തെരൂർ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mdr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെരൂർ മാപ്പിള എൽ പി എസ്
വിലാസം
എടയന്നൂർ

എടയന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0490 2487175
ഇമെയിൽtmlpsedayannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14735 (സമേതം)
യുഡൈസ് കോഡ്32020800323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.പത്മാവതി
പി.ടി.എ. പ്രസിഡണ്ട്എം ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്കെ.സജിന
അവസാനം തിരുത്തിയത്
19-01-2022Mdr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതൽ അറിയുന്നതിന്

മാനേജ്മെന്റ്റ്

എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.

സ്കൂൾ പി ടി എ

സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നിലവിൽ പി ടി എ ഭാരവാഹികൾ:- പി.കെ അബ്ദുൾ ലത്തീഫ് (പ്രസി.), വി.പി നജ്മ (വൈ. പ്രസി.); മദർ പി ടി എ:-കെ സനീറ (പ്രസി.), എസ്.പി.സുലൈഖ(വൈ.പ്രസി.)




ഫോട്ടോ ഗാലറി

സ്കൂൾ മുറ്റത്ത് നിന്നും......
സ്കൂളിൽനടന്ന സർഗോത്സവം പഞ്ചായത്ത് പ്രസി. എം.രാജൻ ഉദ്ഘാടനം ചെയ്യുന്നു....


സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസി.എം.രാജൻ ഉദ്ഘാടനം ചെയ്യുന്നു....


പത്രവാർത്ത......


പൊതുവിദ്യാഭ്യാസ യത്നം വാർഡ്‌ മെമ്പർ എൻ.കെ.അനിത ഉദ്ഘാടനം ചെയ്യുന്നു......


ജൂൺ-5 ലോക പരിസ്ഥിതിദിനം പഞ്ചായത്ത് മെമ്പർ സി.ജസീല ഉദ്ഘാടനം ചെയ്യുന്നു.....


ആരോഗ്യബോധവത്കരണ ക്ലാസ്ടി.എം.രഞ്ജിത്ത് കുമാർ......
വായനാദിനം യുവ എഴുത്തുകാരി ഹിബ ഹാഫിസ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു......


പത്ര വാർത്ത......


മനോരമ നല്ലപാഠം......


അധ്യാപക രക്ഷാകർതൃസംഗമം വാർഡ്‌ മെമ്പർ എൻ.കെ.അനിത ഉത്ഘാടനം ചെയ്യുന്നു......













വഴികാട്ടി

{{#multimaps:11.929169, 75.517379|width=800px|zoom=16 }} മട്ടന്നൂർ- കണ്ണൂർ റോഡിൽ എടയന്നൂർ

"https://schoolwiki.in/index.php?title=തെരൂർ_മാപ്പിള_എൽ_പി_എസ്&oldid=1339575" എന്ന താളിൽനിന്ന് ശേഖരിച്ചത്