ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ. 150 ലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമാക്കി പണിതുയർത്തിയ മഹനീയസൗധമാണ്. ഭാരതത്തിലെ അനേകം സാമൂഹ്യ പരിഷ്കർത്താക്കളും പാശ്ചാത്യരായ നിരവധി സുമനസ്സുകളും ഒന്നിച്ചു ചേർന്നതിൻ്റെ ഫലമായാണ് ഈ സ്കൂൾ രൂപം കൊണ്ടത്. . അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു.നിലവിലെ കെട്ടിടത്തോടു ചേർന്ന് പുതിയ ബിൽഡിംഗിൻ്റെ പണി പുരോഗമിക്കുമ്പോൾ സമീപഭാവിയിൽ തന്നെ ഒരു ഹയർ സെക്കൻ്ററി സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന് പ്രത്യാശിക്കാം.
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് | |
---|---|
വിലാസം | |
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 03 - 11 - 1864 |
വിവരങ്ങൾ | |
ഫോൺ | 0471 2451160 |
ഇമെയിൽ | fortgirlsmission@gmail.com |
വെബ്‍സൈറ്റ് | fortgirlsmissin.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43059 (സമേതം) |
യുഡൈസ് കോഡ് | 32141001618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 796 |
ആകെ വിദ്യാർത്ഥികൾ | 796 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ .എസ് .ആർ |
പി.ടി.എ. പ്രസിഡണ്ട് | വടുവൊത്ത് കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രെഞ്ചു വി വി |
അവസാനം തിരുത്തിയത് | |
21-01-2022 | JOLLYROY |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ എൽഎംഎസ് മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ സിഎംഎസ് മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു.
തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. ഇന്ത്യൻ ഫീമെയിൽ നോർമൽ സ്കൂൾ ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ സൊസൈറ്റി എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട ചർച്ച് ഓഫ് ഇംഗ്ലണ്ട് സെനാനാ മിഷൻ സൊസൈറ്റി യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്.തുടർന്ന് വായിക്കുക
.സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം..
ഭൗതികസൗകര്യങ്ങൾ
സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് ഹൈടെക് ക്ലാസ്സ്‌മുറികൾ എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
- ലിറ്റിൽ കെെറ്റ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059).കൂടുതൽ വായന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗൈഡ്സ്
- സ്പോർട്സ് ക്ലബ്
- ഐ റ്റി ക്ലബ്ബ്]
- ഗാന്ധി ദർശൻ
- ആർട്സ് ക്ലബ്
- നേച്ചർ ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ഗണിത ക്ലബ്
- ക്ലാസ് മാഗസിൻ.
മാനേജ്മെന്റ്
ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ ഉദ്ധാരണത്തിനുവേണ്ടി Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മിറ്റിയും അതിൻ്റെ പോഷക സംഘടനയായ Church of England Zenana Mission Society (CEZMS) യുടെയും പരിശ്രമഫലമായി നിർമ്മല സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും ദൗത്യവുമായി മിസ് ബ്ലാൻഫോർഡിനെ തിരുവനന്തപുരത്തക്കയച്ചു. ദീർഘകാലത്തെ കടൽയാത്രയ്ക്കുശേഷം തിരുവനന്തപുരത്തെത്തിയ ആ മഹത് വനിത അന്ത:പുരബാലികമാർക്ക് അദ്ധ്യയനം നൽകി അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു. മിസ് ബ്ലാൻഫോർഡ് കൊളുത്തിയ വിജ്ഞാനത്തിൻ്റെ കൈത്തിരി അവരുടെ പിൻഗാമികളായ മിസ് കോക്സ്, മിസ് ആഡംസൺ, മിസ് കേവാമണ്ട് മുതലായവർ കെടാതെ സൂക്ഷിച്ചു. മിസ്. കോക്സിന്റെ കാലത്താണ് ഇന്നത്തെ സ്കൂൾ മന്ദിരം രാജകൊട്ടാരത്തിന്റെ സഹായഹസ്തം മൂലം പണികഴിപ്പിച്ചത്. വിദ്യാലയത്തിലെ അവസാനത്തെ മിസ്. ടെയ്ലറിന്റെ കാലത്താണ് വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.
വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി.
ഇപ്പോൾ സി എസ് ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജർ
മുൻ മാനേജർമാർ
മിസ്. ബ്ലാൻഡ് ഫോർഡ്
മിസ്. കോക്സ്
മിസ്. ബ്യൂമണ്ട്
മിസ്. ആഡംസൺ
മിസ്. ടെയ്ലർ
മിസ്. ഡേവ്സ്
മിസ്. അക്ക ഉമ്മൻ
മിസിസ്. സാറാമ്മ ജോർജ്
മിസിസ്. മേരി ജോർജ്
മിസിസ്. മോളി ജോർജ്
മിസിസ്. സൂസൺ എബ്രഹാം
ശ്രീ. ഐപ്പ് കുരുവിള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1911 - 48 | പി. ഒ. ഫിലിപ്പ് |
1950 - 75 | സാറാമ്മ ഫിലിപ്പ് |
1975 - 83 | മോളി ജോർജ് |
1983 - 84 | സൂസന്നാമ്മ. സി |
1984 - 86 | മോളി കോരൂള |
1986 - 89 | അച്ചാമ്മ കുട്ടി |
1989 - 92 | അംബികാ ദേവി |
1992- 93 | രാജമ്മാൾ കെ .മത്തായി |
1992 - 93 | സൂസമ്മ ഏബ്രഹാം |
1993 - 97 | ബേബി ജോൺ |
1997 - 2001 | സെലീല ജേക്കബ് |
2001-2014 | എലിസബത്ത് ഐസെക്ക് |
2015-2018 | ഹെലൻ വയലറ്റ് എൽ ആർ |
2019-2020 | മറിയാമ്മ മാത്യു |
2020-2021 | ജയശ്രീ ജെ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
- തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
- ശ്രീമതി ലളിതാംബിക ഐ.എ.എസ്,
- ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി, പിന്നണി ഗായിക ബി. അരുന്ധതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അഗ്രോ ഇൻഡസ്ട്രിക്ക് എതിർവശം |
{{#multimaps: 8.48528,76.94379 | zoom=18 }}