ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ജന്മദിനം ജന്മദിനം

കഴിഞ്ഞ പത്ത് വർഷക്കാലമായി സ്കൂളിലെ കുട്ടികളുടെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓരോ മാസവും അതാത് മാസത്തിൽ ജന്മദിനം വരുന്ന കുഞ്ഞുങ്ങൾ നൽകുന്ന തുക സമാഹരിച്ച്  പ്രതിമാസം 1000 രൂപ വീതം പെൻഷനായി സമൂഹത്തിലെ അശരണരായ ക്യാൻസർ ,കിഡ്നി രോഗികൾക്ക് നൽകിവരുന്നു.

വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര

വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള  സംരംഭമാണ് പുസ്തകയാത്ര.കോവിഡിന്റെ കടന്നുകയറ്റത്തോടെ ആലസ്യവും വിരസതയും അനുഭവിക്കുന്ന നമ്മുടെ രക്ഷകർത്താക്കളെയും കുട്ടികളെയും വായനയിൽ തൽപരരാക്കി അറിവിന്റെ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ 'പുസ്തക വണ്ടി, എന്ന പേരിൽ ഒരു പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ മാനസിക സംഘർഷം ഇല്ലാതാക്കി വായനയുടെ ലോകത്തേക്ക് എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഇതിലൂടെ ഉന്നം വെച്ചത്. സ്കൂളിലെ പഠിതാക്കളായ വിദ്യാർഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിലെത്തി പുസ്തക വണ്ടിയിലൂടെ പുസ്തകങ്ങൾ എത്തിച്ചു നൽകി. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ ഹബീബു ർറഹ്മാൻ ആയിരുന്നു ഈ പരിപാടിയുടെ ഉത്ഘാടകൻ




സ്കൂൾ വാർഷികം

നാടിന്റെ തന്നെ ഉത്സവമായി മാറുന്ന ഒന്നാണ് സ്കൂളിലെ വാർഷികാഘോഷങ്ങൾ .

പ്രീപ്രൈമറി, പ്രൈമറി കുട്ടികളുടെ മികവുകളുടെ പ്രദർശനം, രക്ഷിതാക്കളുടെ മത്സരങ്ങൾ, പച്ചക്കറികളുടെ വിപണനം, ഭക്ഷ്യമേള, വിഭവസമൃദ്ധമായ സദ്യ, കുട്ടികൾക്കും അമ്മമാർക്കുള്ള സമ്മാനങ്ങൾ എന്നിവയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ



രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനത്തിനായി പേപ്പർ ബാഗ്, തുണിസഞ്ചി ,എൽ ഇ ഡി ബൾബ് , ഫിനോയിൽ എന്നിവയുടെ നിർമ്മാണം , കാടക്കോഴി വിതരണം ഇവ നടത്തി . ഇതിൽ പങ്കെടുത്ത പല രക്ഷിതാക്കളും ഇതൊരു വരുമാനമാർഗ്ഗമായി ഇപ്പോഴും തുടരുന്നു.

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫിനോയിൽ നിർമ്മാണം നടത്തുകയും അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഒരു പൂർവ്വ വിദ്യാർത്ഥിക്ക് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട സാമ്പത്തിക സഹായം നൽകി.

നന്മയോണം

കഴിഞ്ഞ കുറേ വർഷക്കാലമായി അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തിലെ അഗതികൾക്കൊപ്പമാണ് മറ്റത്തിൽ ഭാഗം ഗവൺമെൻറ് എൽ പി സ്കൂൾ  ഓണാഘോഷം നടത്തുന്നത് . അരൂക്കുറ്റി, പാണാവള്ളി  പഞ്ചായത്തുകളിലെ ഇരുപതോളം പേർക്ക് 500 രൂപ വീതം സഹായം നൽകി വരുന്നു.

പഠനസഹായികൾ

പ്രസിദ്ധീകരണം ഓണം വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടു വരുന്നതിനായി ചില ലഘുലേഖകളും പഠനസഹായികളും പ്രസിദ്ധീകരിക്കുന്നുണ്ട് കൈത്തിരി _മലയാളം

Milestone_ ഇംഗ്ലീഷ്

അദ്ദലീൽ _അറബി

രോഷ്നി _ഹിന്ദി


അമ്മ ലൈബ്രറി

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മ ലൈബ്രറി പ്രവർത്തിക്കുന്നു.

