ജി. എം. യു.പി. എസ്. തിരൂർ
ജി. എം. യു.പി. എസ്. തിരൂർ | |
---|---|
വിലാസം | |
മലപ്പുറം തിരൂർ പി.ഒ, , മലപ്പുറം 676101 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04942427586 |
ഇമെയിൽ | gmupstirur101@gmail.com |
വെബ്‍സൈറ്റ് | schoolwiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19779 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ.പി |
അവസാനം തിരുത്തിയത് | |
18-09-2020 | Sreejithkoiloth |
ചരിത്രം
ജി .എം .യു.പി .സ്കൂൾ തിരൂർ:
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
2020-21 അധ്യയന വര്ഷം 741 ആൺ കുട്ടികളും 610 പെൺ കുട്ടികളും കൂടി ആകെ 1351 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 51 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10.915685, 75.922529| width=800px | zoom=16 }}