ഗവ. യു. പി. എസ്. പുതുശ്ശേരിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. പുതുശ്ശേരിമല | |
---|---|
വിലാസം | |
പുതുശ്ശേരിമല പുതുശ്ശേരിമല പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 1 - 1921 |
വിവരങ്ങൾ | |
ഫോൺ | 04735 251988 |
ഇമെയിൽ | gupsputhuserimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38547 (സമേതം) |
യുഡൈസ് കോഡ് | 32120801504 |
വിക്കിഡാറ്റ | Q87598924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ എ. ആർ. |
പി.ടി.എ. പ്രസിഡണ്ട് | അൻഷാദ് റ്റി. എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി കൃഷ്ണ |
അവസാനം തിരുത്തിയത് | |
28-01-2022 | 38547HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന് കാണാം.
ഭൗതികസൗകര്യങ്ങൾ
1921ൽ പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവും പരിസ്ഥിതി സൗഹാർദ്ധപരമായ ഈ സ്കുളിൽ വൃത്തിയുളള ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, ശുദ്ധജലവിതരണ സംവിധാനം, പെഡഗോഗി പാർക്ക്, സ്കൂൾ വാഹനം, ആവശ്യത്തിന് പഠനസാമഗ്രികൾ, കുട്ടികൾക്കാവശ്യത്തിന് ടോയ് ലറ്റ്, തുടങ്ങിയവ ലഭിക്കുന്നു. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- അസംബ്ലി (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
- വിദ്യാഭാരതി ചാനൽ (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
- കുുട്ടിയുടെ സ്വന്തം പുസ്തകം (വ്യത്യസ്ത ഭാഷകളിൽ കുുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ കുട്ടിയും തയ്യാറാക്കുന്നത്)
- അമ്മവായന
- എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർഡ് നൽകുന്നു)
- വർക്ക്ഷീറ്റ് നിർമ്മാണം (ഓരോ കുട്ടിയുടേയും നിലവാരമനുസരിച്ചുളള വർക്ക്ഷീറ്റുകൾ അധ്യാപകർ തയ്യാറാക്കി നൽകി വരുന്നു)
- അയൽപക്കപഠനം
- സ്കുൂൾ പാർലമെൻ്റ്
- ഭക്ഷ്യമേള
- ഔഷധസസ്യ നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കുകയും മിതമായ നിരക്കിൽ വിപണനം നടത്തി)
- സോപ്പ് നിർമ്മാണം (
- ഹിന്ദികെെപുസ്തകം (കിസലയ)
- വീടൊരു വിദ്യാലയം അടുക്കള ഒരു പരീക്ഷണശാല
- വീടൊരു വിദ്യാലയം പരിസരം ഒരു പരീക്ഷണശാല
- നാടറിയാൻ നടന്നറിയാൻ
- സന്നദ്ധതാ പ്രവർത്തനം
- അടുക്കളത്തോട്ടം
- പ്രദർശനം
മികവുകൾ
മുൻസാരഥികൾ
ക്രമ നം | പേര് | കാലഘട്ടം |
---|---|---|
1 | V.K. കൊച്ചുകുഞ്ഞ് | 1940- |
2 | K. തോമസ് | 1967 |
3 | P.K. ജനാർദ്ദനൻ | 1976 മെയ് - 1977 മാർച്ച് |
4 | P.M. പോൾ | 1977 ജുൺ -1979 മാർച്ച് |
5 | K.N. ഗോവിന്ദൻ | 1979 ഏപ്രിൽ -1979 ജുലെെ |
6 | C.K. കുഞ്ഞുകൃഷ്ണൻ | 1980 ഫെബ്രുവരി -1983 |
7 | K. രാമകൃഷ്ണപിളള | 1983 ജൂലെെ -1996 മെയ് |
8 | മറിയാമ്മ ഏബ്രഹാം | 1996 ജൂൺ -1997 മെയ് |
9 | M.N. ലീലാമണിയമ്മ | 1997 മെയ് -1997 ജുൺ |
10 | അന്നമ്മ തോമസ് | 1997 ജുൺ -1999 മാർച്ച് |
11 | M.G. അമ്മിണിയമ്മ | 1999 ഏപ്രിൽ -2002 മാർച്ച് |
12 | A.R. ശിവൻകുട്ടി | 2002 മെയ് - 2004 മെയ് |
13 | കുമാരി എലിസബേത്ത് | 2004 ജൂൺ -2005 ഏപ്രിൽ |
14 | K.V. സജിമോൻ | 2005 ജുലെെ-2019 മെയ് |
15 | സ്വപ്ന കൃഷ്ണൻ | 2019 ജുലെെ-2020 ജുൺ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | ഷീജ എ. ആർ. | H.M. |
2 | സജി വി. എ. | PD Teacher |
3 | അജുരാജ് കെ. എൻ. | PD Teacher |
4 | രാജശ്രീ വി.ജി. | LPST |
5 | പ്രിയംവദാകുമാരി ടി.കെ. | Jr. Hindi Teacher |
6 | അഞ്ജു കെ. അശോക് | LPST |
7 | സൗദാബീവി പി.എം. | LPST |
8 | അഞ്ചു എം. എം. | UPST |
ക്ളബുകൾ
- ഭാഷാക്ലബ്ബ്(മലയാളം, ഇംഗ്ഗീഷ്, ഹിന്ദി ഭാഷകളിലുള്ള കുുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് )
- സയൻസ് ക്ലബ്ബ് ( കുുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. ശാസ്ത്ര ഉപകരണങ്ങളുടെ നിർമ്മാണം , ഉപയോഗപ്പെടുത്തൽ ജ്യോതിശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് വാനനിരീക്ഷണം ഗ്രഹണനിരീക്ഷണം തുടങ്ങിയവ നടന്നുവരുന്നു. , )
- സാമൂഹ്യശാസ്ത്ര ക്ലബ്ബ് ( കുുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു )
- ആരോഗ്യക്ലബ്ബ് (കുുട്ടികളുടെ ആരോഗ്യസംരക്ഷണം- ബോധവത്ക്കരണ ക്ലാസ്സുകൾ ,പോഷകാഹാരത്തിന്റെ പ്രാധാന്യം കുുട്ടികളിലെത്തിക്കൽ , വ്യക്തിശുചിത്വം- പരിസരശുചിത്വം പാലിക്കാൻ പ്രോത്സാഹിപ്പിക്കൽ , അയൺ ഗുളികകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ )
- ഗണിത ക്ലബ്ബ് ( ഗണിത പഠനം ലളിതവും രസകരവുമാക്കാൻ , ഗണിതപഠനത്തിലുള്ള കുുട്ടികളുടെ അഭിരുചി വളർത്തുന്നതിന് )
- ഇക്കോ ക്ലബ്ബ് (പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ )
- സുരക്ഷാക്ലബ്ബ് (കുുട്ടികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. )
- കാർഷിക ക്ലബ്ബ് ( കുുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിന് , വിഷരഹിത പച്ചക്കറിയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് )
- വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:9.348275911180293, 76.80592958121113| zoom=15}}