ഗവ. എൽ. പി. എസ്. തൃക്കാക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ തറവാട്ടിലെ ശ്രീമതി: നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ ഇതിന് തൃക്കാക്കര പ്രൈമറി സ്കൂൾ എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പുരാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. 1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. ഒരു നൂറ്റാണ്ട് കാലത്തെ അധ്യയന പാരമ്പര്യവുമായി തേവക്കൽ ഗ്രാമത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം, ഇന്നും അതിന്റെ പ്രൗഢി നിലനിർത്തി പോരുന്നു. ഇന്ന് ഗവൺമെന്റ്. എൽ. പി. സ്കൂൾ, തൃക്കാക്കര എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പ്രൈമറി വിദ്യാലയമായി മാറി. സ്കൂൾ വർഷാരംഭത്തിൽ തന്നെ വാർഷിക കലണ്ടർ, ക്ലാസ്സ് കലണ്ടർ എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കുപരിയായി പാഠ്യേതര പ്രവർത്തനങ്ങളായ സ്പോർട്സ്,, കലാമേള, ശാസ്ത്ര - പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ പ്രത്യേക പരിശീലനം നല്കി സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. എസ്. എസ്. എ, മുനിസിപ്പാലിറ്റി, എം എല് എ, വിവിധ സംഘടനകൾ, വ്യക്തികൾ, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്തി.
| ഗവ. എൽ. പി. എസ്. തൃക്കാക്കര | |
|---|---|
| വിലാസം | |
തേവയ്ക്കൽ വി.കെ.സി പി.ഒ. , 682021 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 9496229484, 0484 2410066 |
| ഇമെയിൽ | glpsthrikkakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25212 (സമേതം) |
| യുഡൈസ് കോഡ് | 32080104303 |
| വിക്കിഡാറ്റ | Q99509620 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കളമശ്ശേരി മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 174 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീല. സി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | അൻവർ ഹനീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 25212 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ് സൗകര്യം
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- സ്പോക്കൺ ഇംഗ്ലീഷ്
- വിശാലമായ കമ്പ്യൂട്ടർ ലാബ്
- പുസ്‌തക സമ്പന്നമായ ലൈബ്രറി
- ശിശു സൗഹൃദ പഠനാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഏലിക്കുട്ടി വി റ്റി
2. ജാനകി
3. ഹഫ്സ
4. ഫിലോമിന
5. റസി
6. നാരായണന്കുട്ടി
7. രാജപ്പന്
8. അലിയാര്
9. ആശാലത
10. സൈനബ. പി. എച്ച്
11. ബീന. പി. ജി
12. റഷീല ബീവി
നേട്ടങ്ങൾ
- 1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.
- Best School Award 4th Runner-up (LP) 2016-17 (UNARV - KALAMASSERY CONSTITUENCY)
- Best MPTA 2016-17 (LP) (UNARV - KALAMASSERY CONSTITUENCY)
- LSS Winner 2019-2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
- സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.045963, 76.363665 | width=800px| zoom=18}}