തെരൂർ മാപ്പിള എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തെരൂർ മാപ്പിള എൽ പി എസ് | |
|---|---|
| വിലാസം | |
എടയന്നൂർ എടയന്നൂർ പി.ഒ. , 670595 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1940 |
| വിവരങ്ങൾ | |
| ഫോൺ | 0490 2487175 |
| ഇമെയിൽ | tmlpsedayannur@gmail.com |
| വെബ്‍സൈറ്റ് | wwwtmlps.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14735 (സമേതം) |
| യുഡൈസ് കോഡ് | 32020800323 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കീഴല്ലൂർപഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 79 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 160 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സഹീർ പി വി |
| പി.ടി.എ. പ്രസിഡണ്ട് | മഹ്സൂഫ് എസ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഫൈജ നൗഷാദ് |
| അവസാനം തിരുത്തിയത് | |
| 11-07-2025 | MUHAMMED RISWAN N |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. കൂടുതൽ അറിയുന്നതിന്
മാനേജ്മെന്റ്റ്
എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.
സ്കൂൾ പി ടി എ
സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നിലവിൽ പി ടി എ ഭാരവാഹികൾ:- Mahsoof SM പ്രസി.), Jafar PK (വൈ. പ്രസി.); മദർ പി ടി എ:- Sufaija Noushad (പ്രസി .), Rumaisa TK(വൈ.പ്രസി.)
ഫോട്ടോ പ്രമാണം:TMLPS.jpeg





വഴികാട്ടി
മട്ടന്നൂർ- കണ്ണൂർ റോഡിൽ എടയന്നൂർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14735
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
