ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം

14:00, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29502 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം
വിലാസം
കാളിയാർ

കാളിയാർ, വണ്ണപ്പുറം
,
തൊടുപുഴ പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04862 245421, 9400006480
ഇമെയിൽthsvannappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്29502 (സമേതം)
യുഡൈസ് കോഡ്32090800707
വിക്കിഡാറ്റQ64615550
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ആൻസ് ജബ്ബാർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി ഷിബു
അവസാനം തിരുത്തിയത്
04-02-202229502
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}

ചരിത്രം .

1983 ൽ ശ്രീ സി. ഐ പോൾ സാറിൻറെ നേതൃത്വത്തിൽ സങ്കേതിക വിദ്യാഭ്യാസവകുപ്പിൻറെ കീഴിൽ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്ക്കൂൾ തുടങ്ങി. ഷീറ്റ് മെറ്റൽ, കാർപ്പെൻററി, ഫിറ്റിങ്, ബാർസോപ്പ് നിർമ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. സ്കുൾ സൂപ്രണ്ട് ഇൻ ചാർജ്ജ് ശ്രീ മുഹമ്മദ് ബഷീർ സാറിൻറെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോൺ ജെ. തോപ്പിൽ തുടങ്ങിയവരുടെയും ശ്രമഫലമായി 1995 ൽ രണ്ടര ഏക്കർ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ൽ തൊടുപുഴ നിയോജകമണ്ഡലത്തിൻറെ എം.എൽ.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീർ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സണ്ണി കളപ്പുരയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.

ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം

ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്ക്‌ പുറമെ സാങ്കേതികവും ഉല്ലാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക്‌ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്‌. പൊതു വിദ്യാഭ്യാസ പാഠൃക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ട്‌ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന്‌ ഈ പ്രോഗ്രാം പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരുത്തമ പൌരന്‌ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്ൃക്രമമാണ്‌ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വൃതൃസ്തമാക്കുന്നത്‌. എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന്‌ ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന്‌ ഉപകരിക്കും. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളൾ, ഡ്രോയിങ് ഹാൾ ഉണ്ട്. ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്. കൂടാതെ സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

ഹ്യൂമൻ റിസോഴ്സ്

  1. എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ - ആൻസ് ജബ്ബാർ
  2. വർക്ക്ഷോപ്പ് ഫോർമാൻ - ജോൺസൺ ജോർജ്
  3. ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 - ജയൻ വി എൻ
  4. മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടേസ് - മുഹയുദ്ദീൻകുട്ടി യു എസ്, മുരളി കണിശാൻപറമ്പിൽ, സനൽ തോമസ്
  5. ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടേസ് - അജൽ രാമകൃഷ്ണൻ, രാജേഷ് ടി എസ്.
  6. ഇലക്ട്രോണിക്സ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ - രമ്യാ മോൾ എം ബി
  7. ട്രേഡ് ഇൻസ്ട്രക്ടർസ്
    1. കാർപെൻ്ററി - അജിത് കുമാർ റ്റി റ്റി
    2. ഷീറ്റ് മെറ്റൽ - മണിരാജ് പി എസ്
    3. ടർണിംഗ് - ബാബുരാജ്
    4. അബ്ദുൽ റഹീം കെ ഐ - ഇലക്ട്രോണിക്സ്
    5. ഫിറ്റിങ് - ആൻറണി വി ഡി
    6. വെൽഡിങ് - ജയൻ വി എൻ
    7. ഇലക്ട്രിക്കൽ - ജുമൈലത്ത് എ കെ
    8. പ്ലംബിങ് - ലിവിങ്സ്റ്റൺ എ വി
  8. ട്രേഡ്സ്മെൻ
    1. ഇലക്ട്രോണിക്സ് - റിയാസ് പി എം
    2. ടർണിംഗ് - സജി എബ്രഹാം
    3. ഇലക്ട്രിക്കൽ - അനിൽകുമാർ വി പി
    4. വെൽഡിങ് - ഷിഹാബുദ്ദീൻ എം എം
  9. കണക്ക് - ജിഷാമോൾ പി കെ, ജാൻസി ജോർജ്
  10. ഇംഗ്ലീഷ് - ബിജി ജോർജ്ജ്
  11. സോഷ്യയൽ സയൻസ് - മൈത്രേയി ഡി.
  12. ഫിസിക്സ് - ദീപ എസ്.
  13. കെമിസ്ട്രി - ഷെമീമ ബീവി
  14. മലയാളം - അശ്വതി രവീന്ദ്രൻ.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ :

