ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ഗ്രന്ഥശാല
സ്കൂൾ ഗ്രന്ഥാലയം
നമ്മുടെ സ്കൂളിലൊരു ഗ്രന്ഥാലയമില്ലെങ്കിലും ആയിരക്കണക്കിന് പുസ്തങ്ങൾ അടുക്കി വെച്ചിരിക്കുന്ന ബുക് ഷെൽഫുകളുണ്ട്. വർഷങ്ങളായി അക്കാദമികവും അക്കാദമി കേതരവുമായ ഗുണനിലവാരമുള്ളതിനാൽ സ്കൂൾ പ്രവേശനത്തിന് കുട്ടികളുടെ പ്രവാഹമുണ്ടെങ്കിലും മതിയായ ക്ലാസ് മുറികളില്ലാത്തതിനാൽ സ്കൂൾ ലൈബ്രറിയിപ്പോൾ 10 എ ക്ലാസ്സിലാണ് പ്രവർത്തിക്കുന്നത്. വിവിധഭാഷാസാഹിത്യ കൃതികൾ, സംസ്കാരപഠനഗ്രന്ഥങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ഭാഷാനിഘണ്ടുക്കൾ, ശാസ്ത്രകൃതികൾ, മാനവികവിഷയങ്ങൾ എന്നിവയിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ ഈ ഷെൽഫുകളിലുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും ദൈനംദിന വ്യവഹാരമെന്ന നിലയിലും കുട്ടികൾ ലൈബ്രറി പ്രവർത്തനങ്ങളുമായി സഹകരിക്കാറുണ്ട്. റഫറൻസിനും അല്ലാതെയും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പുസ്തങ്ങൾ തേടി വരാറുണ്ട്. വായനയും എഴുത്തുമായി ബന്ധപ്പെട്ട സർഗാത്മക പ്രവർത്തനങ്ങൾ ലൈബ്രറിയുമായി ബന്ധിപ്പിച്ച് നടത്താറുണ്ട്. കവിയും കഥാകൃത്തുമായ അരുൺകുമാർ പൂക്കോമുമായി കുട്ടികൾ നടത്തിയ 'മുഖാമുഖം' അത്തരത്തിലൊന്നാണ്. മലയാളം അധ്യാപകനും എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ അസീസ് നല്ലവീട്ടിലിനാണ് സ്കൂൾ ലൈബ്രറിയുടെ ചുമതല. പുതിയ ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയായാൽ സ്കൂൾ ലൈബ്രറിക്ക് മാത്രമായി ഒരു മുറിയുണ്ടാകുന്നതാണ്.