ജി.യു.പി.എസ് പഴയകടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പഴയകടക്കൽ | |
---|---|
വിലാസം | |
കേരള എസ്റ്റേറ്റ് G.U.P.S PAZHAYAKADAKKAL , കേരള എസ്റ്റേറ്റ് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04931 280670 |
ഇമെയിൽ | school.keralaestate@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48559 (സമേതം) |
യുഡൈസ് കോഡ് | 32050300905 |
വിക്കിഡാറ്റ | Q64567610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസുകുട്ടി ടി കെ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞിമുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആസ്യ എ |
അവസാനം തിരുത്തിയത് | |
30-01-2022 | 48559 |
1952 ൽ സ്ഥാപിച്ച കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമം. അവിടെ കേരള എസ്റ്റേറ്റിനോട് ചേർന്ന് നിൽക്കുന്ന ഗവ ജി യു പി സ്കൂൾ പഴയകടയ്ക്കൽ . അറുപത് ആണ്ട് പിന്നിടുന്ന ഈ വിദ്യലയത്തിൻെറ ചരിത്രം എന്ന് പറയുന്നത് ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ ചരിത്രം കൂടിയാണ്.റബ്ബർ തോട്ടത്തിൻെറ അരികിൽ തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി നിർമിച്ച രണ്ട് മുറി കെട്ടിടത്തിൽ 1952 ൽ ആണ് ഈ വിദ്യാലയത്തിൻെറ തുടക്കം എന്ന് നാട്ടുകാർ പറയുന്നു.എങ്കിലും 1956 ൽ ഈ വിദ്യാലയം ഒരു എൽ പി സ്കൂളായി സർക്കാർ അംഗീകാരത്തോടെ തുടക്കം കുറിച്ചു എന്ന് രേഖകൾ പറയുന്നു. കൂടുതൽ വായിക്കുവാൻ സാമ്പത്തികമായും സാമൂഹികമായും വിദ്യഭ്യാസ പരമായും വളരെ പിന്നിലായിരുന്ന ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ തൽപരരായിരുന്നില്ല. അന്നത്തെ അധ്യപകരായിരുന്ന മാധവൻ മാസ്റ്റർ,മൂസ്സ മാസ്റ്റർ എന്നിവർ വീട് സന്ദർശിച്ച് കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കാനുളള പ്രവർത്തനങ്ങൾ നട്ത്തി.നാട്ടിലെ പൗര പ്രമുഖരുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാലയവും സമൂഹവും ഒത്തിരി മുന്നേറി.ഇതിൻറെ തെളിവുകളാണ് വിദ്യാലയത്തിൻറെ പിന്നീടുളള വളർച്ചയിൽ കാണാൻ സാധിച്ചത്. 1983- ൽ ഒരു യു പി സ്കൂളാക്കാനുളള പ്രവർത്തനങ്ങൾ തുടങ്ങി,ഇതിനായി പ്രാധാനാധ്യാപകൻ സൈതാലിക്കുട്ടി മാസ്റ്ററും,മൈലപ്പുറം മമ്മുഹാജി,സി എ ച്ച് മാനു,പട്ടാണി കുഞ്ഞാപ്പു,തുടങ്ങിയവരുടെയും നാട്ടുകാരുടെയും സഹകണം ആവോളം ഉണ്ടായിരുന്നു.എന്നാൽ അതിനുളള പ്രാധാന കടമ്പ ഒരു ഏക്കർ സ്ഥലം സ്വന്തമായി വേണമെന്നുളളതായിരുന്നു.നിലവിൽ പ്രവർത്തിക്കുന്ന എ ൽ പി വിദ്യാലയത്തിന‍്‍ പിന്നിലുളള റബ്ബർ തോട്ടം മാനേജറോട് പി ടി എ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും ഭൂമി നൽകാൻ സാധ്യമല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.ഇത് നാട്ടുകാരിൽ പ്രധിഷേധത്തിന് കാരണമായി.