ജി.യു.പി.എസ് പഴയകടക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമ്പത്തികമായും സാമൂഹികമായും വിദ്യഭ്യാസ പരമായും വളരെ പിന്നിലായിരുന്ന ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ തൽപരരായിരുന്നില്ല. അന്നത്തെ അധ്യപകരായിരുന്ന മാധവൻ മാസ്റ്റർ,മൂസ്സ മാ‍സ്റ്റർ എന്നിവർ വീട് സന്ദർശിച്ച് കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കാനുളള പ്രവർത്തനങ്ങൾ നട്ത്തി.നാട്ടിലെ പൗര പ്രമുഖരുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാലയവും സമൂഹവും ഒത്തിരി മുന്നേറി.ഇതിൻറെ തെളിവുകളാണ് വിദ്യാലയത്തിൻറെ പിന്നീടുളള വളർച്ചയിൽ കാണാൻ സാധിച്ചത്. 1983- ൽ ഒരു യു പി സ്കൂളാക്കാനുളള പ്രവർത്തനങ്ങൾ തുടങ്ങി,ഇതിനായി പ്രാധാനാധ്യാപകൻ സൈതാലിക്കുട്ടി മാസ്റ്ററും,മൈലപ്പുറം മമ്മുഹാജി,സി എ ച്ച് മാനു,പട്ടാണി കുഞ്ഞാപ്പു,തുടങ്ങിയവരുടെയും നാട്ടുകാരുടെയും സഹകണം ആവോളം ഉണ്ടായിരുന്നു.എന്നാൽ അതിനുളള പ്രാധാന കടമ്പ ഒരു ഏക്കർ സ്ഥലം സ്വന്തമായി വേണമെന്നുളളതായിരുന്നു.നിലവിൽ പ്രവർത്തിക്കുന്ന എ ൽ പി വിദ്യാലയത്തിന‍്‍‍ പിന്നിലുളള റബ്ബർ തോട്ടം മാനേജറോട് പി ടി എ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും ഭൂമി നൽകാൻ സാധ്യമല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.ഇത് നാട്ടുകാരിൽ പ്രധിഷേധത്തിന് കാരണമായി.അവർ എസ്റ്റേറ്റ് റോഡ് ഉപരോധിച്ചു. നാട്ടുകാരിലെ എതിർപ്പ് കാരണം പതിനായിരം രുപക്ക് മാനേജർ സ്ഥലം നല‍്കാം എന്ന ധാരണയിലെത്തി. പക്ഷേ അത്രയും പണം കണ്ടെത്താൻ പ്രയാസമായതിനാൽ ഭൂമിയിലെ മരം ഏറ്റടുത്ത് പട്ടാണി സൈദ് ഹാജി പണം നൽകി സഹകരിച്ചു. പിന്നീട് ഭൂമിയിൽ പുതിയ കെട്ടിടം പണിയുന്നതിന് പണം ആവശ്യമായി വന്നു.അത് നാട്ടുകാരിൽ നിന്നാണ് സ്വരുപിച്ചത്. അങ്ങനെ 1983 ൽ തെന്നെ ഇ. കെ നായനാർ മുഖ്യമന്ത്രായായ സമയ്ത്ത് ഈ വിദ്യാലയം ഗവൺമെൻറ് യു പി സ്കൂളായി ഉത്തരവിറക്കി.എന്നാൽ രേഖയിൽ പുന്നക്കൽ എന്നായിരുന്നു സ്ഥലപ്പേര്.പിന്നീട് സി എച്ച് മാനുവും അന്നത്തെ പ്രധാനാധ്യാപകനുമായിരുന്ന അബ്ദുല്ല മാസ്റ്ററും തിരുവനന്തപുരത്ത് പോയി കേരള പഴയകടയ്ക്കൽ എന്നാക്കി മാറ്റി. നിർഭാഗ്യം എന്ന് പറയട്ടെ 1987 ൽ ഉണ്ടായ ചുഴലികാറ്റിനെ തുടർന്ന് പുതുതായി നിർമ്മിച്ച കെട്ടിടം പാടെ തകർന്നു.എന്നാൽ പി ടി എ യും നാട്ടുകാരും സഹകരിച്ച് പെട്ടെന്ന് തെന്നെ പണി കഴിപ്പിച്ചു.വിദ്യാലയത്തിൻറെ ഇന്ന് കാണുന്ന പുരോഗതിക്ക് ഇവിടെയുളള നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം ആവോളം ഉണ്ടായിട്ടുണ്ട്.