സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
മണിമലയാറിന്റെ തീരത്ത് മുണ്ടക്കയത്തിൻറ തിലകക്കുറിയായി പ്രശോഭിക്കുന്ന വിദ്യാലയമാണ് സെൻറ്. ജോസഫ് ഗേൾസ് ഹൈസ്ക്കൂൾ. മുണ്ടക്കയത്തെ ഏക പെൺ പള്ളിക്കുടമാണ്.മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ ഈ സ്കൂൾ പ്രതിജ്ഞാ ബദ്ധമാണ് .ദൈവവിശ്വസം പരസ്പര സ്നേഹാദരങ്ങൾ,കഠിനാധ്വാനം,കൃത്യനിഷ്ഠ,അച്ചടക്കം പ്രകൃതിസ്നേഹം,സേവനമനോഭാവം,ലളിത ജീവിതശൈലി,സഹാനുഭൂതി തുടങ്ങിയ മാനവിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രയത്‌നിക്കുന്നു .
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം | |
---|---|
വിലാസം | |
മുണ്ടക്കയം മുണ്ടക്കയം പി.ഓ , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 19/07/1958 - ജൂലൈ - 1958 |
വിവരങ്ങൾ | |
ഫോൺ | 04828273819 |
ഇമെയിൽ | kply32044@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മോളി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
25-09-2020 | 32044 |
ആമുഖം
ചരിത്രം
1942 ൽ ബഹുമാനപ്പെട്ട മർഫി സായിപ്പിൻറെ ആഗ്രഹപ്രകാരം അന്നത്തെ വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കർമ്മ ലീത്തോ സഭയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1959 ൽ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ൽ യു. പി. സ്ക്കൂളായും 1962 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഏറ്റവും വലിയ വിഭാഗമാണ് പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾ . വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ സാധിക്കൂ . ഈ യാഥാർഥ്യം മനസിലാക്കി CSST സഭാ സമൂഹം 1962 ഇൽ ഈ വിദ്യാലയം അന്നത്തെ കാഞ്ഞിരപ്പള്ളി എം. എൽ. എ. ശ്രീ കെ ടി തോമസ് , ആഭ്യന്തര മന്ത്രി ശ്രീ പി.ടി.ചാക്കോ എന്നിവരുടെ സഹായത്തോടെ ഗേൾസ് ഹൈസ്‌കൂളായി ഉയർത്തി . 1962 ഓഗസ്റ്റ് മൂന്നാം തീയതി ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പേപ്പൽ ഇന്റർനുൺഷ്യോ റവ. ഡോ. റോബർട്ട് നോക്‌സ് തിരുമേനി നിർവഹിച്ചു. 1962 -ൽ ഹൈസ്കൂൾ ആയി തീർന്ന ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ. സി . ലിയോക്രിറ്റ ഈ സ്ഥാപനത്തെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒന്നാംകിട സ്കൂൾ ആയി ഉയർത്തി.പിന്നീട് വന്ന ഹെഡ്മിസ്ട്രസ്സ്മാരും ഇവിടെ സേവനം അനുഷ്ഠിച്ച അധ്യാപകരും അനധ്യാപകരും എല്ലാം സ്കൂളിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചവരാണ് .
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന് 19 ക്ലാസ് റൂമുകളും, സ്റാഫ്റൂമും,ഓഫീസ് റൂമും എച്ച്. എം റൂമും ഉണ്ട് . കപ്യംട്ടർ ലാബ്, സയന്സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം എന്നിവയുണ്ട് ഒരു കിണറും രണ്ട് മഴവെള്ള സംഭരണികളും ഇവിടെയുണ്ട് . വൃത്തിയുള്ള പാചകമുറിയും 22 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്. പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഇവിടെ ഉണ്ട് . നല്ല ഒരു പച്ചക്കറി തോട്ടവും ഈ സ്കൂളിലുണ്ട് . ഹൈസ്കൂളിന്റെ എട്ടു ക്ലാസ്സ്മുറികൾ ലാപ്‌ടോപ്പും പ്രൊജക്ടറും സ്‌ക്രീനും ഉള്ള ഹൈടെക് ക്ലാസുകൾ ആണ് . അതിലൂടെ ഐ സി ടി അധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസത്തിനു കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . വിജയപുരം രൂപത മെത്രാനായ റൈറ്റ് . റെവ . ഡോ . സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും , റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി മാനേജർ ആയും പ്രവർത്തിച്ചു വരുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962 - 1985 സി.ലിയോക്രിററ
1986-87 സി.റെനീററ
1987-89 ശ്രീമതി സൂസമ്മാൾ
1989-95 സി. മേരി മത്തായി
1995-96 സി. ഗ്ലാഡിസ്‍ പൗളിൻ ഡാസ്റ്റ്
1996-2011 സി. റോസ് വെർജീനിയ
2011-2013 സി. ശില്പ
2013-2014 ശ്രീമതി ചിന്നമ്മ എം. ജെ.
2014-2016 ശ്രീമതി മേരിക്കുട്ടി കെ. എസ്
-
സി.ലിയോക്രിററ
-
സി.റെനീററ
-
ശ്രീമതി സൂസമ്മാൾ
-
സി. മേരി മത്തായി
-
സി. ഗ്ലാഡിസ്‍ പൗളിൻ ഡാസ്റ്റ്
-
സി. റോസ് വെർജീനിയ
-
സി. ശില്പ
-
ശ്രീമതി ചിന്നമ്മ എം. ജെ.
-
ശ്രീമതി മേരിക്കുട്ടി കെ. എസ്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഇന്ദു സി നായർ ഐ. എ. എസ്.
- സീമ ജി. നായർ (സിനി ആർട്ടിസ്റ്റ് )
- ജിഷ ജേക്കബ് ( പ്രൊഫസ്സർ സെന്റ് . ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി )
- റോഷ്‌നി റോസ് (ഷോർട് ഫിലിം ഡയറക്ടർ )
- ചിന്നു പി. ബാബു (ഡോക്ടർ )
2016 -2017 അധ്യയന വർഷം
2017-2018 അധ്യയന വർഷം
2018-19 അധ്യയന വർഷം
ചിത്രശാല
-
2016 എസ്. എസ്.എൽ. സി. വിജയികൾ
-
പച്ചക്കറിത്തോട്ടം
-
കായികമേള
-
അധ്യാപക ദിനത്തിൽ പൂർവാധ്യാപകർ എത്തിയപ്പോൾ
-
അധ്യാപക ദിനം
-
കെ.സി.എസ്.എൽ. രൂപതാതലം ഓവർ ഓൾ കിരീടം
-
ഓണസദ്യ
-
ക്രിസ്മസ് ആഘോഷം
-
2018 SSLC വിജയികൾ
-
വായനാദിനം
-
വായനാദിനം
-
വായനാദിനം
-
വായനാദിനം
-
പരിസ്ഥിതിദിനം
-
പരിസ്ഥിതിദിനം
-
പ്രതിഭകൾ
-
ഒപ്പന
-
കെ സി എസ് എൽ വിജയികൾ
-
മഴക്കെടുതിയിൽ സ്നേഹപൂർവ്വം ഒരു കൈത്താങ്ങ്
-
മഴക്കെടുതിയിൽ സ്നേഹപൂർവ്വം ഒരു കൈത്താങ്ങ്
വഴികാട്ടി
{{#multimaps: 9.5332, 76.8858 | width=800px | zoom=12 }}
മുണ്ടക്കയം ടൗണിൽ നിന്നും300 മീറ്റർ അകലെ മുണ്ടക്കയം എരുമേലി റൂട്ടിൽ പുത്തൻചന്തയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .