ഗവ. എൽ പി ബി എസ് മൂത്തകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25847glpbs (സംവാദം | സംഭാവനകൾ) (ആമുഖം എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പറവൂർ ഉപജില്ലയിലെ പ്രസിദ്ധമായ പ്രൈമറി വിദ്യാലയമാണ് ഇത് .)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ബി എസ് മൂത്തകുന്നം
GLPBS moothakunnam
വിലാസം
മൂത്തകുന്നം

moothakunnamപി.ഒ,
,
683516
സ്ഥാപിതം01-06-1897
വിവരങ്ങൾ
ഫോൺ04842286741
ഇമെയിൽglpbson1897moothakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25847 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമീനാകുുമാരി പി വി
അവസാനം തിരുത്തിയത്
12-01-202225847glpbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

   എറണാകുളം  ജില്ലയിലെ  പറവൂർ താലൂക്കിലെ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പറവൂർ  ഉപജില്ലയിലെ പ്രസിദ്ധമായ പ്രൈമറി വിദ്യാലയമാണ് ഇത് .

ചരിത്രം

ശ്രീനാരായണഗുരുവിന്റെ പാദസ്പർശനമേൽക്കും മുമ്പ്തന്നെ മൂത്തകുന്നത്ത് ഹിന്ദു മതപരിപാലനസഭ 1897 സ്ഥാപിക്കപ്പെട്ട ഒരു ആൺപള്ളിക്കൂടമാണിത്.ഈ പഞ്ചായത്തിലെ ആദ്യത്തെ എൽ.പി.സ്കൂളായ ഇതിന്റെ പേര് എൽ.പി.ബി.സ്കൂൾ എന്നായിരുന്നു.എൻ.എച്ച്.17നോടു ചേർന്നു പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്നു.സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന് നിസ്തുല സ്ഥാനമുള്ളതെന്ന് യാഥാർത്ഥ്യബോധം മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ ആവിർഭാവം തൊട്ടുതന്നെ സഭാനേതൃത്ത്വത്തിനുണ്ടായിരുന്നു.വടക്കേക്കരയിലെ ജനവിഭാഗത്തിൽ ബഹുഭൂരിപക്ഷവും അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്ര്യത്തിലും ആണ്ടു കിടന്നിരുന്ന സാധാരണക്കാരായിരുന്നു. അന്നത്തെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗ്ഗം ആശാൻ കളരിയായിരുന്നു.ആധുനിക രീതിയിലുള്ള സ്കൂൾ വിദ്യാഭ്യാസ സൗകര്യം അന്ന് ഉണ്ടായിരുന്നില്ല.വടക്കേക്കരയിലെ ഏകപാഠശാല പുതിയകാവ് ക്ഷേത്ര പരിസരത്തിനുണ്ടായിരുന്ന സർക്കാർ മലയാളം മീഡിയം സ്കൂളായിരുന്നു.അക്കാലത്ത് അവർണ്ണരെ അതിൽ പ്രവേശിപ്പിച്ചിരുന്നില്ല.അവർക്ക് പഠിക്കണമെങ്കിൽ 8 കിലോമീറ്റർ തെക്കുമാറി പറവൂർ ടൗണിൽ സ്ഥിതി ചെയ്തിരുന്ന സർക്കാർ മലയാളം മീഡിയം സ്കൂളിൽ പോകണം.കുറെ തോടുകളും കുന്നുകളും താണ്ടി പറവൂരിൽ എത്തിയാലോ സവർണ്ണ സങ്കേതങ്ങളിൽ കൂടിയുള്ള നടത്തം വിലക്കപ്പെട്ടിരുന്നു അങ്ങനെയാണ് പുരോഗമന ചിന്താഗതിക്കാരായ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സർക്കാർ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെ സ്കൂളിനാവശ്യമായ സ്ഥലവും ഓല മേഞ്ഞ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണ ചെലുത്തുകയും ചെയ്തതിന്റെ ഫലമായി 1897ൽമൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു.ഇന്നു കാണുന്ന കെട്ടിടത്തിനു അൽപ്പം തെക്കോട്ടുമാറി ഗുരുമണ്ഡപത്തിനു പടിഞ്ഞാറ് തെക്കുവശത്തായിട്ടുള്ള ഒരു ഓല മേഞ്ഞ കെട്ടിടം കത്തിപ്പോകുകയും 1960-61 കാലയളവിൽ ഇന്നു കാണുന്ന രീതിയിലുള്ള 22 സെന്റ് സ്ഥലത്ത് ഗവൺമെന്റ് ഒരു കെട്ടിടം പണിയുകയും ചെയ്തു. 