ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 29 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43075 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ: സ്കൂൾതല ക്യാമ്പ്-ഒന്നാംഘട്ടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


43075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43075
യൂണിറ്റ് നമ്പർLK/2018/43075
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർരഹ്‌ന ഫാത്തിമ
ഡെപ്യൂട്ടി ലീഡർഅഭിനവ് എസ് മനോജ്
കൈറ്റ് മെന്റർ 1സ്വീറ്റി
കൈറ്റ് മെന്റർ 2ഷീബ
അവസാനം തിരുത്തിയത്
29-05-202643075

അംഗങ്ങൾ

5586 ആകാശ്  റ്റി. പി

2025-28 ബാച്ചിൽ 31 അംഗങ്ങൾ ഉണ്ട്. അവരുടെ പട്ടിക താഴെ ചേർക്കുന്നു .

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷയിലൂടെ 31 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 19 ന് നടന്നു. മാസ്റ്റ‍ർ ട്രെയിന‍ർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വി‍ജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.

രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.

സ്കൂൾതല ക്യാമ്പ്-ഒന്നാംഘട്ടം

Little Kites 2025-28 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 23 May 2026 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു. ശ്രീമതി ഇന്ദുലേഖ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. കൈറ്റ് മെൻ്റർമാരായ സ്വീറ്റി ടീച്ചറും ഷീബ ടീച്ചറും ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ഫൺ ക്വിസ്സിലൂടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുട്ടികൾ വളരെ രസകരമായി ക്വിസ്സിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന റീലുകളെ കുറിച്ച് ചർച്ച ചെയ്തു. കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഏറ്റവും നല്ല റീൽ അവതരിപ്പിച്ച ഗ്രൂപ്പിന് സമ്മാനം നൽകി തുടർന്ന് കൂടുതൽ മികവാർന്ന വീഡിയോകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു. ഒരു പ്രമോഷണൽ വീഡിയോ തയ്യാറാക്കാനായി സ്കൂൾ സ്പോർട്സ് എന്ന തീം നിശ്ചയിക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോ ഷൂട്ട് ചെയ്യാൻ കുട്ടികളുടെ ഗ്രൂപ്പിന് അവസരം നൽകുകയും ചെയ്തു ഓരോ ഗ്രൂപ്പും ഫൈനൽ പ്രൊമോ വീഡിയോ അവതരിപ്പിച്ചു. ഏറ്റവും നല്ല വീഡിയോയ്ക്ക് സമ്മാനം നൽകി. കൂടാതെ സ്കൂൾക്യാമ്പ് പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, അഭിരുചി പരീക്ഷ എന്നീ വിഷയങ്ങളിൽ പ്രമോ വീഡിയോ തയ്യാറാക്കാനുള്ള അസൈൻമെന്റ് നൽകി ഏകദിന സ്കുൾക്യാമ്പ് സമാപിച്ചു.