അവർ എസ്റ്റേറ്റ് റോഡ് ഉപരോധിച്ചു. നാട്ടുകാരിലെ എതിർപ്പ് കാരണം പതിനായിരം രുപക്ക് മാനേജർ സ്ഥലം നല‍്കാം എന്ന ധാരണയിലെത്തി. പക്ഷേ അത്രയും പണം കണ്ടെത്താൻ പ്രയാസമായതിനാൽ ഭൂമിയിലെ മരം ഏറ്റടുത്ത് പട്ടാണി സൈദ് ഹാജി പണം നൽകി സഹകരിച്ചു. പിന്നീട് ഭൂമിയിൽ പുതിയ കെട്ടിടം പണിയുന്നതിന് പണം ആവശ്യമായി വന്നു.അത് നാട്ടുകാരിൽ നിന്നാണ് സ്വരുപിച്ചത്. അങ്ങനെ 1983 ൽ തെന്നെ ഇ. കെ നായനാർ മുഖ്യമന്ത്രായായ സമയ്ത്ത് ഈ വിദ്യാലയം ഗവൺമെൻറ് യു പി സ്കൂളായി ഉത്തരവിറക്കി.എന്നാൽ രേഖയിൽ പുന്നക്കൽ എന്നായിരുന്നു സ്ഥലപ്പേര്.പിന്നീട് സി എച്ച് മാനുവും അന്നത്തെ പ്രധാനാധ്യാപകനുമായിരുന്ന അബ്ദുല്ല മാസ്റ്ററും തിരുവനന്തപുരത്ത് പോയി കേരള പഴയകടയ്ക്കൽ എന്നാക്കി മാറ്റി. നിർഭാഗ്യം എന്ന് പറയട്ടെ 1987 ൽ ഉണ്ടായ ചുഴലികാറ്റിനെ തുടർന്ന് പുതുതായി നിർമ്മിച്ച കെട്ടിടം പാടെ തകർന്നു.എന്നാൽ പി ടി എ യും നാട്ടുകാരും സഹകരിച്ച് പെട്ടെന്ന് തെന്നെ പണി കഴിപ്പിച്ചു.വിദ്യാലയത്തിൻറെ ഇന്ന് കാണുന്ന പുരോഗതിക്ക് ഇവിടെയുളള നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം ആവോളം ഉണ്ടായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നുമില്ലാഴ്മിൽ നിന്ന് വളർന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുപത് ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇരുപത്തി അഞ്ച് അധ്യാപകരും കൂടാതെ മൂന്ന് സ്പെഷ്യൽ അധ്യാപകരും നാല് കെ ജി അധ്യാപകരും പാചകത്തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.എൽ പി, യു പി വിഭാഗങ്ങളിലായി എഴുന്നൂറോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ നൂറ്റി മുപ്പതോളം കുട്ടികളും പഠിക്കുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്.
സംസ്ഥാത്തെ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം.സർക്കാറിനെ്‍റ ഒരുകോടി രൂപ ഉപയോഗിച്ച് കൊണ്ട് പന്ത്രണ്ട് ക്ലാസ്സ് മുറികളുടെ നിർമ്മാണം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു ശാസ്ത്ര പാർക്കിൻറെ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസ്ത്തിന് വേണ്ടി നിർമിച്ച കുട്ടിക്കളം പാർക്ക് നാട്ടുകാരുടെയും സുമനസ്സുകുളുടെയും സഹകരണത്തോടെ നിർമിച്ചതാണ്.
- അടിസ്ഥാ സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.
- രണ്ട് ഏക്കർ സ്ഥലം
- ൽ ഡി പി ഇ പി നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളുളള കോൺക്രീറ്റ് കെട്ടിടം
- ൽ നിർമിക്കുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്ത സ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, കംപ്യട്ടർ ലാബ്, സ്കൂൾ ലൈബ്രറി രണ്ട് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ ,സീലിങ്ങ് ചെയ്ത ബിൽഡിങ്ങ്.
