ജി.യു.പി.എസ് പഴയകടക്കൽ/ഗണിത ക്ലബ്ബ്
ശ്രീമതി മിനി മോൾ തോമസ്സും,ശ്രീമതി ഷിബി വി പി യുടെയും നേതൃത്തത്തിൽ ഈ വിദ്യാലയത്തിൽ ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നട്ന്ന് വരുന്നു.ഈ വർഷം ഡിസംബർ ഇരുപത്തി രണ്ടിന് ദേശീയ ഗണിതോൽസവം , ഗണിത ദിനം സംഘടിപ്പിച്ചു.അതിനെ്റ ഭാഗമായി ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളുടെ ഗണിത പുസതകവുമായി ബന്ധപ്പെട്ട ഗണിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രദർശനം എന്നിവ നടന്നു.ഇതിനെ തുടർന്ന് ക്ലാസ്സ് തല ഗണിത പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്തിൽ നടന്നു.അതത് ക്ലാസ്സുകളുടെ നിലവാരത്തിനനുസരിച്ചുളള ഗണിത പഠന ഉൽപ്പന്നങ്ങൾനിർമ്മിക്കുകയും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഊന്നൽ നൽകുകയും ചെയതു.