ജി.എൽ.പി.എസ് പറമ്പിൽപീടിക

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsparambilpeedika (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പറമ്പിൽപീടിക
വിലാസം
പറമ്പിൽ പീടിക

പറമ്പിൽപീടിക പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 07 - 1957
വിവരങ്ങൾ
ഫോൺ0494 2434155
ഇമെയിൽglpschoolparambilpeedika@gmail.com
കോഡുകൾ
സ്കൂൾ കോഡ്19856 (സമേതം)
യുഡൈസ് കോഡ്32051301011
വിക്കിഡാറ്റQ64567037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ408
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഹമീദ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാൻ കെ
അവസാനം തിരുത്തിയത്
24-01-2022Glpsparambilpeedika


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം,

കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, ക്ലാസ് ലൈബ്രറി, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവയെല്ലാം സ്‍കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.

നേർക്കാഴ്ച

ഐ.ടി. ക്ലബ്ബ്

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം.
1 ശ്രീ.എം.കെ പരമേശ്വരൻ നായർ
2 ശ്രീ.എ.പി മാഹിനലി മാസ്റ്റർ
3 ശ്രീ.പരമേശ്വരൻ നമ്പൂതിരി
4 ശ്രീമതി. പാഞ്ചാലി ടീച്ചർ
5 ശ്രീ. വി രാഘവൻ
6 ശ്രീമതി.കെ കമലം
7 ശ്രീ.വി പത്മനാഭൻ
8 ശ്രീ.കെ.കെ നീലകണ്ഠൻ
9 ശ്രീ .പി.കെ അബ്ദുറസാക്ക്
10 ശ്രീ കെ.സുരേഷ് കുമാർ
11 ശ്രീമതി. സി.പി ശശിലത
12 ശ്രീ.വി .കെ ഉണ്ണികൃഷ്ണൻ
13 ശ്രീ.എം.സി.അബൂബക്കർ

പ്രശസ്തരായ അധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തിയതി
1 ശ്രീ.കെ. അലവി
2 ശ്രീ.ബി കറപ്പൻ
3 ശ്രീ.കോഴിത്തൊടി മൊയ്തീൻ മൗലവി.
4 ശ്രീമതി.കെ. ജി വത്സമ്മ
5 ശ്രീമതി രാജന്മ ഇമ്മാനുവൽ
6 ശീമതി പി .എൻ ലീലാവതി
7 ശ്രീമതി.കെ കമലം

ചിലർ മാത്രം..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ. കെ.ടി കുഞ്ഞാപ്പുട്ടി (ബ്ലോക്ക് വൈസ് പ്രസിഡന്റ് )
2 ശ്രീ. അഡ്വ. അറയ്ക്കൽ മാമു (എ.ജി.പി)
3 ശ്രീ. ഡോ : അറയ്ക്കൽ ഷാജി.
4 ശ്രീ. ഡോ : കെ.ആലിക്കുട്ടി (FRCP)

ചിലർ മാത്രം ...

നേട്ടങ്ങൾ

ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് സർവകലാശാലയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു (കോഹിന്നൂർ - നീരോൽപാലം - പറമ്പിൽപീടിക).
  • കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 8 കി.മി. അകലം.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം.

{{#multimaps: 11°6'18.97"N, 75°55'28.60"E |zoom=18 }} - -

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പറമ്പിൽപീടിക&oldid=1392200" എന്ന താളിൽനിന്ന് ശേഖരിച്ചത്