ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
വിദ്യാലയങ്ങൾ നാടിന്റെയും നാട്ടുകാരുടെയും വീടാണ് .തൊഴിലില്ലാഴ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറി ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന നാടിൻറെ വിദ്യാലയം. സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , ഭാഷാ വാണി തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്., യു എസ് എസ് പരീക്ഷയിൽ വിജയം എന്നിവ ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.
ഉണർവ്വ് (മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി
പഠനോൽസവം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.
ലിറ്റിൽ സ്കോളർ ടാലൻറ് പരീക്ഷ
പൊതു വിഞ്ജാനവും പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം നടത്തിവരുന്നു . വാർഷിക പരീക്ഷയുടെ സമയത്താണ് ഈ പരീക്ഷ നടത്താറുളളത് .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനസമ്പാദനത്തിനും, പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടാലൻറ് എക്സാം നടത്തിവരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണയാണ് ഈ സംരംഭത്തിന് കരുത്താവുന്നത് . അതുകൊണ്ടുതന്നെ തികച്ചും ലാഭകരവും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആയ ഈ പുസ്തകം കുട്ടികളെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ടാലൻറ് എക്സാം കൃത്യമായ ആസൂത്രണത്തോടെ കൂടിയാണ് നടപ്പിലാക്കുന്നത്. പരീക്ഷയിൽ മുന്നിലെത്തുന്നവർക്ക് കാഷ് അവാർഡ് നൽകുന്നതിനുപുറമേ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകുന്നു.
പ്രതിഭയെ തേടി പ്രതിഭാദരം
2019-20 അദ്ധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പിൻറെ നിർദ്ദേഷ പ്രകാരം "പ്രതിഭയെതേടി" എന്ന പരിപാടി ' വിപുലമായി നടപ്പിലാക്കി. അതിന് വേണ്ടി പ്രത്യേക പി ടി എ എസ്സ് എം സി യോഗങ്ങൾ ചേരുകയും ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച് ആദരിച്ചത്. വിദ്യാലയത്തിൽ പഠിക്കുകയും വലിയ സ്ഥാനങ്ങളിൽ എത്തുകയും ചെയതവരെ യാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
കുട്ടികളിൽ മൽസര ബുദ്ധി വളർത്തുന്നതിന് വേണ്ടിയും നമ്മുടെ രാജ്യത്തിൻറെ ഭരണ സംവിധാനത്തെയും ജനാധ്യപത്യ പ്രക്രിയകളെ മന്സ്സിലാക്കുന്നതിന് വേണ്ടിയും ഓരോ അദ്ധ്യയന വർഷവും സ്കൾ പാർലിമെൻറ് തെരഞ്ഞടുപ്പ് നടത്തുന്നു . സാധാരണ സ്കുൾ ലീഡർ പോസറ്റിലേക്കാണ് മൽസരം നടത്താറുളളത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് സ്ഥാനാർത്ഥികളായി മത്സര രംഗത്ത് ഉണ്ടാവാറുളളത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും മൽസരത്തിന് ഉണ്ടാവാറുണ്ട്. എല്ലാംസ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിക്കകയും,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടക്കുകയുംചെയ്യു്നു..ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുക്കുകയും,ക്രമസമാധാനം. ഫലപ്രഖ്യാപനം,ഇതെല്ലാം പ്രത്യേക പരിശീലനം മേടിയ വിദ്യാർത്ഥികൾ തെന്നെ നിർവഹിക്കുന്നു.
പഠനവീട്
മലായാളം ,ഇംഗ്ലീഷ്,ഗണിതം,മറ്റു ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടിയാണ് പഠനവീട്. അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്മമായ ഇടപെടൽഇതാണ് പഠന വീട്.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .
ടാലൻറ് ലാബ്
വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു.
സ്കൂൾ സ്റ്റോർ
കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സംരംഭമാണ് സ്കൾ സറ്റോർ. പേന, പെൻസിൽ, പേപ്പർ, ക്രയോൺ,സ്കെയിൽ,ബാഗ്, പൗച്ച്, മറ്റ് ആവശ്യ സാധനങ്ങൾ ...... തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും സ്കൂൾ സ്ററോറിനെയാണ് ആശ്രയിക്കുന്നത്. കടയിൽ കയറി വാങ്ങേണ്ട ആവശ്യമില്ല്. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നുആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്. കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു.
പത്ര പരിചയം
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.
"ഉണർവ്വ്" അവധിക്കാല പ്രത്യേക പഠന പരിപാടി
കൊറോണ എന്ന മഹാമാരി തുടങ്ങും മുമ്പ് വിദ്യാലയത്തിലെ മധ്യ വേനലവധിക്കാലത്ത് കുട്ടികളെ പഠനത്തിൽ നിന്ന് അകറ്റാതിരിക്കാനും പഠന പ്രവ്രത്തനങ്ങളുമായി കുട്ടികൾക്ക് കുടുതൽ ബന്ധം സ്ഥാപിക്കാനുമായി ഓരോ അവധിക്കാലത്തും കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തപ്പെടുന്ന ഒരു പ്രത്യേക പരിപാടിയായിരുന്നു ഉണർവ്വ്. ഇതിന് വേണ്ടി സ്കൂൾ അടക്കുന്ന സമയത്ത് പ്രത്യേക എസ്സ് ആർ ജി കൂടുകയും കുട്ടികൾക്ക് വേണ്ട ഒരു കൈ പുസതകം അധ്യാപകരുടെ നേതൃതത്തിൽ തെന്നെ തയ്യാറാക്കുകയും സ്കൾ അടച്ച് ഒരാഴ്ച സമയം കഴിഞ്ഞതിന് ശേഷം കുട്ടിളെയും രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ച് വരുത്തി പ്രത്യേക നിർദ്ദേശം നൽകുകയും കൈ പുസതം എങ്ങിനെ ഉപയോഗിക്കണമെന്നും ഓരോ ആഴ്ചയിലും അത് അധ്യാപകരെ കാണിക്കണമെന്നും നിർദ്ദേശിക്കുകയും അവരത് കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു രീതി സ്കളിൽ നടക്കാറുണ്ടായിരുന്നു. ഈ മധ്യവേനലവധിക്കാലത്തും ഈ പദ്ധതി നടത്തണമെന്ന് തെന്നെയാണ് പി ടി എ യുടെയും എസ്സ് ആർ ജി യുടെയും തീരുമാനം.
"കുട്ടുകാർക്കൊപ്പം" സഹായ പദ്ധതി
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങി തങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് കൂട്ടുകാർക്കൊപ്പംഎന്ന സഹായ പദ്ധതി ആശയത്തിലൂടെയാണ്. ഇത് കുട്ടികൾ ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്.
ജന്മ ദിനം ചെടിച്ചട്ടി സമ്മാനം
വിദ്യാലയത്തിലെ ഒരോ കുട്ടിയുടെയും ജൻമദിനത്തിന് ചെടിച്ചട്ടിയോ അല്ലെങ്കിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസതകമോ സ്പോൺസർ ചെയ്യുന്ന രീതി കാലങ്ങളായി ഈ വിദ്യാലയത്തിൽ നടന്ന് വരുന്നു. ഒരേ കുട്ടിയും അവരുടെ ജൻമ ദിനത്തിൻറെ തിയ്യതി മുൻകൂട്ടി ടീച്ചറെ അറിയിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർ നൽകുന്ന ജൻമ ദിന സമ്മാനം കൈമാറുകയും ചെയ്യുന്നു. കടകളിൽ നിന്നും മിഠായി വാങ്ങി സ്കുൂളും പരിസരവും പ്ലാസ്റ്റിക്ക് നിറക്കുന്നതിനെതിരെ കുട്ടികളെ ബോധവാൻമാരാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആശയം വിദ്യാലയത്തിൽ തുടർന്ന് പോരുന്നത്.പക്ഷേ കോവിഡ് വ്യപനം രൂകഷമായ സാഹചര്യത്തിൽ അവ വേണ്ട വിധം പരിപാലിക്കാൻ കഴിയാത്ത അവസഥ സംജായമായതിനാൽ പാർക്കിലെ ചെടികളും ചട്ടികളും എല്ലാം നവീകരിക്കാൻ വളരെ പ്രയാസം നേരിട്ടതിനാൽ കൊറോണക്ക് ശേഷം ഈ പദ്ധതി തുടർന്ന് നടത്താൻ സാധിച്ചിട്ടില്ല.അടുത്ത അധ്യായന വർഷം വീണ്ടും ഉഷാറാക്കി ആരംഭിക്കാനുളള ശ്രമങ്ങൾ നടന്ന് വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.
- സ്കൂൾ ജെ ആർ സി യൂണിറ്റ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- തൈക്കോണ്ടോ
- എയ് റോബിക്സ്
- സ്കൂൾ പൗൾട്രി ക്ലബ്ബ്
ദിനാചരങ്ങൾ
പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി ഒരോ ദിനാചരണങ്ങളുടെയും ഭാഗമായി വിവധ ക്വിസ്സ് മൽസരങ്ങൾ ,ശിൽപശാലകൾ, പഠന ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ നടക്കുന്നു.
പ്രാധാനപ്പെട്ട ചില ദിനാചരണങ്ങൾ താഴെ ചേർക്കുന്നു.