ജി യു പി എസ് മണക്കാട്
ജി യു പി എസ് മണക്കാട് | |
---|---|
വിലാസം | |
ചെറൂപ്പ ജി .യു .പി എസ് മണക്കാട് ,ചെറൂപ്പ , 673661 | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0495-2491083 |
ഇമെയിൽ | manakkadgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി .രാജഗോപാലൻ |
അവസാനം തിരുത്തിയത് | |
15-01-2019 | Sreejithkoiloth |
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്നത്.
ചരിത്രം
ഓലമേഞ്ഞ രണ്ടു പീടികയും ഓടുമേഞ്ഞ മൂന്ന് പീടികയും ഉള്ള ഒരങ്ങാടി,ഒരു പൊതുകിണർ ,ഒരു ബംഗ്ലാവ് ,ഉരുളൻ കല്ലുകൾ പാകിയ റോഡ് അങ്ങ് തെങ്ങിലക്കടവ് വരെ,റോഡിനിരുവശവും തെച്ചിക്കാടുകളും കൂരിക്കാടുകളും നിറഞ്ഞ ഭൂപ്രദേശം ,വല്ലപ്പോഴും ഇഴഞ്ഞു നീങ്ങിപ്പോകുന്ന മൂന്നു ചെറിയ ബസ്സുകൾ ,കൂടാതെ കാളവണ്ടികളും ...ഇതായിരുന്നു 1954 ലെ ചെറൂപ്പ- മണക്കാട് അങ്ങാടി . ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട് ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു.
ഇപ്പോൾ ശ്രീവി രാജഗോപാലൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
നാലു പ്രധാനപ്പെട്ട കെട്ടിടങ്ങൾ സ്കൂളിൽ നിലവിലുണ്ട്. ലൈബ്രറി, കംപ്യൂട്ടർലാബ്,ശുചിമുറികൾ,കഞ്ഞിപ്പുര,സയൻസ് ലാബ് എന്നിവയും സ്കൂളിനോട് അനുബന്ധിച്ചു ഉണ്ട്.
മികവുകൾ
1 . 2016 -17 അക്കാദമിക വർഷത്തിൽ കോഴിക്കോട് റൂറൽ സബ് ജില്ലയിൽ യു .പി തലത്തിൽ ഓവറോൾ കിരീടം നേടി.
2. പിന്നോക്കക്കാരെ മുൻപതിയിൽ എത്തിക്കാനുള്ള "സാക്ഷരം പരിഹാര ബോധനം" പരിപാടി വിജയകരമായി തുടരുന്നു.
3. ഓരോ കുട്ടിക്കും ഓരോ മാഗസിൻ എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് "സർഗ്ഗവസന്തം " എന്ന പരിപാടി കാച്ചിലാട്ടു യു. പി സ്‌കൂളിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ ജ്യോതിസ് സാർ ഉത്ഘാടനം നിർവഹിച്ചു.600ൽ പരം മാഗസിനുകൾ പ്രസിദ്ധീകരിച്ചു.
4.ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ സ്കൂളിനെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുത്തു,സമ്മാനങ്ങളും കരസ്ഥമാക്കി.
5. "നിസ്വനം" എന്ന ന്യൂസ് ബുള്ളറ്റിൻ ഫെബ്രുവരി 20നു നടന്ന 63മത്തെ വാർഷികാഘോഷ ദിവസം പ്രസിദ്ധീകരിച്ചു.
6.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ""വിദ്യാലയ വികസന സെമിനാറും പൂർവ വിദ്യാർത്ഥി സംഗമവും"" ബഹു.എം.എൽ.എ ശ്രീ.പി.ടി എ റഹീം ഉദ്ഘാടനം ചെയ്തു.
7. രക്ഷിതാക്കൾ,നാട്ടുകാർ,സന്നദ്ധ സംഘടനകൾ,സാമൂഹിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.
