പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017 ജാനു.27 ന് രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മിസ്ട്രസ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം നടത്തി . തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . ഗ്രീൻ പ്രോട്ടോകോൾ എന്താണെന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ അസ്സംബ്ലിയിൽ വായിച്ചു . അസ്സംബ്ലിക്ക് ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് രക്ഷിതാക്കളും വികസന സമിതി അംഗങ്ങളും , പൂർവ വിദ്യാർത്ഥികളും , പൂർവാധ്യാപകരും , നാട്ടുകാരും സ്കൂൾ അങ്കണത്തിൽ ഒരുമിച്ചു ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു . ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി നടപ്പിലാക്കണമെന്ന സന്ദേശം ഹെഡ്മിസ്ട്രസ് നൽകി . പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൂർവ വിദ്യാർത്ഥിയും സാഹിത്യകാരനും ആർക്കിടെക്ടുമായ ശ്രീ. സബീർ തിരുമല ബോധവത്കരണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .