സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി 1360 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ് വിദ്യാലയം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ. അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാഭ്യാസവിചക്ഷണർ, ഭരണരംഗത്തെ വിവിധ ഉയർന്ന ഉദ്യോഗങ്ങൾ അലങ്കരിക്കുന്നവർ, കായിക പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങി നിരവധി ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരും അതിപ്രഗത്ഭരായ വിദ്യാർത്ഥികളും മനോഹരമായ പ്രകൃതിയോടിണങ്ങിയ വിദ്യാലയക്കെട്ടിടങ്ങളും സർഗ്ഗാത്മകാന്തരീക്ഷം തീർക്കുന്ന സ്കൂൾ ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അക്കാദമികവും ഇതരവും അനുബന്ധവുമായ വിദ്യാലയ പ്രവർത്തനങ്ങളുമെല്ലാം ഈയൊരു ദൗത്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.
സി എൻ എൻ ജി എച്ച് എസ് ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ; തൃശൂർ. പിൻ : 680562 , ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0487 2347888 |
ഇമെയിൽ | cnnghscherpu@gmail.com |
വെബ്‍സൈറ്റ് | cnngirlshscherpu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22003 (സമേതം) |
യുഡൈസ് കോഡ് | 32070400501 |
വിക്കിഡാറ്റ | Q64091660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1360 |
ആകെ വിദ്യാർത്ഥികൾ | 1360 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ ഇ. പി. |
പി.ടി.എ. പ്രസിഡണ്ട് | സൂരജ് എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി കൃഷ്ണദാസ് |
അവസാനം തിരുത്തിയത് | |
28-01-2022 | 22003 |
ചരിത്രം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്.
നേട്ടങ്ങൾ
അക്കാദമികരംഗത്തും അക്കാദമികേതരരംഗത്തും അനുബന്ധ മേഖലകളിലുമായി നിരവധി നേട്ടങ്ങൾ വിദ്യാലയത്തിനുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം നേടിവരുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. എസ്.എസ്. എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്തുമാണ് വിദ്യാലയം. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധന വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാലയ പുരോഗതിയുടെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. 2019-20 അദ്ധ്യയനവർഷത്തിൽ 209 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയിരുന്നത്. അതിൽ 100% വിജയവും 43 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. വിജയവും നേടി. 2020-21 വർഷത്തിൽ ഇത് 232 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന നിലയിലും 100% വിജയത്തോടൊപ്പം 143 കുട്ടികൾക്ക് എ.പ്ലസ്. വിജയം നേടുന്ന നേട്ടം കൈവരിച്ചു. 2021-22 അദ്ധ്യയന വർഷമായ ഈ വർഷം 254 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
നിവലിൽ 1360 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഉള്ളതെന്നത് അഭിമാനകരമായ നേട്ടമാണ്. തുടർ വർഷങ്ങളിലും ഇതിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
നേട്ടങ്ങളെ പ്രധാനമായും താഴെപ്പറയുംവിധം തരംതിരിക്കാം.
അക്കാദമിക മേഖലയിലെ നേട്ടങ്ങൾ
കായിക മേഖലയിലെ നേട്ടങ്ങൾ
കലാമേഖലയിലെ നേട്ടങ്ങൾ
സാമൂഹ്യമേഖലയിലെ നേട്ടങ്ങൾ
സാഹിത്യ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സർഗ്ഗഭൂമി ടി.വി.
- നാട്ടുപച്ച മാഗസിൻ
- വായനക്കൂട്ടം
- സ്കൂൾ ഇന്റലക്ച്വൽ വിംഗ്
- ഗൈഡ്സ്
- എസ്.പി.സി. യൂണിറ്റ്
- റെഡ് ക്രോസ് യൂണിറ്റ്
- ബാന്റ്സെറ്റ് നവീകരണം
- സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
- ക്ലാസ് മാഗസിൻ.