- സ്റ്റേജ് കം ക്ലാസ്സ് റും ബിൽഡിങ്ങ്
- പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്ന് ക്ലാസ്സ് റും കം മീറ്റിങ്ങ് ഹാൾ
- പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശാലമായ പാചകപ്പുര
- എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നട്ത്തിയ ഓട് മേഞ്ഞ സീലിങ്ങ് ചെയ്ത രണ്ട് ക്ലാസ്സ് മുറികൾ
- എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തി അയ്യായിരം ലിറ്റർ ശേഷിയുളള കോൺക്രീറ്റ് ജല സംഭരണി
- എം എൽ എ ഫണ്ടും, എസ്സ് എസ്സ് എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗ്ച്ച നിർമ്മിച്ച ഒമ്പത് കോൺക്രീറ്റ് ക്ലാസ്സ് മുറികൾ
- സംസ്ഥാന സർക്കാറിനെ്‍റ ഒരുകോടി രുപ ചിലവിൽ നിർമ്മാണത്തിലിരിക്കുന്ന പന്ത്രണ്ട് ക്ലാസ്സ് റൂം ബിൽഡിങ്ങ്
- എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അഞ്ച് ലക്ഷം രൂപ ചിലവുളള സോളാർ പാനൽ
- എഴായിരം പുസ്തകങ്ങൾ ഉളള വിശാലമായ ലൈബ്രറി
- വിവിധ ഏജൻസികൾ വഴി ലഭിച്ച ശൗച്യാലയങ്ങൾ
- പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ
- പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച തണൽ ഓപ്പൺ ക്ലാസ്സ് റൂം
- പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാല് ലക്ഷം രൂപയക്ക് വാങ്ങിയ സ്കൂൾ ബസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- തൈക്കോണ്ടോ
- എയ് റോബിക്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
01 | ജോസഫ് മാഷ് | 1998-2000 |
02 | ദാസ് മാഷ് | 2000-2004 |
03 | കെ.കെ പുരുഷോത്തമൻ മാഷ് | 2004-2008 |
04 | ത്രേസ്യാമ്മ ടീച്ചർ | 2008-2011 |
05 | രാധമ്മ ടീച്ചർ | 2011-2014 |
06 | മജീദ് മാഷ് | 2014-2016 |
07 | ജയിംസ് മാഷ് | 2016-2019 |
നേട്ടങ്ങൾ
1)- പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തപ്പെട്ട ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 2)- പി. ടി. ബി. ബാല ശാസ്ത്ര പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും,ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. 3)- മികച്ച പി ടി എ ക്കുളള ജില്ലാ തല അവാർഡിന് വിദ്യാലയം തിരഞ്ഞെടക്കപ്പെട്ടു. 4)-മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് വിദ്യാലയങ്ങളായി മാറ്റുന്നതിൻറെ ഭാഗമായി സ്ംസ്ഥാന സർക്കാറിൻറെ ഒരുകോടി രൂപ ല ഭിച്ചു.വിവധ മൽസര പരീക്ഷകളിലും,ഉപജില്ല ജില്ല കലോൽസവങ്ങൾ കായിക മൽസരങ്ങൾ എന്നിവയിൽ മികച്ച പ്രകടം നടത്താൻ സാധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പടിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച് വരുന്നു. അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
01 | മണി മാഷ് | അധ്യാപകൻ,പൊതുവിദ്യഭ്യാസ സംരക്ഷണം മലപ്പുറം കോഡിനേറ്റർ |
02 | രാധാകൃഷണൻ | അധ്യാപകൻ |
03 | ജംഷാദ് | സാമുഹ്യ പ്രവർത്തകൻ,അധ്യാപകൻ |
04 | ജിഷ | അധ്യാപിക |
05 | എ.സി ജലീൽ | നാടകം,ഷോർട്ട് ഫിലിംസ്,അഭിനയം |
06 | യൂനുസ് കരുവാരകുണ്ട് | കാരാട്ടെ,തൈകോണ്ടോ,മാർഷൽ ആർട്സ്,മുയത്തായി |
07 | ഇസ്മാഈൽ മാഷ് | അധ്യാപകൻ |
08 | സ്വദഖത്തുളള | കെ എസ് ആർ ടി സി |
09 | ഹസനുൽ ബന്ന | കെ എസ് ഇ ബി |
10 | ലിൻഷ | അധ്യാപിക |
11 | റശീദ് | അധ്യാപകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തുവ്വൂർ /മേലാറ്റൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- കരുവാരകുണ്ട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നിലമ്പൂർ - പെരുമ്പിലാവ് പാതയിൽ കേരള പഴയകടയ്ക്കൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
Loading map... {{#multimaps:11.736983, 76.074789 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48559
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