ഗവ.എൽ.പി.എസ്.കഠിനംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കഠിനംകുളം | |
---|---|
വിലാസം | |
പുതുക്കുറിച്ചി ഗവ.എൽ.പി.എസ്. കഠിനംകുളം ,പുതുക്കുറിച്ചി , പുതുക്കുറിച്ചി പി.ഒ. , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1877 |
വിവരങ്ങൾ | |
ഫോൺ | 9495370210 |
ഇമെയിൽ | lpskadinamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43406 (സമേതം) |
യുഡൈസ് കോഡ് | 32140300404 |
വിക്കിഡാറ്റ | Q64036213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി കെ ഇ |
പി.ടി.എ. പ്രസിഡണ്ട് | ആശാ നേതൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
02-03-2024 | Suragi BS |
തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.
ചരിത്രം
147 വർഷങ്ങൾക്കു മുമ്പ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് പള്ളി വക ഒരു ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും, ആ കെട്ടിടം തീ പിടിച്ചപ്പോഴാണ് ഈ സ്ഥലത്ത് ഇന്നു കാണുുന്ന സകൂൾ സ്ഥാപിതമായതെന്നും പറയപ്പെടുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ ആയിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിന് 67 വർഷത്തെ പഴക്കമുണ്ടെന്നും പാർവ്വതീ ഭായ് തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരം തീരമേഖലയിലെ ആദ്യത്തെ സ്കൂളായിരുന്നു ഇത് എന്നും പറയുന്നു.
ഇന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കടലോര പ്രദേശമായ പുതുക്കുറുച്ചിയിൽ 60 സെന്റ് പുരയിടത്തിൽ ചുറ്റു മതിലോടു കൂടിയ 120 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഓടിട്ട കെട്ടിടം, ഐ.ടി ലാബ്, ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ്‌വെയർ സൊലൂഷൻസ് സഹായത്താൽ നിർമിതമായ മൾട്ടി പർപ്പസ് ഹാൾ ,സ്കൂൾ കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ഗവ. എൽ.പി.എസ് കഠിനംകുളം.
എ.ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രഥമാധ്യാപിക ശ്രീമതി. ജോളി കെ ഇ യെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 110 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഫലവൃക്ഷത്തെെകൾ, ഡിജിറ്റൽ ക്ലാസ്റൂം, മനോഹരമായ പാർക്ക്, മികച്ച ഫർണീച്ചറുകൾ, കളി സ്ഥലം, വിശാലമായ ഡൈനിംഗ് ഹാൾ...
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഭാഷാ ക്ലബ്
മാനേജ്മെന്റ്
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.
പ്രധാന അധ്യാപകൻ - ശ്രീമതി. സൗദാബീവി എം
എസ് എം സി ചെയർമാൻ- ആശാ നേതൻ
എം പി ടി എ പ്രസിഡണ്ട് - രഞ്ജിനി
മുൻ സാരഥികൾ
ക്ര.നം | പേര് | വർഷം |
---|---|---|
1 | ജോളി കെ ഇ | 2023- |
2 | വിദ്യ | 2023 |
3 | സൗദാ ബീവി | 2020-2023 |
4 | ഉഷാകുമാരി | 2019-2020 |
5 | ബേബി ഗിരിജ | 2018-2019 |
6 | ഷീലാകുമാരി | 2016-2018 |
7 | ശോഭനകുമാരി | 2011-2016 |
8 | ഗ്രേസി | 2010-2011 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
- ഗണിത മേഖലയിലും കായിക മേഖലയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കണിയാപുരം സബ്ജില്ലയുടെ അംഗീകാരങ്ങൾ
- കലോത്സവം, ശാസ്ത്രമേള, സ്കൂൾ കായികമേളകളിൽ എ ഗ്രേഡ് ഉൾപ്പെടെ മികച്ച ഗ്രേഡുകൾ കരസ്തമാക്കി (ദേശഭക്തി ഗാനം രണ്ടാം സ്ഥാനം, 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം)
അധിക വിവരങ്ങൾ
വഴികാട്ടി
കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക (13 കിലോമീറ്റർ). തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക (24 കിലോമീറ്റർ). {{#multimaps: 8.60219,76.81809|zoom=18}}
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43406
- 1877ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