സഹായം Reading Problems? Click here


എ. യു. പി. എസ്. പല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(22272 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. യു. പി. എസ്. പല്ലിശ്ശേരി
22272-aupspallissery.JPG
വിലാസം
എ.യു.പി.എസ്.പല്ലിശ്ശേരി,പി.ഓ. ആറാട്ടുപുഴ

പല്ലിശ്ശേരി
,
680562
സ്ഥാപിതം01 - June - 1947
വിവരങ്ങൾ
ഫോൺ9495853516
ഇമെയിൽaupspallissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22272 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം17
വിദ്യാർത്ഥികളുടെ എണ്ണം40
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ടി.എ
പി.ടി.ഏ. പ്രസിഡണ്ട്അജിത അശോകൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂൾ ചരിത്രം

      തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് എ.യു.പി.എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.ഉത്സാഹ ശീലരായ ചിലരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു . അതാണ് ഇന്നത്തെ ആർ.എം.എൽ.പി.സ്കൂൾ ആറാട്ടുപുഴ . പ്രശസ്തരായ കുറച്ചുപേരുടെ ഉത്സാഹത്തിൽ ഒരു മിഡിൽ സ്കൂളിന് വേണ്ടി പ്രവർത്തനം തുടങ്ങി. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ പ്രവർത്തന മണ്ഡലത്തിൽ കുന്നത്തു കുഞ്ചുനായർ,ശങ്കുണ്ണിനായർ, രാമൻ നായർ, ശങ്കരൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങി . സ്കൂളിനാവശ്യമായ സ്ഥലം പല്ലിശ്ശേരി പടിഞ്ഞാറേമഠം ഗോപാലകൃഷ്ണ അയ്യർ സംഭാവനയായി നൽകി. തുടർന്നു ഓലയും മുളയും ഉപയോഗിച്ച് ഒരു താത്കാലിക ഷെഡ് നിർമിച്ചു. അഞ്ചാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. അധ്യാപികയായി യു.തങ്കമ്മയെ നിയമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരവും വാങ്ങി. തുടർന്നു കെ.സരോജം , മാലതിയമ്മ തുടങ്ങിയവരെയും നിയമിച്ചു. 
       പിന്നീട് വിദ്യാലയം മണക്കുന്നത്ത് ഗോവിന്ദൻ വൈദ്യർക്ക് കൈമാറി. 1945 ൽ ആണ് വിദ്യാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ കരാറുകളും മറ്റും നടത്തിയത്. ഗോവിന്ദൻ വൈദ്യരുടെ ശ്രമഫലമായി വിദ്യാലയത്തിൽ പുരോഗമന പ്രവർത്തനങ്ങൾ തുടങ്ങി. ഓല മേഞ്ഞ ഷെഡ് മാറ്റി ഓട് മേഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ചാം  ക്ലാസ്സിന്റെയും ആറാം ക്ലാസ്സിന്റെയും നിർമാണം പൂർത്തിയായി. 1946-47 അധ്യയനവർഷത്തിൽ അംഗീകാരം ലഭിച്ചു. കെ.നാരായണമേനോൻ , പി.എ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ നായർ , എൻ.ജാനകിയമ്മ തുടങ്ങിയ അധ്യാപകരെയും നിയമിച്ചു.  തങ്കമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിഞ്ഞു. 1963 ൽ ഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പദ്ധതിക്ക് രൂപം കൊടുത്തു (ലോക്കൽ ഡവലപ്മെന്റ് സ്കീം). ഇതനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള അംഗീകാരവും മരവും മറ്റും ലഭ്യമായി. ഗോവിന്ദൻ വൈദ്യർ മാനേജർ സ്ഥാനം കെ.കെ.സുജാതയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വിദ്യാലയം "സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി , കൂർക്കഞ്ചേരി"ക്ക് കൈമാറി. മാനേജരായി ഡോ.ഡോണേറ്റ സി.എസ്.സി ചുമതലയേറ്റു. സിസ്റ്റർ ദപ്പാസി സി.എസ്.സി , സിസ്റ്റർ മരിയ പ്രീതി സി.എസ്.സിയും മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ സിസ്റ്റർ സിംഫോറിയ സി.എസ്.സിയാണ്.

ഭൗതികസൗകര്യങ്ങൾ

1. ക്ലാസ് മുറികൾ - 6 2. ഓഫീസ് മുറി - 1 3. കമ്പ്യൂട്ടർ ലാബ് - 1 4. സ്റ്റേജ് - 1 5. പാചകപ്പുര - 1 6. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

1. ഹരിതവിദ്യാലയം 2. കലാ-കായിക-പ്രവൃത്തി പരിചയ പരിശീലനം 3. സാഹിത്യ സമാജം 4. വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മാനേജർമാർ 1.ഗോവിന്ദൻ വൈദ്യർ 2.കെ.കെ.സുജാത 3.ഡോ.ഡോണേറ്റ സി.എസ്.സി 4.സിസ്റ്റർ ദപ്പാസി സി.എസ്.സി 5.സിസ്റ്റർ മരിയ പ്രീതി സി.എസ്.സി

ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് 1.യു.തങ്കമ്മ 2.കെ.നാരായണ മേനോൻ 3.സി.ഐ.ജോസ് 4.കെ.ശങ്കരൻ നായർ 5.പി.വി.ശോഭന 6.എം.ഒ റോസിലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത്‌ 2. ഡോ.ജയപ്രകാശ് 3. അഡ്വ.എം.പി.സുകുമാരൻ 4. പി.എസ്.വിദ്യാധരൻ - സംഗീത സംവിധായകൻ 5. കുട്ടൻ - ഫോക്‌ലോർ ഫെല്ലോഷിപ്പ് 6. സതീഷ് കെ.വി - ഫോക്‌ലോർ ഫെല്ലോഷിപ്പ് 7. അഡ്വ.മധുസൂദനൻ

നേട്ടങ്ങൾ .അവാർഡുകൾ.

1. ബെസ്ററ് യു.പി സ്കൂൾ അവാർഡ് 2. ഹരിതം അവാർഡ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ._യു._പി._എസ്._പല്ലിശ്ശേരി&oldid=393704" എന്ന താളിൽനിന്ന് ശേഖരിച്ചത്