ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14019 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
പ്രമാണം:///home/rajesh/Desktop/GHSS Kuthuparamba.jpg
വിലാസം
കൂത്തുപറമ്പ

കൂത്തുപറമ്പ പി.ഒ
കൂത്തുപറമ്പ
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - ജൂലായ് - 1914
വിവരങ്ങൾ
ഫോൺ04902362943
ഇമെയിൽghskpba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമീള കുമാരി സി
പ്രധാന അദ്ധ്യാപകൻബാബു വി വി
അവസാനം തിരുത്തിയത്
10-04-202014019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
    1989 ൽ കൂത്തുപറമ്പ് എം.എൽ.എ. ശ്രീ, കെ.പി.മമ്മു മാസ്റ്ററുടെയും പി.ടി.എ യുടെയും സ്പോൺസറിംഗ് കമ്മിറ്റിയുടെയും പരിശ്രമഫലമായി മാങ്ങാട്ടുവയലിൽ സ്തൂളിന് വേണ്ടി സ്ഥലം അക്വയർ ചെയ്തു. 2000 ൽ കൂത്തുപറമ്പ് എം.എൽ.എ ആയിരുന്ന ശ്രീമതി. കെ.കെ.ശെെലജ ടീച്ചറുടെയും സ്കൂൾ പി.ടി.എ യുടെയും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയുടെയും പരിശ്രമഫലമായി ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ചാണ് അനുവദിച്ചത്. 2007 ൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചത് കണ്ണൂർ റോഡിലുള്ള ഓല ഷെഡ്ഡിലായിരുന്നു. നഗരസഭയുടെയും വെൽഫെയർ കമ്മിറ്റിയുടെയും പി.ടി.എ യുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ന് നിലവിലുള്ള ഭൗതികസാഹചര്യം ഒരുക്കാനായത്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട്, എസ്.എസ്.എ ഫണ്ട്, എന്നിവയുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തി. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിന് അനുവദിച്ച ഐ.സി.ടി മോ‍ഡൽ സ്കൂളിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീ. പി.ജയരാജൻ നിർവ്വഹിച്ചു. ഇതിന് പുറമെ ശ്രീ. പി.ജയരാജൻ എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ്സ് വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുവാൻ ഏറെ സഹായിച്ചു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   * സ്കൗട്ട് & ഗൈഡ്സ്.
  ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ യൂനിറ്റ് സ്കൂളിൽ  2014 മുതൽ പ്രവർത്തിച്ച് വരുന്നു. യൂണിറ്റ് ലീഡർ സതീന്ദ്രൻ എൻ യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്.രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്

പ്രവർത്തനങ്ങൾ :- 1.കിച്ചൺ ഗാർഡൺ 2.പ്ലാസ്റ്റിക് നിർമ്മാർജനം 3.സ്വാന്ത്വന പ്രവർത്തനം 4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ 5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം 6.ഹരിത വിദ്യാലയ പദ്ധതി

   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   * JRC

മുൻ സാരഥികൾ

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

===