- ഹിന്ദി മാഗസി൯ നി൪മ്മാണം
- ഗണിത മാഗസി൯ നി൪മ്മാണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വായനക്കൂട്ടം
- എഴുത്തുകൂട്ടം
- ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
- വോയ്സ് ഓഫി സി.എ൯.എ൯.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ചരിത്രായനം
- ദൈനംദിന ക്വിസ്
- Queen of English Competition
- Newspaper reading Competition
- വേദഗണിതക്ലാസ്സ്
- ശാസിത്രആൽബം
- മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
- പച്ചക്കറിത്തോട്ടം
- ഔഷധസസ്യത്തോട്ടം
- പഠനയാത്രകൾ
- സംസ്കൃതസംഭാഷണ ശിബിരം
- അച്ചടക്കസമിതി രൂപീകരണം
- ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.
- നാച്ച്വർ ക്ലബ്ബ് പ്രവർത്തനം
- സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനം
- ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം
- ഐ.ടി. ക്ലബ്ബ് പ്രവർത്തനം
- ഹിന്ദി ക്ലബ്ബ് പ്രവർത്തനം
- സംസ്കൃത ക്ലബ്ബ് പ്രവർത്തനം
- അറബിക് ക്ലബ്ബ് പ്രവർത്തനം
- ചരിത്രഗവേഷകസംഘം പ്രർത്തനം
- ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനം
[[
]]
മാനേജ്മെന്റ്
ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മനേജ൪.
വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ആതുരസേവനമേഖലയിലുമൊക്കെയായി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവർത്തനമാണ് സ്കൂൾ നടത്തിപ്പിൽ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. പൊതുസമൂഹത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുതരത്തിലുള്ള വിവേചനചിന്തയുമില്ലാതെ എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രവർത്തന രീതി. സ്കൂൾ മാനേജ്മെന്റിന് കീഴിൽ സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ, സിഎൻ.എൻ. ഗേൾസ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ബോയ്സ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ഹയർ സെക്കന്ററി സ്കൂൾ, ശ്രീശങ്കര ശിശുവിദ്യാമന്ദിരം, എൽ.പി.സ്കൂൾ ഊരകം എന്നീ സ്ഥാപനങ്ങൾ കൂടിയുണ്ട്. പാലാഴി ആഗമാനന്ദ ബാലസദനം, ഊരകം സഞ്ജീവനി ബാലികാസദനം തുടങ്ങിയ അനാഥ ബാലബാലികമാരെ സംരക്ഷിക്കുന്ന ബാലബാലികാസദനങ്ങളും സഞ്ജീവനി സമിതിയുടെ കീഴിലുണ്ട്. കൂടാതെ നിരവധി തൊഴിൽ പരിശീലനകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നു.
സഞ്ജീവനി സമിതിയുടെ അദ്ധ്യക്ഷൻ ആണ് സ്കൂൾ മാനേജർ ആയി ചുമതലയേൽക്കുന്നത്. മൂന്ന് വർഷക്കാലയളവാണ് സഞ്ജീവനി സമിതിയുടെ പ്രവർത്തന കാലയളവെന്നതിനാൽ സ്കൂൾ മാനേജരുടെ കാലയളവും മൂന്നുവർഷം തന്നെയാണ്. ഓരോ മൂന്നുവർഷത്തിനു ശേഷവും നടന്നുവരുന്ന തെരഞ്ഞെടുപ്പിൽ പുതിയ അദ്ധ്യക്ഷൻ തെരഞ്ഞെടുക്കപ്പെടുന്നതനുസരിച്ച് പുതിയ മാനേജർ ചുമതലയേറ്റെടുക്കുകയോ, നിലവിലുള്ള മാനേജർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തൽസ്ഥാനത്ത് തുടരുകയോ ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1966 - 80 | എ. ആര്യ |
