ജി.എൽ.പി.എസ് പറമ്പിൽപീടിക/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രദേശത്തെ പ്രധാന നാടൻകളികൾ

അണ്ടികളി: രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം. ഒരു ചെറിയ കുഴിയിൽ ഓരോരുത്തരും  അണ്ടികളിടുന്നു.ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ഏറണ്ടി കൊണ്ട് എറിഞ്ഞു കുഴിയിലെ അണ്ടിയെ തെറിപ്പിക്കുന്നു.

ചുള്ളിയും കോലും:രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം.ചുള്ളി ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ദൂരത്തിൽ തട്ടിത്തെറിപ്പിക്കുക. അവിടെ നിന്ന് കോല് കൊണ്ട് അളന്നു എണ്ണം തിട്ടപ്പെടുത്തുക. കൂടുതൽ കോലളവു കിട്ടിയവർ വിജയി.

ഗെയിം കളി:ടീം ആയിട്ട് കളിക്കുന്ന കളിയാണിത്. പരന്ന കല്ലുകൾ അട്ടിയിൽ വെക്കുന്നു. ടീമിലെ ഒരാൾ ബോൾ പോലുള്ള വസ്തുകൊണ്ട് എറിഞ്ഞു തെറിപ്പിക്കുന്നു.തെറിച്ച വീണ കല്ല് അട്ടിക്ക് വെക്കുന്ന ടീം അംഗങ്ങളെ എതിർ ടീം അവർ എറിഞ്ഞ ബോൾ എടുത്തു എറിയുന്നു. ഏറു കൊണ്ടാൽ അടുത്ത ടീമിന് കളത്തിൽ ഇറങ്ങാം.

കോട്ടികളി:ആൺ കുട്ടികളാണ് ഇതിലെ പ്രധാനികൾ. വിവിധ തരത്തിൽ ഈ കളി കളിക്കാറുണ്ട്. മഴക്കാലത്താണ് കോട്ടി കളി കൂടുതലും കളിക്കാറുള്ളത്.

വള്ളിച്ചാട്ടം:പെൺകുട്ടികളുടെ ഇഷ്ട വിനോദമാണിത്.ചെടികളുടെ വള്ളി ഉപയോഗിച്ച് ഉയരത്തിൽ ചാടുക.ചാടുന്നതിനിടയിൽ വള്ളി കാലിനിടയിൽ കുടുങ്ങിയാൽ കളിയിൽ നിന്ന് പുറത്താകും.

കൊത്തംകല്ല്കളി :ചുരുങ്ങിയത് രണ്ടാളെങ്കിലും ഈ കളിക്ക് വേണം. ചെറിയകല്ലുകൾ വെച്ച്, കൈ കൊണ്ടുള്ള കളിയാണിത്. പെൺകുട്ടികളാണ് ഈ കളി കളിക്കാറുള്ളത്.

കക്കുകളി:രണ്ടിൽ കൂടുതൽ പേർക്കു കളിക്കാവുന്ന കളിയാണിത്.ഇതിന് ഒരു കളം ആവശ്യമാണ്.കൊക്കിച്ചാടിയാണ് ഈ കളി കളിക്കാറുള്ളത്. പെൺകുട്ടികൾ കളിക്കുന്ന ഒരു കളിയാണിത്.

ഒളിച്ചു കളി:ഗ്രൂപ്പായിട്ട് കളിക്കുന്ന കളിയാണിത്. കൂട്ടത്തിലെ ഒരാൾ കൈ വിരൽ മറ്റുള്ളവർ കാണാതെ പൊട്ടിക്കുന്നു. തുടർന്ന് പൊട്ടിച്ച വിരൽ പിടിച്ച ആൾ നൂറു വരെ എണ്ണണം. ഗ്രൂപ്പിലെ മറ്റുള്ളവർ ഒളിച്ചു നിൽക്കണം.എണ്ണുന്ന ആൾ ഒളിച്ചു നിൽക്കുന്ന വരെ കണ്ടെത്തി sat വിളിക്കുന്നതാണ് കളി.

കള്ളനും പോലീസും:ഗ്രൂപ്പായിട്ടാണ് കള്ളനും പോലീസും കളിക്കുന്നത്. പോലീസ്‌കാരൻ കള്ളൻ മ്മാരെ ഓടിച്ചിട്ട് പിടിക്കുന്നു. അങ്ങനെ ആദ്യം പിടിച്ച ആൾ പോലീസ്‌കാരൻ ആവുന്നു. മറ്റുള്ളവർ ഓടുന്നു.

തൊട്ടുകളി:ഗ്രൂപ്പായിട്ട് കളിക്കുന്ന കളിയാണ്. കൂട്ടത്തിലെ ഒരാളെ തൊടാൻ വേണ്ടി തിരഞ്ഞെടുക്കുന്നു. തൊടാൻ വരുമ്പോൾ മറ്റുള്ളവർ ഇരിക്കുന്നു. ഇരിക്കുന്നതിനു മുൻപ് തൊട്ടാൽ,അവർ തൊടാനാകുന്നു.