ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 30 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reghuva (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട
വിലാസം
കടമ്മനിട്ട

കടമ്മനിട്ട.പി ഒ,
പത്തനഠതിട്ട
,
689649
,
പത്തനംതീട്ട ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04682217216
ഇമെയിൽhskadammanitta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതീട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള പി കെ
പ്രധാന അദ്ധ്യാപകൻഅജിതകുമാരി സി
അവസാനം തിരുത്തിയത്
30-10-2020Reghuva
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      പടയണിക്കോലങ്ങളുടെ തട്ടകമായ കടമ്മനിട്ട ഗ്രാമത്തിന്റെ മുഖശ്രീയായി വിളങ്ങുന്ന സരസ്വതീനിലയമാണ് കടമ്മനിട്ട ഗവണ്മന്റ് ഹയർ സെക്കന്ററി സ്കൂൾ.  ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിൽ നിരവത്ത് ഒരു പ്രാഥമിക വിദ്യാലയമായി പിറവിയെടുത്ത ഈ സ്ഥാപനത്തിനു പിന്നിൽ അന്നു കരനാഥൻമാരായിരുന്ന രണ്ടു മഹാപുരുഷന്മാരുടെ സ്നേഹ ബന്ധത്തിെന്റെ കഥയുണ്ട്.  യശ:ശരീരനായ കാവുങ്കോട്ട് ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ വറുഗീസ് കത്തനാരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ സദ്ഫലങ്ങളാണ്  ഇവിടെ ഇന്ന് കാണുന്ന പൊതു വഴികളും, പൊതു വിദ്യാലയവും, പ്രാദമിക ആരോഗ്യ കേന്ദ്രവും. മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണമായി ഉയർന്നു വന്ന ഈ വിദ്യാലയം 1932 - ൽ കടമ്മനിട്ടയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. നാട്ടുകാരുടെ ഒരുമിച്ചുള്ള പരിശ്രമത്തിൽ കെട്ടിടങ്ങൾ ഉയർന്നു വന്നു.  1954 പത്താം ക്ലാസ് പരീക്ഷ നടത്തി പൂർണരൂപത്തിൽ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർന്നു. 1997 ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു.  നിലവിൽ എൽ പി വിഭാഗം പ്രത്യേക സ്ഥാപനമായി ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.  അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും 11, 12 ക്ലാസുകളുടെ ഹയർസെക്കൻഡറി വിഭാഗവും ഒരുമിച്ചു ചേർന്നാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കടമ്മനിട്ട എന്ന വിലാസത്തിൽ പ്രവർത്തിക്കുന്നത്
       
      കവി കടമ്മനിട്ട രാമകൃഷ്ണൻ, പടയണി ആചാര്യൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള, ലോകസഭ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ ശ്രീ പി ഡി ടി ആചാരി, അഭിവന്ദ്യ പിതാക്കന്മാരായ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയ പ്രതിഭകളുടെ നിര ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.  അഖിലേന്ത്യാ തല പ്രശസ്തിനേടിയ വോളിബോൾ താരം സാജൻ ഇവിടെ കളിച്ചു വളർന്നതാണ് ആണ്. കെ ജി കെ എം ദേശസേവിനി ഗ്രന്ഥശാല യുണൈറ്റഡ് സ്പോർട്സ് ക്ലബ്, കടമ്മനിട്ട കലാവേദി, കടമ്മനിട്ട കാവ്യശില്പ സമുച്ചയ വേദി, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ എന്നീ കലാകായിക സംരംഭങ്ങൾ വിദ്യാലയവുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഭൗതികസൗ കര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 mmmmmmmm

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.305518, 76.774253| zoom=15}}