സിഎംഎസ് എൽപിഎസ് മച്ചുകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് മച്ചുകാട് | |
---|---|
വിലാസം | |
മച്ചുകാട് പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 5 - 1896 |
വിവരങ്ങൾ | |
ഫോൺ | 0481 2353818 |
ഇമെയിൽ | cmslpsmachukad1896@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33421 (സമേതം) |
യുഡൈസ് കോഡ് | 32100600505 |
വിക്കിഡാറ്റ | Q87660711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പള്ളി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | രാഖിമോൾ സാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിൻ്റു മാണി ഐപ്പ് |
അവസാനം തിരുത്തിയത് | |
08-07-2024 | 33421 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സിഎംഎസ് എൽപിഎസ് മച്ചുകാട്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
ചരിത്രം
1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 128 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.തുടർന്ന് വായിക്കുക .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
- നല്ലപാഠം
- സീഡ് പ്രവർത്തനം
- ശാസ്ത്ര ക്ലബ്
- ഉത്തരപ്പെട്ടി
- അക്ഷരത്തെളിമ
- വാരാന്ത്യ ക്വിസ്
- സ്പെല്ലിംഗ് ബി കോൺടെസ്റ്റ്
- ജൂനിയർ എൻ.ബി.എ
- പിറന്നാൾ മധുരം മനോഹരം
- ഒരു കുട്ടി ഒരു മാഗസിൻ
- മോറൽ ക്ലാസ്സുകൾ
- വായനാ മൂല
- വാട്സ്അപ്പ് സപ്പ്ലിമെന്റ്
- ബാഡ്മിൻറൻ പരിശീലനം * ഫുഡ്ബോൾ പരിശീലനം * നൃത്ത പരിശീലനം
ഭൗതികസൗകര്യങ്ങൾ
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം, കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ # സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ
മാനേജ്മെൻ്റ്
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1.ബെന്നി മാത്യു-01/04/2016
2.സൂസൻ കുര്യൻ - 06/04/2004
3.വിമല തോമസ്- 10/04/2002
4.സാറാമ്മശാമുവേൽ -31/3/1999
5.കെ.പി.ശോശാമ്മ -01/04/1998
6.പി.ജെ.എബ്രഹാം- 01/04/1992
7.പി.എൽ.ജോൺ - 02/06/1969
8.കെ.പി.കുര്യാക്കോസ്- 1/7/1968
9.വി.അച്ചാമ്മ - 01/06/1968
10.മത്തായി ഡേവിഡ്-01/06/1964
11.പി.എൽ.ഡാനിയേൽ-1/8/1940
12.പി വി എബ്രഹാം
13.വി ഐ ചാക്കോ
14.പി പി ഐപ്പ് 1918
==അദ്ധ്യാപകർ==
1. ബെന്നി മാത്യു (എച്ച്.എം)
2. ജോളി മാത്യു (സീനിയർ ടീച്ചർ)
3. സിനു സൂസൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
4. ജാസ്മിൻ ജോസഫ് (SRG കൺവീനർ)
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
7. സുനിത ജോൺ ( പ്രീ പ്രൈമറി )
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
1. പരേതനായ ഡോ. സി.ജെ. റോയ് (മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി , സാഹിത്യകാരൻ )
2. ശ്രീ . ജോൺസൺ മാത്യു(മലയാള മനോരമ അസി .എഡിറ്റർ)
3.ശ്രീ. ജേക്കബ് സി .ടി (.മുൻ ശാസ്ത്രജ്ഞൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, I SRO)
നേട്ടങ്ങൾ
1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )
2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)
3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം
4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )
5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം
6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)
7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )
8. 2021-22അധ്യയന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.2021 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഡെനിയ മെർസ ഡിമൽ , പാർത്ഥിവ് റെജു എന്നിവർ സ്കോളർഷിപ്പിന് അർഹരായി
അംഗീകാരങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്ററ് എയ്ഡഡ് എൽ .പി.സ്കൂൾ അവാർഡ്( 2021-22)
- അതിജീവന പാഠങ്ങൾ (2020 -21 ലോക് ഡൗൺ പ്രവർത്തനങ്ങൾ )സി എസ് ഐ എം .കെ .ഡി ടി എ പുരസ്കാരം
- കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ. പി.സ്കൂൾ അവാർഡ് (2017-18).
- സി എസ് ഐ എം.കെ. ഡി.റ്റി.എ മികവ് പുരസ്ക്കാരം (2016-17, 2017-18, 2018-19)
- മലയാള മനോരമ നല്ലപാഠം പ്രശസ്തി പത്രം
- കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
- കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ.പി. സ്കൂൾ അവാർഡ് (1997-98)
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു.
വഴികാട്ടി
{{#multimaps: 9.568325220605256, 76.56767072297987 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33421
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