സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ,
കോഴിക്കോട്
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0495 2462840
ഇമെയിൽcmcgirlshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ഗീത
അവസാനം തിരുത്തിയത്
22-10-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ സഹായത്തോടെ നവീകരിച്ച സയൻസ് ലാബുണ്ട്...



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി. എം. രാജൻ ചെറുകുടി മാട്ടുവയൽ എലത്തൂർ

സ്‌കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ജോർജ് ചാക്കോ | കെ ശേഖരൻ | കെ സാമുവൽ |

|പി കുമാരൻ | ശ്രീ അമ്പുകുട്ടി | ശ്രീമതി ടീച്ചർ |സത്യാനന്ദൻ | നന്ദനൻ | സരോജിനി‍ | ദേവകി | ശ്രീനിവാസൻ നായർ‍ | ‍ശ്രീനിവാസൻ. പി. വി |ബാലചന്ദ്രൻ | പവിത്രൻ | കുമാരി വിജയം | ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  • ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ
  • ഹരിഹരൻ - സിനിമ സംവിധായകൻ
  • അഡ്വ: എം. രാജൻ



== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==CMCGHS

വഴികാട്ടി