മഴൂർ എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മഴൂർ ഗ്രാമത്തിൽ 1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് മഴൂർ.ഗവ .എൽ .പി സ്കൂൾ .മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമായ ഈ സ്കൂൾ ഭൗതിക, പഠന പാഠ്യേതര രംഗങ്ങളിൽ ഏറെ മുന്നിലാണ് .മഴൂർ,ഇടുകുഴി,പൂമംഗലം പ്രദേശത്തു നിന്നായി അറുപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു .1 മുതൽ 4 വരെ ഓരോ ഡിവിഷനുള്ള സ്കൂളിൽ 5 അദ്ധ്യാപകരും 1 പി ടി സി എമ്മു മാണുള്ളത്.
മഴൂർ എൽ പി സ്കൂൾ | |
---|---|
വിലാസം | |
മഴൂർ മഴൂർ , പന്നിയൂർ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 0469 2226501 |
ഇമെയിൽ | glpsmazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13713 (സമേതം) |
യുഡൈസ് കോഡ് | 32021001605 |
വിക്കിഡാറ്റ | Q64456558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജനാർദ്ദനൻ എം എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ ഐ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഒ വി |
അവസാനം തിരുത്തിയത് | |
25-01-2022 | 13713 |
ചരിത്രം
മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമായ മഴൂർ ഗവഃ എൽ പി സ്കൂൾ കഴിഞ്ഞ 67 വർഷമായി നാടിനു അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോകാവസ്ഥയിലായിരുന്ന മഴൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമെന്ന നിലയ്ക്കാണ് 1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്കൂൾ സ്ഥാപിതമായത്.1957 ൽ മഴൂർ ഗവഃ എൽ പി സ്കൂൾ ആയെങ്കിലും 2004 വരെ സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത് .ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സഹായവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംഭാവനകളിലൂടെ ലഭിച്ച തുകയും ചേർത്താണ് 15 1/ 2 സെന്റ് സ്ഥാലവും കെട്ടിടവും ക്രി.നടുക്കണ്ടി ശങ്കരൻ നായരിൽ നിന്നും വിലയ്ക്ക് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറിയത് .പിന്നീട് ഗ്രാമപഞ്ചായത്ത് ,എസ് .എസ് .എ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹായത്തോടെ നല്ല കോൺക്രീറ്റ് കെട്ടിടങ്ങളും ഭംഗിയായി ഒരുക്കിയ ക്ലാസ് മുറികളും ഹാളും സ്കൂളിന് സ്വന്തമായി ലഭിച്ചു .ഇന്ന് നാട്ടിലെ ഗ്രാമസഭയും മറ്റു പൊതുപരിപാടികളും മഴൂർ ഗവഃ എൽ പി സ്കൂളിൽ വെച്ചാണ് നടക്കുന്നത് .പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നുണ്ട് .സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് സജീവമായ പി ടി എ യുംസ്കൂൾ സംരക്ഷണസമിതിയും പ്രവർത്തിക്കുന്നുണ്ട് .ഒരു കളിസ്ഥലമില്ലാത്തതും പൂർണമായ ചുറ്റുമതിലില്ലാത്തതും ഒരു പോരായ്മയായി നിലനിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിലെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ പന്നിയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
- കണ്ണൂരിൽ നിന്ന് 28 km ദൂരം.
- തളിപ്പറമ്പ് നിന്ന് കരിമ്പം വഴി ETC പൂമംഗലം പന്നിയൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:12.070461951583326, 75.40476244552708 | width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13713
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