ഈ ലൈബ്രറിയിൽ നിന്നും  അമ്മമാർ  പുസ്തകങ്ങൾ എടുക്കുകയും വായിച്ചതിനു ശേഷം തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് വായിക്കുന്നതിനായി ഓരോ ക്ലാസിനും ഡിസ്പ്ലേ ലൈബ്രറിയുണ്ട്

ഭവന സന്ദർശനം


നമ്മൾ ഓരോ കുട്ടികളുടെയും കുടുംബപശ്ചാത്തലം ആണ് അവൻറെ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നത് ഇതുകൊണ്ടുതന്നെ ഓരോ കുട്ടിയുടെയും കുടുംബപശ്ചാത്തലം മനസ്സിലാക്കേണ്ടത് അധ്യാപകരുടെ കടമയാണ് ഇതിൻറെ അടിസ്ഥാനത്തിൽ എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകളിൽ പോയി അവരുടെ വിവരങ്ങൾ സമാഹരിക്കുകയും പിന്തുണ വേണ്ട കാര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഓൺലൈൻ ശിശുദിനാഘോഷവും ഗൃഹസന്ദർശനവും

മഹാമാരി മൂലം പുതിയ സ്കൂളിൽ വരാൻ സാധിക്കാതെ വിഷമിച്ചിരുന്ന കുട്ടികളെ കാണാൻ അദ്ധ്യാപകർ സമ്മാനവുമായി അവരുടെ വീടുകളിലെത്തി അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഒന്നാം ക്ലാസിലും എൽകെജി ക്ലാസുകളിലും മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകി

വികലാംഗ ദിന ഭവന സന്ദർശനം

ജനമിത്രം സാമൂഹ്യ സേവന കേന്ദ്രം

പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അക്ഷയ കേന്ദ്രത്തിലെ ലഭ്യമാകുന്ന ഇൻറർനെറ്റ് സേവനങ്ങൾ, ഫോട്ടോസ്റ്റാറ്റ് ,ഡിറ്റിപി, വിവിധ അപേക്ഷകൾ പൂരിപ്പിക്കുന്ന അതിനുള്ള സഹായങ്ങൾ, ഓൺലൈൻ അപേക്ഷകൾ ഇവ ലഭ്യമാക്കുന്ന സംവിധാനമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

സമൂഹം സ്കൂളിലേക്ക് എന്ന വിശാല വീക്ഷണമാണ് ഇതിലൂടെ സാധ്യമാകുന്നത്


വികലാംഗ ദിനാചരണം

വികലാംഗ ദിനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലി സംഘടിപ്പിക്കുകയും അവരുടെ ഭവന സന്ദർശനം നടത്തുകയും അവർക്ക് കേക്ക് ക്രയോൺസ് തുടങ്ങിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു

ഡിജിറ്റൽ പൂമ്പൊടി

കുട്ടികളുടെ പ്രതിമാസ പ്രസിദ്ധീകരണമായ പൂമ്പൊടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിലും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുവാനും വേഗത്തിൽ രക്ഷിതാക്കളുടെ കയ്യിൽ എത്തിക്കാനും ഇതു സഹായിക്കുന്നു.

മഴവിൽ വസ്ത്രാലയം

കഴിഞ്ഞ നാലുവർഷമായി സ്കൂളിൽ നടത്തിവരുന്ന മഴവിൽ വസ്ത്രാലയത്തിൽ നിന്നും ധാരാളം കുട്ടികൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ ആണ് ഇത് മുന്നോട്ടു പോകുന്നത്.


പായസ ചലഞ്ചിന്റെ ചിറകിലേറി സ്കൂൾ ബസ്സുകൾ

ഒരു നാട് ഒന്നടങ്കം ഏറ്റെടുത്ത് പായസ ചലഞ്ചി ലൂടെ സ്കൂളിലെ രണ്ടു വാഹനങ്ങളും കുട്ടികളെ കൊണ്ടുവരാൻ സജ്ജമായി .

കോവിഡി നെത്തുടർന്ന് ദീർഘകാലം ഉപയോഗിക്കാൻ കഴിയാതെ കിടന്ന രണ്ട് സ്കൂൾ ബസ്സുകൾ നന്നാക്കാൻ സ്കൂൾ മാനേജ്മെൻറ് കണ്ടെത്തിയ മാർഗ്ഗമാണ് ജനകീയ പങ്കാളിത്തത്തോടെ പായസ ചലഞ്ച്.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ പ്രവർത്തനഫലമായാണ് പായസ ചലഞ്ച് വൻ വിജയമായി മാറിയത്.



ക‍ുങ്ഫ‍ു ക്ലാസ്സ്

കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും ഏകാഗ്രത ഉണ്ടാവാനും ഏറ്റവും സഹായകരമായ ആയോധനകലയാണ് കുങ്ഫു . ശ്രീ മനോജിന്റെ നേതൃത്വത്തിൽ നടക്കുന്ന കുങ്ഫു സ്കൂളിൽ നിന്ന്  പല പൂർവ വിദ്യാർത്ഥികളും ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്

യോഗ ക്ലാസ്

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മാനസിക സംഘർഷം ഒഴിവാക്കുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കാൻ ഞാനും യോഗ ക്ലാസ്സിലൂടെ സാധിക്കുമെന്ന് തിരിച്ചറിവിലൂടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു



ബോധവൽക്കരണ പ്രവർത്തനങ്ങൾ



കുട്ടികൾ ബോധവാന്മാരാക്കുന്ന തോടൊപ്പം സമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു .

  • ലഹരി വിമുക്ത ഭവനം ഭവന സന്ദർശനം സ്റ്റിക്കർ പതിക്കൽ. ബാലപീഡനത്തിനെതിരെ ബാലമുന്നേറ്റം
  • കാർബൺ ന്യൂട്രൽ കേരളത്തിനായി -തെരുവുനാടകം
  • സുരക്ഷിത യാത്രക്കായി-ലഘുലേഖ വിതരണം
  • ജ്യോതിർഗമയ

അരൂക്കുറ്റി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വൈദ്യുതി ഉപയോഗവും കറണ്ട് ചാർജ്ജും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി കെഎസ്ഇബി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .

  • കണ്ടൽ നടീൽ

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണൊലിപ്പ് തടയുകയും മത്സ്യങ്ങളുടെ പ്രചരണത്തിനു സഹായിക്കുകയും ചെയ്യുന്ന കണ്ടൽ വൃക്ഷങ്ങളെ പരിചയപ്പെടുത്തുകയും വേമ്പനാട്ടു കായലിനു കിഴക്കേ തീരത്തായി 101 കണ്ടൽ വിത്തുകൾ നടുകയും ചെയ്തു.


വയോജനദിന പരിപാടികൾ

ലോക വയോജനദിനത്തോടനുബന്ധിച്ച് ഉച്ച നമ്മുടെ സ്കൂൾ സ്കൂൾ വയോജനങ്ങളുടെ ഓൺലൈൻ സംഗമം നടത്തി  അവർക്ക് അവരുടെ അനുഭവങ്ങൾ പാട്ട് കഥ കലാവാസനകൾ എന്നിവ പങ്കുവയ്ക്കുവാൻ അവസരം കൊടുത്തുള്ള മീറ്റിംഗിൽ പങ്കെടുക്കാൻ കുട്ടികൾക്കും അവസരമുണ്ടായി എന്നും നിൻറെ മൊയ്തീൻ എന്ന സിനിമയിലെ കഥാപാത്രമായ കാഞ്ചനമാല മുക്കം ഈ പരിപാടിയുടെ നിറസാന്നിധ്യമായിരുന്നു


പഠനോത്സവം ജില്ലാതല ഉദ്ഘാടനംമറ്റത്തിൽ ഭാഗം ഗവ.എൽ.പി.സ്കൂളിലെ മികച്ച പഠന പ്രവർത്തനവും സ്കൂളിലെ അക്കാദമിക മികവും വർഷംതോറും സ്കൂൾ പ്രവേശനത്തിന് എത്തുന്ന കുട്ടികളുടെ വർധനവിലൂടെ ഏവർക്കും ബോധ്യപ്പെടുന്നതാണ് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അംഗീകരിക്കപ്പെടുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളാണ് സ്കൂളിലെ SRG യോഗങ്ങളിൽ ആസൂത്രണം ചെയ്യുന്നത്. 2020 - 21 അക്കാദമിക വർഷത്തെ ജില്ലാ തല പഠനോത്സവത്തിന് നമ്മുടെ സ്കൂൾ വേദിയായതിന്റെ കാരണവും മറ്റൊന്നല്ല. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനോത്സവം സമൂഹത്തിലേക്ക് സ്കൂളിന്റെ മികവ് വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. ഫെബ്രുവരി 27 ന് വിളംബര ഘോഷയാത്രയോടെ പഠനോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കാർബൺ നൂട്രൽ കേരളം എന്ന തെരുവ് നാടകം വിളംബര ഘോഷയാത്രയ്ക്ക് പകിട്ടേകി. ഫെബ്രുവരി 28 ന് നടന്ന പഠനോത്സവ പ്രവർത്തനങ്ങളുടെ ഉത്ഘാടനം MLA ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാർ , ജില്ലാ കോർഡിനേറ്റർ തുടങ്ങിയവർ വിശിഷ്ടാഥിതികളായി പരിപാടിയിൽ പങ്കെടുത്ത് ധന്യമാക്കി.

ആലപ്പുഴ ജില്ലാതല പഠനോത്സവം ഉദ്ഘാടനം മറ്റത്തിൽ ഗവൺമെൻറ് സ്കൂളിലെ അഞ്ചാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ വടുതല ജെട്ടി KKPJ ഓഡിറ്റോറിയത്തിൽ നടത്തി. അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജ്ജിച്ച കഴിവുകൾ വേദിയിലവതരിപ്പിച്ചു. പഠനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും തുണി സഞ്ചി നൽകുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉച്ച ഭക്ഷണം നൽകുകയും ചെയ്തു .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം