ഗവ.എച്ച്.എസ്. കിഴക്കുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kaithaparambu (സംവാദം | സംഭാവനകൾ) (ചരിത്രം)


ഗവ.എച്ച്.എസ്. കിഴക്കുപുറം
വിലാസം
കിഴക്കുപുറം

കടിക,കൈതപ്പറന്പ് പി.ഒ,
പത്തനംതിട്ട
,
691 526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04734213373
ഇമെയിൽghskizhakkupuram1980@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലളിതാംബിംക പി
പ്രധാന അദ്ധ്യാപകൻലളിതാംബിംക പി
അവസാനം തിരുത്തിയത്
30-11-2020Kaithaparambu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഒരു ദേശത്തെ നിർവ്വചിക്കുമ്പോൾ സത്തപരമായി ആ നാടിന്റെ പാരമ്പര്യം, സാമൂഹികഘടന, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവയൊക്കെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ക്രിയാത്മക സമൂഹത്രൂപപ്പെടുത്തുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്.

വിദ്യാലയങ്ങൾ വെറും കെട്ടിട സമുച്ചയങ്ങളല്ല. അതിന് ജീവനും ആത്മാവും ഉണ്ട്. ആദ്യാക്ഷരം അഭ്യസിക്കുന്നതിന് വിദ്യാലയപ്രവേശനം നേടി ഓരോ വിദ്യാർത്ഥിയും തന്റെ പഠനമുറിയിലേക്ക് ചുവട് വച്ച് തുടങ്ങുമ്പോൾ താൻ മറ്റൊരു മഹാപ്രപഞ്ചത്തിലേക്കാണ് എത്തിച്ചേരുന്നത്. ശതകോടികളുടെ ചിന്തകളും ശബ്ദവിന്യാസങ്ങളും ചിരികളും പരിഭവപ്പിണക്കങ്ങളും പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ അദിർശ്യമായ സ്നേഹ ചരടുകളും ഭാവി സ്വപ്നങ്ങളും ഒക്കെ കൂടി കലർന്ന സജീവവും ചലനാത്മകവുമായ ഒരു സവിശേഷ ഭൂമിക ! ' ഒരിക്കലും നശിക്കാത്തവ എന്നർത്ഥമുള്ള അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, വാചകങ്ങൾ, മാനുഷിക മൂല്യങ്ങൾ, സർഗ്ഗവാസനകൾ, നിസ്സഹായതകൾ, നിവർത്തികേടുകൾ, പട്ടിണികൾ, പങ്കുവയ്ക്കലുകൾ, പരിഭ്രമങ്ങൾ, പതിയുറക്കങ്ങൾ, അങ്ങനെ എല്ലാം കൂടികുഴഞ്ഞ ബാല്യ-കൗമാരങ്ങളുടെ ഒരു വർണ്ണപ്രപഞ്ചം ഇതൾ വിരിയുകയാണ് ഓരോ വിദ്യാലയത്തിലും. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിയും എത്ര മുതിർന്നാലും തന്റെ വിദ്യാലയസ്മരണകൾ ഗൃഹാതുരത്വം പേറുന്ന ഓർമ്മചിത്രങ്ങളായി തന്റെ ഹൃദയത്തിൽ ചേർത്തുവയ്ക്കും !

ഒരു സമൂഹത്തെ ആരോഗ്യപരമായി കാത്തു സൂക്ഷിക്കുവാൻ സ്വമേധയാ പ്രതിജ്ഞാബദ്ധരായി തന്നെയാണ് ഓരോ വിദ്യാർത്ഥിയും വിദ്യാലയപടിയിറങ്ങുന്നത്.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ, പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം.

പരിമിതമായ പ്രാഥമിക വിദ്യാഭ്യത്തിൽ തുടങ്ങിയെങ്കിലും അനസ്യൂതമായ അതിന്റെ വളർച്ച സ്വാഭാവികമായി ദശോപരിപഠനതലം വരെ എത്തിനിൽക്കുന്നു. പിന്നിട്ട നാഴികകല്ലുകൾ.... ആയിരകണക്കിനായ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രഥമഅദ്ധ്യാപകർ, അനദ്ധ്യാപകജീവനക്കാർ എത്രയെത്ര !

ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്നവർ, കർഷകർ, വിദേശരാജ്യങ്ങളിൽ വിജയക്കൊടി പാറിച്ചവർ എത്രയെത്ര !

സുദീർഘമായ അതിന്റെ നാൾവഴികകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തസ്സാർന്നതും അഭിമാനപൂരിതവുമായ അതിന്റെ ഉത്ഭവ പാരമ്പര്യത്താളിൽ എത്തിച്ചേരുന്നു. പുതുതലമുറയ്ക്ക് തന്റെ പൂർവ്വ സമൂഹത്തിന്റെ ചരിത്ര ഗതിവിഗതികൾ ബോധ്യപ്പെടുവാൻ കാലം മങ്ങലേൽപ്പിച്ചെങ്കിലും മായാതെ മറയാതെ ഓർമയുടെ പച്ചപ്പിൽ നിന്നും തന്റെ വിദ്യാലയസ്മരണകൾ കോറിയിടുകയാണ് പഴയ തലമുറ -ഈ ചരിത്രത്താളുകളിൽ..........

ചരിത്രം

വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്നവിധം ജനനിബിഡമോ യാത്രസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കിഴക്കുപുറം. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അന്ന് കിഴക്കുപുറത്ത് കാവനാൽ വീട്ടിൽ കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നു. മങ്ങാട്ട്കുഴിയിൽ കുഞ്ഞച്ചൻ ആയിരുന്നു അദ്ധ്യാപകൻ. നാട്ടിൽ നടക്കുന്ന കേസുകളും വഴക്കുകളും പറഞ്ഞുതീർക്കുന്നത് കാവനാൽ കുടുംബവീട്ടിൽ വച്ചായിരുന്നു. ഈ ഏർപ്പാട് കുട്ടികൾക്ക് പഠിക്കാൻ പ്രയാസം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ കാവനാൽ മത്തൻ കത്തനാരുടെ ഭാര്യ അച്ചാമ്മ കൊച്ചമ്മ ഇന്നത്തെ കിഴക്കുപുറം മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1914ൽനിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. തുടർന്ന് സാമ്പത്തികമായി താഴെ നിന്നിരുന്ന ജനങ്ങളെ എഴുത്തും വായനയും വേദപഠനവും അച്ചാമ്മ കൊച്ചമ്മ നേരിൽ നടത്താൻ തുടങ്ങി.


തുടർന്ന് പള്ളി സ്ഥാപിച്ചപ്പോൾ നിലത്തെഴുത്ത് പള്ളിക്കൂടം പള്ളിയുടെ മുറ്റത്തേക്ക് മാറ്റി. 1930 ൽ സർ C P രാമസ്വാമിയുടെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോട്കൂടി അച്ചാമ്മകൊച്ചമ്മയുടെ മാനേജ്‌മെന്റിൽ 'ആക്കക്കുഴി പള്ളിക്കൂടം ' എന്ന പേരിൽമൂന്നാം ക്ലാസ്സ്‌ വരെയുള്ള ഒരു സ്കൂൾ സ്ഥാപിച്ചു. സ്കൂളിലെ പ്രഥമഅദ്ധ്യാപകനായി ആയൂരിൽ ഉള്ള തോമസ് സർ ചുമതലയേറ്റു. അന്ന് വയല തോണ്ടലിൽ മറിയാമ്മ എന്ന സാറും അദ്ധ്യാപികയായി ഉണ്ടായിരുന്നു. ശമ്പളകുറവും യാത്രാഅസൗകര്യവും കാരണം തോമസ് സർ മാറുകയും മറിയാമ്മ സർ പ്രഥമആദ്ധ്യാപിക ആകുകയും ചെയ്തു.

ഓലകൊണ്ട് മേഞ്ഞ ഒരു ഷെഡ് ആയിരുന്നു ആക്കക്കുഴി പള്ളിക്കൂടം. ഓഫീസും സാധനങ്ങൾ സൂക്ഷിക്കുന്നതും റെക്കോർഡുകൾ വയ്ക്കുന്നതും കുട്ടികൾ പഠിക്കുന്നതും അദ്ധ്യാപകർ ഇരിക്കുന്നതുമെല്ലാം ഈ ഒറ്റമുറി ഷെഡിൽ തന്നെയായിരുന്നു. പരമേശ്വരൻ ഉണ്ണിത്താൻ സർ , കൊച്ചുണ്ണിത്താൻസർ , സ്കറിയ സർ, ബാലകൃഷ്ണൻ സർ എന്നിവരൊക്കെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.


