ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
30020SGHSS Little Kites.jpg

== ഡിജിറ്റൽ മാഗസിൻ കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള കൈറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടനയാ​ണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്. ഒരു സ്കൂളിൽപരമാവധി നാൽപ്പതു പേർക്കും കുറഞ്ഞത് ഇരുപത് അംഗങ്ങൾക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ജോർജിയൻ ലിറ്റിൽകൈറ്റ്സ്എന്ന പേരിൽ ലിറ്റിൽകൈറ്റ് പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും, കൈറ്റ് മാസ്റ്ററും മിസ്ട്രസും. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം 'എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. 2019-20 അദ്ധ്യയനവർഷത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ 2018-19 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ 2019-20 അദ്ധ്യയനവർഷത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

==