മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ | |
---|---|
വിലാസം | |
മട്ടന്നൂർ മട്ടന്നൂർ , മട്ടന്നൂർ.പി.ഒ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1923 |
വിവരങ്ങൾ | |
ഫോൺ | 0490 2474545 |
ഇമെയിൽ | gupsmtr@gmail.com |
വെബ്സൈറ്റ് | 14755mtsgupsmattanur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14755 (സമേതം) |
യുഡൈസ് കോഡ് | 32020801013 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മട്ടന്നൂർ നഗരസഭ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 346 |
പെൺകുട്ടികൾ | 336 |
ആകെ വിദ്യാർത്ഥികൾ | 696 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി മുരളീധരൻ |
പി.ടി.എ. പ്രസിഡണ്ട് | എം രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിന പ്രമോദ് > |
അവസാനം തിരുത്തിയത് | |
15-03-2024 | Sajithkotolipram |
ചരിത്രം
ജന്മിത്വം കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ മട്ടന്നൂരിലെ സാധാരണക്കാർക്കായി ഒരു വിദ്യാലയം സ്വപ്നം കണ്ട മഹാമനീഷികളുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായാണ് 1923 ൽ ഒരു എലിമെന്ററി (പ്രാഥമിക) വിദ്യാലയം യാഥാർത്ഥ്യമായത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടയും പ്രകമ്പനങ്ങളിൽ നിന്ന് ഈർജം പകർന്നുതന്നെയാണ് മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്. കൈറ്റ് കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്. തുടർന്ന് വായിക്കാം . .
-
സ്കൂൾ ഗ്രൗണ്ട്
-
സയൻസ് പാർക്ക്
-
ഊട്ടുപുര
-
മീറ്റിംഗ് ഹാൾ (സി.ആർ.സി ഹാൾ)
-
നവീകരിച്ച ക്ലാസ് മുറികൾ
-
സ്കൂൾ ഐ.ടി ലാബ്
-
ഐ.ടി.ലാബിൽ
-
ലൈബ്രറി കം റീഡിംഗ് ലാബ്
-
സ്കൂൾ ലൈബ്രറി
-
സ്കൂൾ ബസുകൾ
-
സ്കൂൾ ഓഡിറ്റോറിയം
-
കുട്ടികളുടെ പാർക്ക്
സ്കൂളിന്റെ പ്രധാനാധ്യാപകർ
-
കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ (1923 - 1953)
-
പി.എം.രാമുണ്ണി (1955-1960)
-
സി.കെ.മാധവൻ നമ്പ്യാർ (1975-1995)
-
സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1968-1969)
-
പി.വി.പത്മനാഭൻ (1995-1998)
-
എം.ഗോവിന്ദൻ (1998-2001)
-
ആർ.വേണുഗോപാലൻ (2001-2003)
-
എം.പി. ഗംഗാധരൻ (2003-2006)
-
എം.സദാനന്ദൻ (2006-2009)
-
പി.എം.സുരേന്ദ്രനാഥൻ (2009-2013)
-
എ.പി.ഫൽഗുനൻ (2013-2015)
-
പി.ശശിധരൻ (2015-2016)
-
പി.എം.അംബുജാക്ഷൻ (2016-2019)
-
എം.പി.ശശിധരൻ (2019- 2023 )
-
സി. മുരളി ( 2023-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്. വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
2018-19 അക്കാദമിക വർഷത്തിൽ 11 എൽ.എസ്.എസ്. സ്കോളർഷിപ്പുകളും 17 യു.എസ്.എസ്. സ്കോളർഷിപ്പുകളും വിദ്യാലയത്തിന് ലഭിച്ചു. 12 സംസ്കൃതം സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തിൽ സബ്ബ്ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ 5 നുമാത്സ് സ്കോളർഷിപ്പുകളിൽ മൂന്ന് എണ്ണം വിദ്യാലയത്തിലെ കുട്ടികൾക്കായിരുന്നു. ഈവർഷത്തെ വിവിധ മേളകളിൽ ചാമ്പ്യൻ പട്ടം വിദ്യാലയത്തിനായിരുന്നു, ഒപ്പം ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് സ്കൂൾ ട്രോഫിക്കും വിദ്യാലയം അർഹമായി.ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്, സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കായികമേലയിൽ മികച്ച പ്രകടനം 2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്.
