ഗവ. എച്ച് എസ് വാരാമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balankarimbil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് വാരാമ്പറ്റ
വിലാസം
വാരാമ്പറ്റ

വാരാമ്പറ്റ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04936 273131
ഇമെയിൽghsvarambetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15084 (സമേതം)
യുഡൈസ് കോഡ്32030100719
വിക്കിഡാറ്റQ64522708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ565
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1102
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദ‍ുൽ ഖാദർ
പി.ടി.എ. പ്രസിഡണ്ട്അസീസ് പി എ
എം.പി.ടി.എ. പ്രസിഡണ്ട്അസ്‍മ ബഷീർ
അവസാനം തിരുത്തിയത്
29-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കർ, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളിൽ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളിൽ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ. 1918 ൽ വാരാമ്പറ്റയ്ക്കടുത്ത ചീരോംകുന്നിൽ ഏക അധ്യാപക വിദ്യാലയമായാണ് ഈ സർക്കാർ വിദ്യാലയത്തിന്റെ തുടക്കം. പിന്നീട് ശക്തമായ കാലവർഷത്തിൽ സ്കൂളിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സ്കൂൾ അവിടെ നിന്ന് മാറ്റി പരിശുദ്ധമായ വാരാമ്പറ്റ മഖാമിനോട് ചേർന്നുള്ള സ്ഥലത്ത് ഉദാരമതികളായ നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങളിലൂടെ സ്ഥാപിതമാകുകയും ചെയ്തു. വളരെ കാലത്തോളം എൽ പി സ്കൂളായി പ്രവർത്തിക്കുകയും 1983 ൽ നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. സ്കൂളിൽ 7ാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി 6 ഉം 7 ഉം കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറത്തറ ഹൈസ്കൂളിനെയും വെള്ളമുണ്ട ഹൈസ്കൂളിനെയും ആയിരുന്നു ആശ്രയിക്കേണ്ടി വന്നിരുന്നത്. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ആയതിനാൽ തന്നെ പി ടി എ യും നാട്ടുകാരും സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അശ്രാന്ത പരിശ്രമം നടത്തുകയും നാട്ടുകാരിൽ നിന്നായി ഹൈസ്കൂളിന് വേണ്ടിയുള്ള സ്ഥലം സംഭാവനയായി ലഭ്യമാക്കുകയും ചെയ്തു. തുടർന്നും പി ടി എ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ 2012-13 അധ്യയന വർഷത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ R M S A പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിനെ ഹൈസ്കൂളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇതിനിടയിൽ നഴ്സറി ക്ലാസുകളും സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഇത്തരത്തിൽ നഴ്സറി തലം മുതൽ 10ാം തരം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഗ്രാമവാസികൾക്ക് സാധ്യമായി തീർന്നു എന്ന യാഥാർത്യം നിലനിൽക്കെത്തന്നെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം സാധ്യമാക്കിത്തീർക്കാൻ ഇനിയും ധാരാളം സൗകര്യങ്ങൾ സ്കൂളിന് കൈവരിക്കാനുണ്ട്. സ്കളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഏറ്റവും മികവുറ്റതാക്കി ശാസ്ത്രസാങ്കേതിക രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആധുനിക കാലഘട്ടം വിഭാവനം ചെയ്യുന്നത് പോലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സ്കൂളിന് സാധ്യാമാവേണ്ടതുണ്ട്. തീർച്ചയായും ഇത്തരത്തിൽ സ്കൂൾ മാറുമ്പോൾ അത് ഈ പ്രദേശത്ത് ഇപ്പോൾ നിലനിൽക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസമത്വം ഇല്ലാതാക്കാൻ സാധിക്കുക തന്നെ ചെയ്യും. വാരാമ്പറ്റ പ്രദേശത്തെ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികൾ ഹൈടെക് സൗകര്യങ്ങൾ ലഭ്യമായ സ്കൂളുകൾ തേടിപ്പോകുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും കാഴ്ചക്കാരെപ്പോലെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നുള്ള മോചനമായിരിക്കും അത്. അതോടൊപ്പം തന്നെ ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ട് നിർമ്മിച്ച ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത് സ്കൂളിന്റെ 2 കിലോമീറ്റർ പരിധിക്കുള്ളിലാണ്. സ്കൂളിന്റെ മുൻവഷത്തുള്ള റോഡിലൂടെയാണ് സഞ്ചാരികൾ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. വാരാമ്പറ്റ സ്കൂളിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമ്പോൾ അത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പലപ്പോഴും സ്കൂളിൽ വരാൻ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ മുഴുവനായും സ്കൂളിലേക്ക് ആകർഷിക്കാൻ സാധിക്കുകയും ചെയ്യും. സ്കൂളിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുംമുണ്ട ഗവ: എൽ പി സ്കൂൾ, മൊതക്കര ഗവ: എൽ പി സ്കൂൾ, പടിഞ്ഞാറത്തറ ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളെ മുഴുവനായും വാരാമ്പറ്റ സ്കൂളിലേക്കു തന്നെ എത്തിക്കാനും സാധിക്കും. നിലവിൽ 3 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ സ്ഥല സൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ കെട്ടിട സൗകര്യങ്ങൾ അനുവദിക്കപ്പെടുകയാണെങ്കിൽ വയനാട് ജില്ലയിൽ തികച്ചും അവികസിതമായി കിടക്കുന്ന വാരാമ്പറ്റ ഗ്രാമത്തിന്റെ വികസനത്തെ സംബന്ധിച്ചും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന നിർധന കുടുമബത്തിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ ഭാവി ജീവിതത്തെ ശോഭനമാക്കി തീർക്കാനുള്ള ഒരു കാൽവെപ്പായി തീരുക തന്നെ ചെയ്യും. ഹൈടെക് സംവിധാനത്തിലേക്ക് സ്കൂളിനെ ഉയർത്തുവാനുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സർവ്വാത്മനാ പിന്തുണക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

covid 19
covid 19
covid 19

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.739672, 76.073416|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാരാമ്പറ്റ&oldid=1151831" എന്ന താളിൽനിന്ന് ശേഖരിച്ചത്