Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റെഡ്ക്രോസ് എന്ന സംഘടനാ ഈ സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അറുപത് കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും ക്ലബ്ബിലെ അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. അതുപോലെ നിർധനരായ രോഗികൾക്ക് ധനസഹായം നൽകുക, വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവർക്കു സേവനങ്ങൾ ചെയ്യുക, മരുന്നുകൾ ശേഖരിച്ച് റെഡ്‌ക്രോസ് ഓഫീസിൽ ഏൽപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ജെ ആർ സി അംഗങ്ങൾ ചെയ്തു വരുന്നു.