ബെസ്റ്റ് പി.ടി.എ അവാർഡ്
മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപക രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം ഈ വർഷം വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം ജില്ലാ തലത്തിലും ആവർത്തിക്കാൻ നമുക്ക് സാധിച്ചു. കണ്ണൂർ ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും ബെസ്റ്റ് പി.ടി.എ പുരസ്കാരവും വിദ്യാലയം നേടിയെടുത്തു. 2023-24 അധ്യയനവർഷത്തിലും ജില്ലയിലെ മികച്ച പി ടി എ ഉള്ള വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയത്തെ വീണ്ടും തെരഞ്ഞെടുത്തു.
-
ബെസ്റ്റ് പി.ടി.എ അവാർഡ്
-
ബെസ്റ്റ് പി ടി എ 2023-24
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
ഏറെക്കാലത്തിന് ശേഷമാണ് വിദ്യാലയം ഇൻസ്പയർ അവാർഡ് നേടുന്നത്. വിദ്യാലയത്തിലെ ഏഴാം ക്ലാസുകാരി അനുനന്ദ എം ആണ് വിദ്യാലയത്തിന് വിജയം സമ്മാനിച്ചത്. അന്തരീക്ഷമർദ്ദം പ്രയോജനപ്പെടുത്തി വെള്ളം പമ്പുചെയ്യാൻ കഴിയുന്ന ഉപകരണത്തിന്റെ ഡിസൈനിംഗാണ് മാനക് ഇൻസ്പെയർ അവാർഡിന് അർഹമായത്.
ജില്ലാതല ശാസ്ത്രരംഗം പ്രോജകറ്റ് അവതരണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത് നിരഞ്ജന എം ആണ്
സംസ്കൃത ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശ്രാവണികം പരിപാടിയിൽ ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും വിദ്യാലയത്തിലെ പി ശ്രീയ നേടി
-
ഇൻസ്പയർ അവാർഡ് - അനുനന്ദ എം
-
ശാസ്ത്രരംഗം പ്രോജക്റ്റ് മത്സരത്തിൽ ഉപജില്ലാതലം- ഒന്നാം സ്ഥാനവും ജില്ലാ തലം- മൂന്നാം സ്ഥാനവും നേടിയ എ നിരഞ്ജന (ക്ലാസ് 6)
-
ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയ പി ശ്രീയ
-
അഭിജിത്ത്- ജ്യോമെട്രിക്കൽ പാറ്റേൺ മെയ്ക്കർ
-
ആദിത്യൻ- ചിത്രകാരൻ, ശില്പി
-
വരദദാസ്- സംസ്കൃതം വാർത്ത
-
വസുദേവ്- പ്രസംഗം
-
അർപ്പിത്- അഭിനയഗീതം
ഫോട്ടോ ഗാലറി
-
പ്രീ-പ്രൈമറിയിലെ കുട്ടികൾ
-
സ്കൂൾ ജന്മശതാബ്ദി സ്വാഗതസംഘം ഉദ്ഘാടനം
-
ക്ലാസ് മുറികൾ
-
സംഘാടക സമിതി- ശതാബ്ദി
-
സ്കൗട്ട് ക്യാമ്പ്
-
കായിക പരിശീലനം
-
ശാസ്ത്ര ശില്പശാല
-
സ്കൂൾ- പഴയ ചിത്രം
-
സഹവാസ ക്യാമ്പ്
-
ശാസ്ത്രകൗതുകം- പരീക്ഷണങ്ങൾ
-
വാതിൽപ്പുറ പഠനങ്ങൾ
-
നക്ഷത്രനിരീക്ഷണം
-
ഓണാഘോഷം
-
ശാസ്ത്രം- നിർമ്മാണങ്ങൾ
-
പഠനോത്സവങ്ങൾ
-
കായിക പരിശീലനങ്ങൾ
-
പ്രവൃത്തി പരിചയ ശില്പശാലകൾ
-
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. സ്കൂൾ തല കൈയെഴുത്ത് മാസികകളും തയ്യാറാക്കി വരുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു. പ്രതിവാര ക്വിസുകൾ.ചോദ്യപ്പെട്ടി, ബുള്ളറ്റിൻ ബോർഡ്, ലഘുപരീക്ഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഉപജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാമ്പ്യൻപട്ടം വിദ്യാലയത്തിനാണ്. 2017 മുതൽ ബെസ്റ്റ് സ്കൂൾ ട്രോഫി വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി മികച്ച ശാസ്ത്ര ലാബും ജില്ലയിലെ തന്നെ ആദ്യത്തെ സയൻസ് പാർക്കും വിദ്യാലയത്തിലുണ്ട്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹിക ജീവിയായ മനുഷ്യൻ സമൂഹത്തോട് നിരന്തരം ഇടപെട്ടുകൊണ്ടാണ് അറിവ് സ്വായത്തമാക്കുന്നത്. ശാസ്ത്രത്തിന്റെ രീതികളിലൂടെ കുട്ടികളിൽ സാമൂഹിക അവബോധമുണ്ടാക്കുന്നതിനായി അധികപ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടിയാണ് സാമൂഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്വിസ് മത്സരങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ, സാമൂഹിക ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ പ്രവർത്തനപരിപാടികളിൽ ചിലതാണ്. ഉപജില്ലാ സാമൂഹിക ശാസ്ത്രമേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കാനും വിദ്യാലയത്തിന് സാധിച്ചുവരുന്നു.
