എ. യു. പി. എസ്. പല്ലിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. പല്ലിശ്ശേരി | |
---|---|
വിലാസം | |
പല്ലിശ്ശേരി ആറാട്ടുപുഴ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0480 2793181 |
ഇമെയിൽ | aupspallissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22272 (സമേതം) |
യുഡൈസ് കോഡ് | 32070400102 |
വിക്കിഡാറ്റ | Q64091635 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | തൃശ്ശൂ$ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 74 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫി വി കെ |
പി.ടി.എ. പ്രസിഡണ്ട് | സിജോ j |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂൾ ചരിത്രം
തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് എ.യു.പി.എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.ഉത്സാഹ ശീലരായ ചിലരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു . അതാണ് ഇന്നത്തെ ആർ.എം.എൽ.പി.സ്കൂൾ ആറാട്ടുപുഴ . പ്രശസ്തരായ കുറച്ചുപേരുടെ ഉത്സാഹത്തിൽ ഒരു മിഡിൽ സ്കൂളിന് വേണ്ടി പ്രവർത്തനം തുടങ്ങി. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ പ്രവർത്തന മണ്ഡലത്തിൽ കുന്നത്തു കുഞ്ചുനായർ, ശങ്കുണ്ണിനായർ, രാമൻ നായർ, ശങ്കരൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങി . സ്കൂളിനാവശ്യമായ സ്ഥലം പല്ലിശ്ശേരി പടിഞ്ഞാറേമഠം ഗോപാലകൃഷ്ണ അയ്യർ സംഭാവനയായി നൽകി. തുടർന്നു ഓലയും മുളയും ഉപയോഗിച്ച് ഒരു താത്കാലിക ഷെഡ് നിർമിച്ചു. അഞ്ചാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. അധ്യാപികയായി യു.തങ്കമ്മയെ നിയമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരവും വാങ്ങി. തുടർന്നു കെ.സരോജം , മാലതിയമ്മ തുടങ്ങിയവരെയും നിയമിച്ചു. പിന്നീട് വിദ്യാലയം മണക്കുന്നത്ത് ഗോവിന്ദൻ വൈദ്യർക്ക് കൈമാറി. 1945 ൽ ആണ് വിദ്യാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ കരാറുകളും മറ്റും നടത്തിയത്. ഗോവിന്ദൻ വൈദ്യരുടെ ശ്രമഫലമായി വിദ്യാലയത്തിൽ പുരോഗമന പ്രവർത്തനങ്ങൾ തുടങ്ങി. ഓല മേഞ്ഞ ഷെഡ് മാറ്റി ഓട് മേഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ്സിന്റെയും ആറാം ക്ലാസ്സിന്റെയും നിർമാണം പൂർത്തിയായി. 1946-47 അധ്യയനവർഷത്തിൽ അംഗീകാരം ലഭിച്ചു. കെ.നാരായണമേനോൻ , പി.എ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ നായർ , എൻ.ജാനകിയമ്മ തുടങ്ങിയ അധ്യാപകരെയും നിയമിച്ചു. തങ്കമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിഞ്ഞു. 1963 ൽ ഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പദ്ധതിക്ക് രൂപം കൊടുത്തു (ലോക്കൽ ഡവലപ്മെന്റ് സ്കീം). ഇതനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള അംഗീകാരവും മരവും മറ്റും ലഭ്യമായി. ഗോവിന്ദൻ വൈദ്യർ മാനേജർ സ്ഥാനം കെ.കെ.സുജാതയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വിദ്യാലയം "സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി , കൂർക്കഞ്ചേരി"ക്ക് കൈമാറി. മാനേജരായി ഡോ.ഡോണേറ്റ സി.എസ്.സി ചുമതലയേറ്റു. സിസ്റ്റർ ദപ്പാസി സി.എസ്.സി , സിസ്റ്റർ മരിയ പ്രീതി സി.എസ്.സിയും മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ സിസ്റ്റർ സിംഫോറിയ സി.എസ്.സിയാണ്.
ഭൗതികസൗകര്യങ്ങൾ
1. ക്ലാസ് മുറികൾ - 6 2. ഓഫീസ് മുറി - 1 3. കമ്പ്യൂട്ടർ ലാബ് - 1 4. സ്റ്റേജ് - 1 5. പാചകപ്പുര - 1 6. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
1. ഹരിതവിദ്യാലയം 2. കലാ-കായിക-പ്രവൃത്തി പരിചയ പരിശീലനം 3. സാഹിത്യ സമാജം 4. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മാനേജർമാർ 1.ഗോവിന്ദൻ വൈദ്യർ 2.കെ.കെ.സുജാത 3.ഡോ.ഡോണേറ്റ സി.എസ്.സി 4.സിസ്റ്റർ ദപ്പാസി സി.എസ്.സി 5.സിസ്റ്റർ മരിയ പ്രീതി സി.എസ്.സി
ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് 1.യു.തങ്കമ്മ 2.കെ.നാരായണ മേനോൻ 3.സി.ഐ.ജോസ് 4.കെ.ശങ്കരൻ നായർ 5.പി.വി.ശോഭന 6.എം.ഒ റോസിലി 7.ബീന ടീച്ചർ , 8.srബ്രൈറ്റി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത് 2. ഡോ.ജയപ്രകാശ് 3. അഡ്വ.എം.പി.സുകുമാരൻ 4. പി.എസ്.വിദ്യാധരൻ - സംഗീത സംവിധായകൻ 5. കുട്ടൻ - ഫോക്ലോർ ഫെല്ലോഷിപ്പ് 6. സതീഷ് കെ.വി - ഫോക്ലോർ ഫെല്ലോഷിപ്പ് 7. അഡ്വ.മധുസൂദനൻ
നേട്ടങ്ങൾ .അവാർഡുകൾ.
1. ബെസ്ററ് യു.പി സ്കൂൾ അവാർഡ് 2. ഹരിതം അവാർഡ്
വഴികാട്ടി
തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റൂട്ടിൽ ഊരകത്തുനിന്ന് പുതുക്കാട് റൂട്ടിൽ കണ്ടേശ്വരത്ത് നിന്ന് പല്ലിശ്ശേരി റൂട്ടിൽ 200 മീറ്റ൪