എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 16 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgian (സംവാദം | സംഭാവനകൾ)
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
പ്രമാണം:DSC00203.jpg
വിലാസം
കട്ടപ്പന

കട്ടപ്പന സൗത്ത് പി.ഒ,
ഇടുക്കി
,
685515
,
ഇടുക്കി‌ ജില്ല
സ്ഥാപിതം01 - 06 - 1959 ‌‌
വിവരങ്ങൾ
ഫോൺ04868272315
ഇമെയിൽsghssktpna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി‌
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ജോസഫ് കുര്യൻ
പ്രധാന അദ്ധ്യാപകൻശ്രീ.ഡൊമിനിക് ജേക്കബ്
അവസാനം തിരുത്തിയത്
16-02-2019Georgian

[[Category:1959

‌‌ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ. 1959-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

ചരിത്രം

പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്ഡറി സ്കൂൾ.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോർ ഫുഡ്" പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.പിന്നീട് 1962-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

St George H S S KATTAPPANA


RESULT 2017-18

2018 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 98 ശതമാനം റിസൽട്ട് ഓടുകൂടി നമ്മുടെ സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 11 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.

പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 99.5% കൊമേഴ്സ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ശതമാനവും വിജയം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ സിദ്ധാർത്ഥ് സണ്ണി, മരിയറ്റ് ലോറൻസ് എന്നീ വിദ്യാർഥികൾ 1200 /1200 മാർക്കും വാങ്ങി സ്കൂളിന് അഭിമാനമായി .കോമേഴ്സ് വിഭാഗത്തിൽ ഡെൽനാ വിൻസെൻറ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സാന്ദ്ര മനോജ് എന്നിവർ ഒന്നാം സ്ഥാനം നേടി. 53 ഫുൾ എപ്ലസ്സും 19, 5 പ്ലസ്സും നേടി ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തുതന്നെ മുൻനിരയിലും സ്കൂളിനെ എത്തിച്ച വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മാനേജ്മെൻറ് നും അധ്യാപകർക്കും അഭിനന്ദനങ്ങൾ . പ്ലസ് വൺ പരീക്ഷയിൽ 33 കുട്ടികൾ ഫുൾ എപ്ലസ് നേടി സയൻസ് വിഭാഗത്തിൽ ജിസ്നാ തെരേസ ജോജോ കൊമേഴ്സ് വിഭാഗത്തിൽ മില്നാ മാത്യു, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സംവൃത ഷാജി എന്നിവർ മികച്ച വിജയത്തോടെ സ്കൂളിന് അഭിമാനമായി. വിജയികൾക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • നേച്ചർ ക്ലബ്
  • ട്രാഫിക് ക്ലബ്
  • സയൻസ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഇംഗ്ളീഷ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചെണ്ടമേളം ട്രൂപ്പ്
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ‍ റവ. ഫാ. സക്കറിയാസ് ഇല്ലിക്കമുറി ആണ്. റവ.ഫാ. ജേക്കബ് ചാത്തനാട്ട് ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജോസഫ് കുര്യനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

.


  • കെ.എ ജോസഫ്
  • കെ.പി വർഗ്ഗീസ്
  • കെ,വി ജോർജ്ജ്
  • പി.എം ജോസഫ്
  • പി.ജെ ജോസഫ്
  • എ.പി കുര്യൻ
  • കെ ജോർജ്ജ്
  • എം.എ ആന്റണി
  • ഇ,റ്റി വർക്കി
  • തോമസ് ജോസഫ്
  • കെ.എം വർക്കി
  • സി.എം മേരിക്കുട്ടി
  • എം.സി ചാണ്ടി
  • വി.കെ പോൾ‍
  • തോമസ് വരഗീസ്
  • തൊമ്മച്ചൻ വി.ജെ
  • സിബിച്ചൻ ജോസഫ്
  • ജോസഫ് മാത്യു എം
  • ഡൊമിനിക്ക് ജേക്കബ്




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
  • പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
  • ശത്രു -കാർട്ടൂണിസ്റ്റ്
  • ഇ എം ആഗസ്തി എക്സ് എം എൽ എ

വഴികാട്ടി

<googlemap version="0.9" lat="9.830184" lon="77.148743" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765228, 77.098618 </googlemap>