ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43069
യൂണിറ്റ് നമ്പർLK/2018/43069
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഭിരാമി സുരേഷ്
ഡെപ്യൂട്ടി ലീഡർശ്രേയശ്രീ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബോബി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ്‌തി എസ്
അവസാനം തിരുത്തിയത്
28-05-2025Bobbyjohn78

അഭിരുചി പരീക്ഷ ജൂൺ 15

2024-27 ബാച്ചിൻറെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി.നാൽപത്തിയേഴു കുട്ടികൾ പരീക്ഷ എഴുതി . നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു.

റിസൾട്ട്

ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു.  28 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 5ന് നടന്നു. ലിറ്റിൽ കൈററ്സ് സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് എടുത്തു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.റോബോട്ടിക്സ്,അനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു. മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു. അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.


RoboCode 2025

വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഫെബ്രുവരി 21ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ RoboCode 2025 എന്ന പേരിൽ 'റോബോട്ടിക്സ് ഫെസ്റ്റ്' സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ജി.എസ്. ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ARDUINO UNO കിറ്റ് ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ട്രാഫിക് ലൈറ്റ് , സെക്യൂരിറ്റി ക്യാമറ , റോബോട്ടിക് ഹെൻ, എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.

കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. അധ്യാപകർ, പിടിഎ അംഗങ്ങൾ, മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നവർ പ്രദർശനം കണ്ടു നല്ല അഭിപ്രായം രേഖപ്പെടുത്തി.

റോബോകോഡ് 2025

സ്കൂൾ തല ക്യാമ്പ് ഒന്നാം ഘട്ടം

സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 28 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി.എസ്. ഉദ്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺ ആയ തിരുവല്ലം ബി എൻ വി സ്കൂളിലെ അജീഷ് സാറും കൈറ്റ് മിസ്ട്രസ് ദീപ്തി ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീൽസ് നിർമാണം, DSLR ക്യാമറയുടെ ഉപയോഗം, kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് എന്നിവയിൽ കുട്ടികൾക്ക് hands on training ലഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അരുൺ സി വിജയൻ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു.