ജി. എം. യു.പി. എസ്. തിരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ(Tirur). തിരൂർ റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണു്. 2001 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 53,650 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത (ദേശീയ കണക്കെടുപ്പുപ്രകാരം) 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാര

1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ്. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൌൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. വിദേശ വസ്തുക്കൾ വിൽക്കുന്ന തിരൂരിലെ മാർക്കറ്റ്‌ തിരൂര് ഫോറിൻ മാർക്കറ്റ്‌ പ്രശസ്തമാണ്. മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെൿനിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു. മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണ് ഒരു പഞ്ചായത്തായി മാറിയത്. 1971-ൽ തിരൂർ ഒരു നഗരസഭയായി. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്ക് 2012 നവംബർ-1 നു തുടക്കം കുറിച്ചു.

കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്

പ്രധാന ആരാധനാലയങ്ങൾതുഞ്ചൻപറമ്പ് - സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു..

തൃക്കണ്ടിയൂർ ശിവക്ഷേത്രം - നഗരത്തിരക്കിൽ നിന്നും അല്പം മാറി തൃക്കണ്ടിയൂർ ഗ്രാമത്തിലണ് ക്ഷേത്രവും ക്ഷേത്രക്കുളവും. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഇവിടെ പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. ശിവരാത്രിയും വാവുത്സവവുമാണ് പ്രധാന ആഘോഷങ്ങൾ.

ഗതാഗത സൗകര്യങ്ങൾ

തിരൂർ റെയിൽവേ സ്റ്റേഷൻ-മലബാർ സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ്. മലപ്പുറംജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകളുണ്ട്

  • റോഡ് മാർഗ്ഗം- നാഷണൽ ഹൈവേ ഇല്ല. ചമ്രവട്ടം പദ്ധതി(പാലം) തുറന്നതിനു ശേഷം ഗുരുവായൂർ-കോഴിക്കോട് ജില്ലാ ഹൈവേ തിരൂരുമായി ബന്ധപ്പെട്ട് കടന്നുപോകുന്നു.
  • വിമാനത്താവളം-തിരൂരിൽ നിന്നും കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം ഏതാണ്ട് 35 കിലോമീറ്ററാണ്.
  • ആയുർവ്വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടക്കലേക്ക് തിരൂരിൽ നിന്നും 14കിലോമീറ്ററാണ്.