യു. പി. എസ്. . താണിക്കുടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു. പി. എസ്. . താണിക്കുടം | |
---|---|
വിലാസം | |
താണിക്കുടം കുറിച്ചിക്കര പി.ഒ. , 680028 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2695353 |
ഇമെയിൽ | thanikudam.ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22458 (സമേതം) |
യുഡൈസ് കോഡ് | 32071203508 |
വിക്കിഡാറ്റ | Q64091325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാടക്കത്തറ, പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 126 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാലതി.സി.കെ |
പി.ടി.എ. പ്രസിഡണ്ട് | ജിന്റോ കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിശ്വരഷ്മി |
അവസാനം തിരുത്തിയത് | |
12-02-2024 | 22458 |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ താണിക്കുടം സ്ഥലത്തുള്ള വിദ്യാലയമാണ് .1952 ആണ് ഈ വിദ്യാലയം ആരംഭിച്ചത് .
ചരിത്രം
വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ് മുൻകൈ എടുത്തു പുതുതായി പണിത കെട്ടിടത്തിൽ ആണ് 2016 നവംബർ 19 മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് . സ്വന്തം ഭൂമിയിൽ മൂന്നു നിലകളിലായി 21 ക്ലാസ്സ് മുറികൾ ആണ് സ്കൂളിന് ഉള്ളത് . കുട്ടികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലാബ് , ലൈബ്രറി, കമ്പ്യൂട്ടർ ക്ലാസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
മുൻ സാരഥികൾ
ശ്രീ. വി ആർ ശങ്കരൻ മാസ്റ്റർ, ശ്രീ. സഹദേവൻ മാസ്റ്റർ, ശ്രീമതി കമലം ടീച്ചർ, ശ്രീമതി പി രാധ ടീച്ചർ, ശ്രീമതി കെ ദ്രൗപതി ടീച്ചർ, ശ്രീമതി എം ഡി ദ്രൗപതി ടീച്ചർ, ശ്രീമതി സി എൻ വിജയലക്ഷ്മി ടീച്ചർ, ശ്രീമതി സി സുധ ടീച്ചർ എന്നിവർ ആണ് മുൻ പ്രധാനാ ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം എം അവറാച്ചൻ, സുന്ദരൻ കുന്നത്തുള്ളി, ഗോപിഹാസൻ എന്നി ജനപ്രതിനിധികൾ, കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (11 കിലോമീറ്റർ)
- തൃശ്ശൂർലെ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് താണിക്കുടം പുറത്തേക്കുള്ള ബസ്സ് വഴി എത്താം (10 km )
{{#multimaps:10.573779526568622,76.2589133492845|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22458
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