1980 - 81 | കെ. അച്യുതമേനോ൯ |
1981 - 86 | കെ. എസ്. പാ൪വ്വതി |
1987 - 91 | പി. എസ് . നരസിംഹ൯ |
1991 - 94 | സി.വി. ഈച്ചര൯ |
1994- 96 | കെ. ദാമോദര൯ |
1996 - 2001 | സി. ചന്ദ്രിക |
2001 - 2002 | പി.റ്റി . ജഗദംബിക |
2002 - 2005 | കെ. എസ് . സാവിത്രി. |
2005 - 2007 | കെ. വി. മീനാക്ഷി. |
2007 - 2020 | കെ. സുനിതാഭായ് |
2020 April - May | രാജൻ പി പാറമേൽ |
202- April മുതൽ |
ഇ.പി. ഉണ്ണികൃഷ്ണൻ |
പൂർവ്വവിദ്യാർത്ഥികൾ
ക്രമനംബർ | പേര് | അറിയപ്പെടുന്ന മേഖല | സംഭാവനകൾ |
---|---|---|---|
1 | ഡോ. ലക്ഷ്മി മേനോൻ | സാഹിത്യം, ശാസ്ത്രം, വൈദ്യശാസ്ത്രം | സാഹിത്യരംഗത്ത് നിരവധി പുരസ്കാരങ്ങൾ |
2 | കെ പി ശൈലജ | കവയിത്രി | സാഹിത്യരംഗത്ത് സംഭാവനകൾ, അക്ഷരശ്ലോകം |
3 | ഡോ . ശ്രീലത ഉണ്ണയംപുറത്ത് | പ്രൊഫസർ, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, വെള്ളാനിക്കര | ആരോഗ്യരംഗത്ത് സംഭാവനകൾ |
4 | ഡോ . വി കെ മല്ലിക | റിട്ട. ജോയന്റ് ഡയറക്ടർ , മണ്ണുത്തി. | ആരോഗ്യരംഗം |
5 | ഡോ. ലൈല ബാബു | ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി. ) | ആരോഗ്യരംഗം |
6 | ഇന്ദിര ടീച്ചർ | മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം | രാജനൈതികം |
7 | പ്രൊഫ. എൻ. കോമളവല്ലി | പൊന്നാനി മുസിപ്പൽ ചെയർ പേഴ്സൻ | രാജനൈതികം |
8 | ഡോ.രുഗ്മിണി ശങ്കർ | ഡിഫൻസ് റിസർച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി | പ്രതിരോധം |
9 | ഡോ . സി ആർ ഇന്ദിര | ഫിസിഷ്യൻ | ആരോഗ്യം |
10 | ഡോ . സി ആർ വിലാസിനി | ഗൈനക്കോളജിസ്റ്റ് | ആരോഗ്യം |
11 | ഡോ . വി ജി മാലതി | മെഡിക്കൽ പ്രാക്ടീഷണർ ,യു എസ്സ് | ആരോഗ്യം |
12 | ഡോ . രമ വാഴപ്പിള്ളി | സയന്റിസ്റ്റ് ,സിംഗപ്പൂർ | ശാസ്ത്രം |
13 | ഉഷ നങ്യാർ | കൂടിയാട്ടം,നങ്ങ്യാർകൂത്ത് കലാകാരി | അനുഷ്ഠാന കല |
14 | ശാന്തി ടീച്ചർ | നൃത്താദ്ധ്യാപിക | കലാരംഗം |
15 | ശാന്തി ചേർപ്പ് | കവയിത്രി | സാഹിത്യം |
16. | ശ്രീലക്ഷ്മി കെ.എ. | കവയിത്രി | സാഹിത്യം |
17 | ഗായത്രി വി.ആർ. | കവയിത്രി | സാഹിത്യം |
18 | സാനിയ കെ.ജെ. | എഴുത്തുകാരി | സാഹിത്യം |
വഴികാട്ടി
- ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം.
- ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ.
{{#multimaps:10.43899,76.210793 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|