ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.
THSLC കോഴ്സിൻെറ പ്രയോജനങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ പഠനം വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. 7-ാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കുളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.
- THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജ്,വൊക്കേഷണൽ ഹയർസെക്കണ്ടറി,ഐ.റ്റി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു.
- THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസമേഖലയിൽ ഹയർസെക്കണ്ടറിയിലും അഡ്മിഷൻ നേടാവുന്നതാണ്.
- 3 വർഷപഠനത്തിനുശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്.
- English,Physics,Chemistry,Mathematics,Malayalam,Social Science,IT എന്നീ വിഷയങ്ങൾ കൂടാതെ സാങ്കേതിക വിഷയങ്ങളായ Engineering Drawing,General Engineering,Trade Theory &Practical,NSQF Practical പരിശീലനം എന്നിവയും ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാകുന്നു.
ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി | |
---|---|
വിലാസം | |
തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി, കോട്ടയം , തീക്കോയി പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 0482 2295554 |
ഇമെയിൽ | thsteekoy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32501 (സമേതം) |
യുഡൈസ് കോഡ് | 32100201106 |
വിക്കിഡാറ്റ | Q87659936 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ.പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സഞ്ജു ജയ്മോൻ |
അവസാനം തിരുത്തിയത് | |
28-01-2022 | 32501 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന NSQF ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ:- സോഷ്യൽ സയൻസ്ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു
മാനേജ്‌മെന്റ്
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വർഷം | പേര് |
---|---|
2011-2013 | വി.ജെ.അനിൽകുമാർ |
2014 | ഹരികുമാർ.കെ.എ |
2015 | മാത്യു ഉമ്മൻ |
2016-2020 | സനോജ് ലാൽ.കെ.എം |
2020-2022 | ജയപ്രസാദ്.പി |
2022 | രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഈരാറ്റുുപേട്ടയിൽ നിന്നും 7 കി.മീ അകലത്തിൽ തീക്കോയി പഞ്ചായത്ത് ഓഫീസിനു സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps: 9.6995468,76.8047259| width=1360px | zoom=13 }} |} |
|} [[ചിത്രം:/home/user/Pictures/Desktop/map.png |കണ്ണി=Special:FilePath//home/user/Pictures/Desktop/map.png]]
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32501
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