120 വർഷം പിന്നിട്ട ഈ ആൺപള്ളിക്കൂടം പൊന്നലകൾ ഞൊറിഞ്ഞുടുത്ത പെരിയാറിന്റെ ശാഖയുടെ തീരത്ത് ശ്രീനാരായണഗുരുവിന്റെ പാദസ്പർശനമേറ്റ് പുളകിതമായ ഈ മണ്ണിൽ ഒരു പൊൻ തൂവലായി ഇന്നും തലയുയർത്തി നിലകൊള്ളുകയാണ്.നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒത്തിരി പ്രശസ്ത വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ ആൺപള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് പ്ലേ ക്ലാസുമുതൽ V-ആം സ്റ്റാൻഡേർഡു വരെ 104 കുട്ടികളും 6 അധ്യാപകരും അനധ്യാപകരും ഉണ്ട്.ഈ നീണ്ട കാലയളവിൽ ഒത്തിരി പ്രഗൽഭ വ്യക്തികളേയും കലാകായിക പ്രതിഭകളെയും സംഭാവന ചെയ്യുവാൻ ഈ മുത്തച്ഛൻ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്..ഹൈടെക് ക്ലാസ് മുറികൾ ഇല്ലെങ്കിലും പഴമയെ നിലനിർത്തികൊണ്ട് തന്നെ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കമ്പ്യൂട്ടർ പഠനവും കലാകായിക പരിശീലനങ്ങളും കരാട്ടേ ക്ലാസ്സുകളും ഒരു പൊതുവേദിയെ അഭിമുഖീകരിക്കത്തക്ക വിധത്തിലുള്ളവ്യക്തിത്വവികസനവും ഒപ്പം പോഷകാഹാരത്തോടു കൂടിയ ഭക്ഷണക്രമവും കുട്ടികൾക്ക് നൽകി വരുന്നുണ്ട്.2015-16 SSAയിൽ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ മേജർ മെയിന്റനൻസ് ഈ വിദ്യാലയത്തെകൂടുതൽ ആകർഷകമാക്കി.ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.ഇന്ന് മികച്ച സൗകര്യമുള്ള അടച്ചുറപ്പുള്ള ക്ലാസ്സു മുറികൾ,സ്റ്റേജ്,അടുക്കള,ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കി. 2013-14 ബഹുമാനപ്പെട്ട പറവൂർ എം.എൽ.എ നൽകിയ സ്കൂൾ വാഹനം വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.2014-15 ൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പറവൂർ സബ്ബ് ജില്ല ഏറ്രവും മികച്ച എൽ.പി.സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും കെടാമംഗലം സദാനന്ദൻ സ്മാരക അവാർഡ് ലഭിക്കുകയുണ്ടായി.എല്ലാ വർഷവും ലയൺസ് കബ്ബിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി കൊണ്ട് കണ്ണു പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്.സബ്ബ് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയ മേളകൾ,കലോത്സവം,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ എന്നിവയിൽ PTA,MPTA,SSG അംഗങ്ങൾ കുട്ടികൾക്കു വേണ്ട പരിശീലനം നൽകുന്നു.അങ്ങനെ ഈ വിദ്യാലയത്തിന്റെ അക്കാദമികവും പാഠ്യേതരവുമായ വളർച്ചയിൽ കരുത്തുറ്റ കൈത്താങ്ങായി ഈ സംഘടനകൾ നിലകൊള്ളുന്നു.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അധ്യാപകരും പി.ടി.എയും പൂർവ്വവിദ്യാർത്ഥികളും എസ്.എസ്.ജി.അംഗങ്ങളും കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഈ സ്കൂളിന്റെ മികവിന് മാറ്റുകൂട്ടുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷികസേന
  • നടകകളരി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. തങ്കമണി അന്തർജനം
  2. ഇ.ജെ.സേവ്യാർ
  3. പി.എസ്.ശശിമണി
  4. ആർ.ശൈലജ
 5. കെ ജെ സ്റ്റെഫിനി 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}