ദിനാചരണങ്ങൾ
School samrakshana yanjam : jan 27th 2017 പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാകുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ .റൂറൽ എ.ഇ ഒ ശ്രീമതി മിനി ടീച്ചർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധന്യത്തെ കുറിച്ച് വിശദീകരിച്ചു. സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
അദ്ധ്യാപകർ
ശുഭലത പി ,മോളി ടി.എം,ജാക്വിലിൻ ടി.എം ,ഷീജ ബി ,പ്രതിഭ കെ.ബി, സിന്ധു.എം ,സുമ വി കെ , മിഷ പി.കെ, ലിജി ജോസ് എ.ജെ, സപ്‌ന എം,ഷീബ.എം,നസീറ.ഇ,ബിന്ദു.സി, ഷീന.എ കെ, ശ്രീജുൽ.എസ് ,നീതു.എം ,സുലേഖ.കെ,സുബൈദ സി.ടി ,മൈമുന.കെ , രമാദേവി.പി.കെ,കവിത.ടി
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്
ശ്രീമതി മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ "ഡാഫുഡിൽസ് " എന്ന ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. "മിറർ " എന്ന കുട്ടികളുടെ കലാസൃഷ്ടികൾ പ്രകാശനത്തിന് തയ്യാറായിട്ടുണ്ട്.
കാർഷിക ക്ലബ്
ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ "വയലോരം" എന്ന കാർഷിക ക്ലബ്ബിന്റെ പ്രവർത്തങ്ങൾ മികവോടെ നടക്കുന്നു. കപ്പ,പയർ,വാഴക്കുല തുടങ്ങിയ കാർഷിക വിഭവങ്ങൾ വിളവെടുത്തു സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ഉപയോഗിക്കുന്നു.
ഗണിത ക്ളബ്
ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43 കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു.
ഹെൽത്ത് ക്ളബ്
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു. ഷീന ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു.
ഹരിതപരിസ്ഥിതി ക്ളബ്
ശ്രീമതി പ്രതിഭ ടീച്ചറുടെ "ചോല" എന്ന ഹരിത പരിസ്ഥിതി ക്ലബ് സ്കൂൾ ഒരു പൂങ്കാവനമാക്കുന്നു.
ഹിന്ദി ക്ളബ്
ശ്രീമതി സുലേഖ ടീച്ചറുടെ നേതൃത്വത്തിൽ " മുസ്കാൻ " ഹിന്ദി സമിതി സജീവമായി പ്രവർത്തിക്കുന്നു. "ദൈനിക് സവാൽ " എന്ന പരിപാടി നടത്തി പോരുന്നു.
അറബി ക്ളബ്
ശ്രീമതി മൈമുന ടീച്ചറുടെ നേതൃത്വത്തിൽ അറബി ക്ലബ്സമിതി സജീവമായി പ്രവർത്തിക്കുന്നു.
സാമൂഹൃശാസ്ത്ര ക്ളബ്
ശ്രീജുൽ സർ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു.
ജാഗരൺ സേന
അച്ചടക്കമുള്ള സ്‌കൂൾ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 40 അംഗ സമിതിയാണ് ജാഗരൺ സേന.2016 ജൂൺ 24ന് മാവൂർ എസ്. ഐ ശ്രീ ശശികുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.കർത്തവ്യനിരതരായ സേനയിലെ 5 അംഗങ്ങളും അധ്യാപക പ്രതിനിധികളും അടങ്ങിയ വിജിലൻസ് സെല്ലും പ്രവർത്തിക്കുന്നു.
ചിൽഡ്രൻസ് തിയേറ്റർ
അറിവിന്റെ,വിനോദത്തിന്റെ കളിയരങ്ങൊരുക്കി മണക്കാട് ജി.യു. പി.എസ് മുന്നോട്ട്.കുട്ടികളിൽ സംഘബോധവും ആത്മവിശ്വാസവും വളർത്താൻ വേറിട്ടൊരു പ്രവർത്തന മേഖലയായി ചിൽഡ്രൻസ് തീയേറ്റർ മാറുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി 100 കുട്ടികൾ രംഗത്ത് അവതരിപ്പിച്ച " കരളല്ലേ കാവലാളാരേ" വേറിട്ട അനുഭവമായി.
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}