1546059" എന്ന താളിൽനിന്ന് ശേഖരിച്ചത്