ഗവ. എൽ പി ബി എസ് മൂത്തകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ബി എസ് മൂത്തകുന്നം | |
---|---|
| |
വിലാസം | |
മൂത്തകുന്നം moothakunnamപി.ഒ, , 683516 | |
സ്ഥാപിതം | 01-06-1897 |
വിവരങ്ങൾ | |
ഫോൺ | 04842286741 |
ഇമെയിൽ | glpbson1897moothakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25847 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മീനാകുുമാരി പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പറവൂർ ഉപജില്ലയിലെ പ്രസിദ്ധമായ പ്രൈമറി വിദ്യാലയമാണ് ഇത് .
ചരിത്രം
ശ്രീനാരായണഗുരുവിന്റെ പാദസ്പർശനമേൽക്കും മുമ്പ്തന്നെ മൂത്തകുന്നത്ത് ഹിന്ദു മതപരിപാലനസഭ 1897 സ്ഥാപിക്കപ്പെട്ട ഒരു ആൺപള്ളിക്കൂടമാണിത്.ഈ പഞ്ചായത്തിലെ ആദ്യത്തെ എൽ.പി.സ്കൂളായ ഇതിന്റെ പേര് എൽ.പി.ബി.സ്കൂൾ എന്നായിരുന്നു.എൻ.എച്ച്.17നോടു ചേർന്നു പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്നു.സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന് നിസ്തുല സ്ഥാനമുള്ളതെന്ന് യാഥാർത്ഥ്യബോധം മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ ആവിർഭാവം തൊട്ടുതന്നെ സഭാനേതൃത്ത്വത്തിനുണ്ടായിരുന്നു.വടക്കേക്കരയിലെ ജനവിഭാഗത്തിൽ ബഹുഭൂരിപക്ഷവും അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്ര്യത്തിലും ആണ്ടു കിടന്നിരുന്ന സാധാരണക്കാരായിരുന്നു. അന്നത്തെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗ്ഗം ആശാൻ കളരിയായിരുന്നു.ആധുനിക രീതിയിലുള്ള സ്കൂൾ വിദ്യാഭ്യാസ സൗകര്യം അന്ന് ഉണ്ടായിരുന്നില്ല.വടക്കേക്കരയിലെ ഏകപാഠശാല പുതിയകാവ് ക്ഷേത്ര പരിസരത്തിനുണ്ടായിരുന്ന സർക്കാർ മലയാളം മീഡിയം സ്കൂളായിരുന്നു.അക്കാലത്ത് അവർണ്ണരെ അതിൽ പ്രവേശിപ്പിച്ചിരുന്നില്ല.അവർക്ക് പഠിക്കണമെങ്കിൽ 8 കിലോമീറ്റർ തെക്കുമാറി പറവൂർ ടൗണിൽ സ്ഥിതി ചെയ്തിരുന്ന സർക്കാർ മലയാളം മീഡിയം സ്കൂളിൽ പോകണം.കുറെ തോടുകളും കുന്നുകളും താണ്ടി പറവൂരിൽ എത്തിയാലോ സവർണ്ണ സങ്കേതങ്ങളിൽ കൂടിയുള്ള നടത്തം വിലക്കപ്പെട്ടിരുന്നു അങ്ങനെയാണ് പുരോഗമന ചിന്താഗതിക്കാരായ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സർക്കാർ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെ സ്കൂളിനാവശ്യമായ സ്ഥലവും ഓല മേഞ്ഞ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണ ചെലുത്തുകയും ചെയ്തതിന്റെ ഫലമായി 1897ൽമൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു.ഇന്നു കാണുന്ന കെട്ടിടത്തിനു അൽപ്പം തെക്കോട്ടുമാറി ഗുരുമണ്ഡപത്തിനു പടിഞ്ഞാറ് തെക്കുവശത്തായിട്ടുള്ള ഒരു ഓല മേഞ്ഞ കെട്ടിടം കത്തിപ്പോകുകയും 1960-61 കാലയളവിൽ ഇന്നു കാണുന്ന രീതിയിലുള്ള 22 സെന്റ് സ്ഥലത്ത് ഗവൺമെന്റ് ഒരു കെട്ടിടം പണിയുകയും ചെയ്തു. 120 വർഷം പിന്നിട്ട ഈ ആൺപള്ളിക്കൂടം പൊന്നലകൾ ഞൊറിഞ്ഞുടുത്ത പെരിയാറിന്റെ ശാഖയുടെ തീരത്ത് ശ്രീനാരായണഗുരുവിന്റെ പാദസ്പർശനമേറ്റ് പുളകിതമായ ഈ മണ്ണിൽ ഒരു പൊൻ തൂവലായി ഇന്നും തലയുയർത്തി നിലകൊള്ളുകയാണ്.നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒത്തിരി പ്രശസ്ത വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ ആൺപള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് പ്ലേ ക്ലാസുമുതൽ V-ആം സ്റ്റാൻഡേർഡു വരെ 107 കുട്ടികളും 6 അധ്യാപകരും അനധ്യാപകരും ഉണ്ട്.ഈ നീണ്ട കാലയളവിൽ ഒത്തിരി പ്രഗൽഭ വ്യക്തികളേയും കലാകായിക പ്രതിഭകളെയും സംഭാവന ചെയ്യുവാൻ ഈ മുത്തച്ഛൻ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്..ഹൈടെക് ക്ലാസ് മുറികൾ ഇല്ലെങ്കിലും പഴമയെ നിലനിർത്തികൊണ്ട് തന്നെ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കമ്പ്യൂട്ടർ പഠനവും കലാകായിക പരിശീലനങ്ങളും കരാട്ടേ ക്ലാസ്സുകളും ഒരു പൊതുവേദിയെ അഭിമുഖീകരിക്കത്തക്ക വിധത്തിലുള്ളവ്യക്തിത്വവികസനവും ഒപ്പം പോഷകാഹാരത്തോടു കൂടിയ ഭക്ഷണക്രമവും കുട്ടികൾക്ക് നൽകി വരുന്നുണ്ട്.2015-16 SSAയിൽ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ മേജർ മെയിന്റനൻസ് ഈ വിദ്യാലയത്തെകൂടുതൽ ആകർഷകമാക്കി.ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.ഇന്ന് മികച്ച സൗകര്യമുള്ള അടച്ചുറപ്പുള്ള ക്ലാസ്സു മുറികൾ,സ്റ്റേജ്,അടുക്കള,ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കി. 2013-14 ബഹുമാനപ്പെട്ട പറവൂർ എം.എൽ.എ നൽകിയ സ്കൂൾ വാഹനം വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.2014-15 ൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പറവൂർ സബ്ബ് ജില്ല ഏറ്രവും മികച്ച എൽ.പി.സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും കെടാമംഗലം സദാനന്ദൻ സ്മാരക അവാർഡ് ലഭിക്കുകയുണ്ടായി.എല്ലാ വർഷവും ലയൺസ് കബ്ബിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി കൊണ്ട് കണ്ണു പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്.സബ്ബ് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയ മേളകൾ,കലോത്സവം,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ എന്നിവയിൽ PTA,MPTA,SSG അംഗങ്ങൾ കുട്ടികൾക്കു വേണ്ട പരിശീലനം നൽകുന്നു.അങ്ങനെ ഈ വിദ്യാലയത്തിന്റെ അക്കാദമികവും പാഠ്യേതരവുമായ വളർച്ചയിൽ കരുത്തുറ്റ കൈത്താങ്ങായി ഈ സംഘടനകൾ നിലകൊള്ളുന്നു.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അധ്യാപകരും പി.ടി.എയും പൂർവ്വവിദ്യാർത്ഥികളും എസ്.എസ്.ജി.അംഗങ്ങളും കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഈ സ്കൂളിന്റെ മികവിന് മാറ്റുകൂട്ടുന്നത്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന് ഒരു കെട്ടിടമാണ് ഉള്ളത് .7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആനുപാതീകമായി മൂത്രപ്പുര കക്കൂസ് എന്നിവയുമുണ്ട്.ഭിന്നശേഷി കുട്ടികൾക്കായി റാമ്പ് സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യക്ലബ്ബ്
- കാർഷികസേന
- നടകകളരി
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :
ലില്ലി ടീച്ചർ
സുധാമണി ടീച്ചർ
ഏലിക്കുട്ടി ടീച്ചർ
തങ്കമണി അന്തർജനം ടീച്ചർ
ഇ.ജെ.സേവ്യാർ സർ
പി.എസ്.ശശിമണി ടീച്ചർ
ആർ.ശൈലജ ടീച്ചർ
കെ ജെ സ്റ്റെഫിനി
മുൻ അധ്യാപകർ
മീനാക്ഷി ടീച്ചർ
രാജമ്മടീച്ചർ
വത്സല ടീച്ചർ
ലീല ടീച്ചർ
സുധാമണി ടീച്ചർ
ഹസ്സൻ സാർ
വിമല ടീച്ചർ
പത്മനാഭൻ സർ
തങ്കമണി ടീച്ചർ
ബാബു സർ
സൈനബ ടീച്ചർ
ജമീല ടീച്ചർ
സുപ്രിയ ടീച്ചർ
നളിനി ടീച്ചർ
ശൈലജ ടീച്ചർ
അനില ടീച്ചർ
ശാരദമണി ടീച്ചർ
രാജലക്ഷ്മി ടീച്ചർ
സിന്ധു ടീച്ചർ
സരസ ടീച്ചർ
സ്റ്റെഫിനി ടീച്ചർ
സാബു സർ
നേട്ടങ്ങൾ
നേട്ടങ്ങൾ
വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . തുടർച്ചയായ വർഷങ്ങളിൽ എൽ എൽ എസ് എസ്സ് നേട്ടം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും കഴിഞട്ടുണ്ട്. നവോദയ വിദ്യാലയ പ്രവേശനവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്നത് അഭിമാനാർഹമാണ് .കലാകായികമേളകളിലും നമ്മുടെ കുട്ടികൾ മികവുതെളീക്കുന്നുണ്ട്. നിരവധി പരിമിതികൾക്കിടയിലും ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചു വിദ്യാലത്തിനായിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ മറ്റെടുക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.ബി ആർ സി തലത്തിലും മറ്റും നടക്കുന്ന ക്വിസ് മത്സരങ്ങളിലും മറ്റ് പരിപാടികളിലും മികച്ച പ്രകടനങ്ങൾ നടത്താൻ നമ്മുടെ കുട്ടികൾക്കായിട്ടുണ്ട്.
കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകും വിധമുള്ള ധാരാളം പ്രവർത്തനങ്ങൾ എസ് എം സി യുടെ നേതൃത്വത്തിൽ സംഘടി പ്പിക്കാറുണ്ട്. രക്ഷിതാക്കൾക്കായി കൗൺസിലിങ് ക്ലാസ്സുകളും നടത്താറുണ്ട്.
2015 ൽ എൻ പറവൂർ സബ് ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള കെടാമംഗലം സദാനന്ദൻ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം നേടാൻ കഴിഞ്ഞത് അഭിമാനാര്ഹമാണ്.
2009 ൽ കുട്ടികളുടെ സിനിമ കാഴ്ച നിർമ്മിച്ചു . 2010ൽ നിർമ്മിച്ച സൈലന്റ് യൂസ് എന്ന സിനിമ കുട്ടികളുടെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അതിലെ അഭിനയത്തിന് സ്കൂൾ വിദ്യാർത്ഥി വിഷ്ണുലാൽ വി സ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ദേശീയ പാത 66ൽ മൂത്തകുന്നം ബസ് സ്റ്റോപ്പിൽനിന്നും 200 മീറ്റർ അകലം.