ഗണിത ക്ലബ്ബ്
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ, കൈയെഴുത്ത് മാസികകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം. ശ്രീമതി ശ്രീകല, ശ്രീമതി ശ്രീബ, ശ്രീമതി പ്രേമജ തുടങ്ങിയവർ ഗണിതം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഇക്കോ ക്ലബ്ബ്
നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ. ശ്രീജിത്ത് കുമാർ, ശ്രീമതി ശ്രീബ, ശ്രീ ബിജു, ശ്രീമതിജീന തുടങ്ങിയവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽ അറിയാനും അധിക പ്രവർത്തനങ്ങൾ നടത്തി ആസ്വാദ്യകരമാക്കാനും ഹിന്ദി ക്ലബ്ബ് വഴിയൊരുക്കുന്നു. പ്രസംഗ പരിശീലനങ്ങൾ, ആലാപനങ്ങൾ, ലഘു നാടകങ്ങൾ, പതിപ്പുകൾ തുടങ്ങിയവ ഹിന്ദി ക്ലബ്ബിന്റെ മുൻകൈയിൽ നടന്നുവരുന്നു. സ്കൂളിലെ ഹിന്ദി അധ്യാപകരായ ശ്രീമതി റീത്ത, ശ്രീമതി ഷീജ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സംസ്കൃതം ക്ലബ്ബ്
അമരഭാഷയായി കരുതപ്പെടുന്ന സംസ്കൃതഭാഷ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആവശ്യപ്പെടുന്നു കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയത്തിൽ അവസരമുണ്ട്. സംസ്കൃതാധ്യയനം നടത്തുന്ന കുട്ടികളുടെ വേദിയാണ് സംസ്കൃതം ക്ലബ്ബ്. വിദ്യാലയത്തിലെ സംസ്തൃതാധ്യാപികയായ ശ്രീമതി രാധ ടീച്ചർ നേതൃത്വം സംസ്കൃതം ക്ലബ്ബ് സുഭാഷിതങ്ങൾ, പചിപ്പുകൾ, ആലാപനങ്ങൾ, ദിനാചരണങ്ങൾ, സംസ്കൃത ദിനാഘോഷങ്ങൾ തുടങ്ങിയവ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. സംസ്കൃതം സ്കോളർഷിപ്പ് പരിശീലനവും മികച്ച രീതിിൽ നടക്കുന്നു. എല്ലാവർഷവും പത്തിലധികം സംസ്കൃത സ്കോളർഷിപ്പുകൾ കുട്ടികൾ നേടാറുണ്ട്.
അറബിക് ക്ലബ്ബ്
അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് അധികപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നത് അറബിക് ക്ലബ്ബാണ്. പദകേളികൾ, ആലാപനങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അറബിക് അധ്യാപികമായ ശ്രീമതി സാബിറ ടീച്ചർ നേതൃത്വം നൽകുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. വിദ്യാലയത്തിലെ മികച്ച ഗ്രൗണ്ട് പ്രയോജനപ്പെടുത്തി കായികപരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് വഴിയൊരുക്കുന്നു. ഒപ്പം നഗരസഭയുമായി ചേർന്ന് കളരി, കരാട്ടേ പരിശീലനങ്ങളും സംഘടിപ്പിച്ചുവരുന്നു. യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും അയൺ- ഫോളിക് ആസിഡ് വിതരണം ചെയ്യുന്നു. ഉച്ചഭക്ഷണപരിപാടി വിജയപ്രദമാക്കുന്നതിലും വിദ്യാലയത്തിലെ കായികാധ്യാപകനായ ശ്രീ.ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് മികച്ച പ്രവർത്തനം നടത്തുന്നു.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
ശ്രീ. എം രതീഷിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനപ്രമോദിന്റെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനെ ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം വിദ്യാലയം രണ്ടുതവണ നേടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 11.92941, 75.57173 | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 14755
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ യു പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