  1. പോൾ സി. ഐ. (പ്രഥമ സൂപ്രണ്ട് , 1983 - 1984)
  2. ജോർജുകുട്ടി (1984 - 1987)
  3. മുഹമ്മദ് ബഷീർ (1987 - 1990 & 1991 - 1995)
  4. വിദ്യാസാഗർ (1990 - 1991)
  5. സൈമൺ കെ. എസ്. (1995 - 1997)
  6. സന്തോഷ് കുമാർ ആർ. (1999 - 2000)
  7. പ്രസനകുമാർ കെ. (2000 - 2001)
  8. ഹസൻ പി. പി. (2001 - 2002)
  9. പ്രേമാനന്ദ് കെ. (2002)
  10. ജനാർദ്ദനൻ കെ. കെ (2002 - 2003)
  11. വേണുകുട്ടൻ വി. എം. (2003 - 2004)
  12. സുകുമാരൻ എം. വി. (2005 - 2006)
  13. പൗലോസ് കെ. സി. (2006 - 2008)
  14. ബാബു ഇ. പി. (2008 - 2009 & 2012 - 2013)
  15. ആന്റണി കെ. എ. (2009)
  16. ഹരിദാസ് പി. എസ്. (2010)
  17. ലിജോ ചുമ്മാർ (2011 - 2012)
  18. ഷിജാത് റ്റി. എ (2013 - 2015)
  19. ദേവസി പി. ജെ. (2015 - 2016)
  20. ജോസഫ് റ്റി. എൽ. (2004 - 2005 & 2016 -2018)
  21. ഷാജൂ ടി ബി (2017-2018)
  22. ജയ൯ വി എ൯ (2018)
  23. ബാബു ഇ ഒ (2018 - 2021)
  24. ആൻസ് ജബ്ബാർ (2021 - _____)

നേട്ടങ്ങൾ

  1. 2003 - 2004 കാലഘട്ടത്തിൽ ഓൾ കേരള ടെക്നിക്കൽ സ്പോർട്സ് മീറ്റിൽ ചാമ്പ്യൻ പട്ടം
  2. 2004 - 2005 കാലഘട്ടത്തിൽ ഓൾ കേരള ടെക്നിക്കൽ സ്പോർട്സ് മീറ്റിൽ റണ്ണർ അപ്പ്
  3. 2013 - 2014 റ്റി.എച്ച്.എസ്.എൽ.സിൽ 100% വിജയം
  4. 2014 - 2015 നാഷണൽ സ്പേസ് ഒളിമ്പ്യാഡ് സർട്ടിഫിക്കറ്റ്
  5. 2014 - 2015 റ്റി.എച്ച്.എസ്.എൽ.സിൽ 100% വിജയം
  6. 2015 - 2016 ൽ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മാസ്റ്റർ ആൽബി ജോസ് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജയൻ വി. എൻ (ഗ്രേഡ് 1 ഡ്രാഫ്റ്റ്സ്മാൻ ഗവൺമെൻറെ് ടെക്നിക്കൽ ഹൈസ്ക്കൂൾ വണ്ണപ്പുറം)
  2. അനിൽ ഇ. എ (ലക്ചറർ ഇലക്ട്രോണിക്സ് വിഭാഗം ജി.പി.ടി.സി. പുറപ്പുഴ)
  3. സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)

വഴികാട്ടി

{{#multimaps: 9.976678,76.781607| width=600px | zoom=13 }} |

  • കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ. അകലെ സ്ഥിതിചെയ്യുന്നു.

|----