1946ൽ അച്ചാമ്മ കൊച്ചമ്മയുടെ മരണശേഷം മാനേജ്‌മെന്റിന്റെ കാര്യത്തിൽ കിഴക്കുപുറം പുത്തൻപറമ്പിൽ P K ഡാനിയൽ വൈദ്യരും കാവനാൽ പാപ്പിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും 1947ൽ സർ C P രാമസ്വാമിഅയ്യർ സ്കൂളിന്റെ അധികാരം പിൻവലിക്കുകയും ചെയ്തു. അന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ആയിരുന്നു. ഈ കാലത്ത് അംഗീകാരം ഇല്ലാത്ത സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. അങ്ങനെ സ്കൂൾ കിഴക്കുപുറം ഗവണ്മെന്റ് സ്കൂൾ ആയി മാറി


കാലപ്പഴക്കം മൂലം പഴയ സ്കൂൾ നിലം പൊത്തുന്ന സ്ഥിതി വരുകയും പുതിയ സ്കൂൾ പണിയാൻ സ്ഥലം ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ സ്കൂൾ കൈതപ്പറമ്പിലേക്ക് കൊണ്ട്പോകാൻ ശ്രമം നടന്നു. അന്ന് കാവനാൽ ഇടിച്ചെറിയജോർജ് ദാനമായി കൊടുത്ത 25 സെൻറ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി പണിയുകയും സ്കൂൾ നാലാം ക്ലാസ്സ്‌ വരെ ആക്കുകയും ചെയ്തു

പരിസര പ്രദേശത്തുള്ള അനേകായിരം കുട്ടികൾക്ക് ഈ സ്കൂൾ ഒരു അനുഗ്രഹം ആയിരുന്നുവെങ്കിലും നാലാം ക്ലാസ്സ്‌ കഴിഞ്ഞുള്ള തുടർപഠനത്തിന് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ സർക്കാർ ഈ സ്കൂളിനെ UP സ്കൂൾ ആക്കി ഉയർത്തി. അതിനുവേണ്ടി നാട്ടുകാർ കുറച്ചു സ്ഥലവും ഒരു ഷെഡും നിർമിച്ചു നൽകി. പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി 1980ൽ സർക്കാർ ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. അന്ന് സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി നാട്ടുകാർ കഠിനപരിശ്രമം നടത്തി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. നാട്ടുകാരുടെ പരിശ്രമഫലമായി സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു. സ്കൂൾ നിർമ്മാണത്തിന് വേണ്ടി കാവനാൽ ചെറിയാൻ ജോസഫ് രക്ഷാധികാരിയും Y ജോർജ് സർ കൺവീനർ ആയും 101പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. കാലാകാലങ്ങളിൽ ഉണ്ടായിരുന്ന പ്രതിനിധികളിൽ നിന്നും നിർലോഭമായ സഹകരണത്തിലൂടെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിച്ചു.


2019-2020 അധ്യയന വർഷത്തിൽ സ്കൂളിൽ പ്രീ -പ്രൈമറി ആരംഭിക്കുകയും തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചെയ്തു. 2014ൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂൾ ആക്കി ഉയർത്തപ്പെട്ട ഈ സ്കൂൾ മലയോര ജില്ലയായ പത്തനംതിട്ടയുടെ തെക്കേ അറ്റത്തുള്ള ഏഴംകുളം പഞ്ചായത്തിലെ അക്ഷരജ്യോതിസ്സായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും െ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികവുകൾ

മുൻസാരഥികൾ

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 - 1972 - 83
1983 - 87
1987 - 88
1989 - 90 - 1990 - 92
1992-01
2001 - 02
2002- 04
2004- 05

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.2746324,76.8305664| zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കിഴക്കുപുറം&oldid=1059424" എന്ന താളിൽനിന്ന് ശേഖരിച്ചത്