ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം

12:01, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.

ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
വിലാസം
വടുതല ജെട്ടി - അരൂക്കുറ്റി

വടുതല ജെട്ടി പി ഒ,
അരൂക്കുറ്റി
,
688533
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽ34331thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി.ശിവകുമാർ
അവസാനം തിരുത്തിയത്
28-12-2021Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.85439158488652,76.33762121200562 |zoom=13}}