ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ | |
---|---|
വിലാസം | |
കിഴക്കോത്ത് കിഴക്കോത്ത്.പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0495 2211678,2211050 |
ഇമെയിൽ | ghsspannur@gmail.com |
വെബ്‍സൈറ്റ് | http://pannur.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47096 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹിമാൻ കുട്ടി കെ |
പ്രധാന അദ്ധ്യാപകൻ | കുഞ്ഞാത്തു എൻ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് പന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,
സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും 'ഇ കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ കെ അബ്ദുറഹിമാൻ കുട്ടി കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ്' ചെരിച്ചുള്ള എഴുത്ത്കൺവീനരറായും ഹെഡ്മിസ്ട്രസ് എൻ കുഞ്ഞാത്തു ട്രഷറാറായും ഇ അബ്ദുൽ അസീസ് കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ട്.വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ .സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എന്.എസ്.എസ്
- സ്പോർസ് ക്ലബ്.
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
മാനേജ് മെന്റ്
. ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് എൻ കുഞ്ഞാത്തു ,ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ കെ അബ്ദുറഹിമാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | മുഹമ്മദ്.എ.കെ |
2004-05 | മോയ്തീൻക്കുഞ്ഞി |
2005 - 06 | കോയക്കുട്ടി |
2006- 07 | ദിവാകരൻ.പി |
2007 08 | മുഹമ്മദ്.കെ.കെ |
2008 -11 | അബ്ദുറഹിമാൻ.വി.പി |
2011-12 | മുഹമ്മദ് കെ |
2011-12 | ഗോപി വി പി |
2012-15 | ഗോപി വി പി |
2015- | കുഞ്ഞാത്തു എൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3706585,75.8883053| width=800px | zoom=16 }}
11.5165801,75.7687354, Pannur HSS
</googlemap>
|