തെരൂർ മാപ്പിള എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്. കൂടാതെ സ്കൂളിന് ന്യുനപക്ഷ ഡയറക്ടറേറ്റ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയ പ്രകാരം സംസ്ഥാന സർക്കാർ ന്യുനപക്ഷ പദവി അനുവദിച്ചിട്ടുണ്ട്.