ഗവൺമെന്റ് എച്ച്.എസ്. കണ്ടല

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല
വിലാസം
കണ്ടല

ഗവ.ഹൈസ്ക്കൂൾ കണ്ടല കണ്ടല പി ഒ,
തിരുവനന്തപുരം
,
695512
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ0471 2298675
ഇമെയിൽgovthskandala44028@gmail.com
കോഡുകൾ
സ്കൂൾ കോഡ്44028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനി കെ ഐ
അവസാനം തിരുത്തിയത്
21-12-2021Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.

ചരിത്രം

കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 118 വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.

പ്രാദേശിക ചരിത്രം


അതിഥി സൽക്കാരത്തിൽ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാർ. അതിഥികളെ കണ്ടാലുടൻഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവർഎന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയിൽനിന്ന് ഉടലെടുത്ത കണ്ടാലുടൻഇല എന്നത് കാലക്രമത്തിൽ ലോപിച്ച് കണ്ടല ആയി മാറി. എന്നാൽമറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകൾ ഉണ്ട് എന്നതിൽ നിന്നും കൺകണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു. കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയ സമുദായത്തിൽപ്പെട്ട പഞ്ചമി എന്ന പെൺകുട്ടിയെ 1910 ൽബഹുമാന്യനായ ശ്രീ അയ്യൻകാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എൽപി സ്ക്കൂളിൽ ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവർണസമുദായിക പ്രമാണിമാർസംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവർണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂർമഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ട കുരുന്നുകളെ സ്ക്കൂളിൽകയറ്റുവാനോ പഠിപ്പിക്കുവാനോ സവർണരായ ജന്മിമാർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ലഹളയിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിരവധിയാളുകൾ സവർണ മേധാവിത്വത്തിന്റെ കൊടിയമർദ്ദനത്തിനിരയായി. ഈ സ്ക്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം കേശവൻപിള്ള (കോട്ടക്കുഴി വീട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യാർത്ഥി. കേശവൻപിള്ളയുടെ വീട്ടുകാർ പിന്നീട് ഇവിടെ നിന്നും താമസം മാറിയതായി നാട്ടുകാരിൽനിന്നും അറിയാൻകഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 12 കെട്ടിട‍‍‍ങ്ങൾ ഉണ്ട്. 22 കമ്പ്യുട്ടരുകൾ ലാബിൽ ഉണ്ട് 3500 ലധികം പുസ്തകങ്ങൾ ഉള്ള വായനശാല ഉണ്ട് സയൻസ് ലാബ് ഉണ്ട് വിശാലമായ ഗ്രൗണ്ട് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • സയൻസ് ക്ലബ്
  • ഇക്കോ ക്ലബ്
  • കാർഷിക ക്ലബ്
  • ഗാന്ധിദർശൻ
  • ലിറ്റിൽ കൈറ്റ്സ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജല ക്ലബ്
*എസ്.പി.സി

പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീ.പത്മനാഭപിള്ള എൻ 2.ശ്രീ. പരമേശ്വരൻനായർ‍ 3. ശ്രീമതി. ശാന്തകുമാരി 4 ശ്രീമതീ. രാധമ്മ 5 ശ്രീ. ജയച്ചന്ദ്രൻ പിള്ള 6.ശ്രീമതി.ജയഗീത.പി.വൈ. 7.ശ്രീ.നിർമലൻ.പി 8.ശ്രീമതി.നിർമലാ ദേവി.എസ് 9.സതീദേവി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസിന്റെ സ്ഥാപകനും മുൻ മാനേജരുമായ ശ്രീ. നാരായണൻനായർ (ധർമ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രൻനായർ (പങ്കജകസ്തൂരി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ , മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുരേഷ് കുമാർ,ഹരിചന്ദ്ര ബാബു (കവി)

വഴികാട്ടി

{{#multimaps: 8.4839736, 77.070837| width=800px | zoom=16 }} Govt.HS Kandala |