യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം
താണിക്കുടം
തൃശ്ശൂ൪ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് താണിക്കുടം.
തൃശ്ശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കു സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു് താണിക്കുടം. തൃശ്ശൂർ താലൂക്കിലെ ഒല്ലൂക്കര ബ്ലോക്കിൽ മാടക്കത്തറ പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ ഈ പരമ്പരാഗതഗ്രാമപ്രദേശം അതിവേഗത്തിൽ ഒരു ചെറുപട്ടണമായി മാറിക്കൊണ്ടിരിക്കുന്നു. തൃശ്ശൂർ, മണ്ണുത്തി, വടക്കാഞ്ചേരി, വാഴാനി എന്നിവിടങ്ങളിലേക്കു് നേരിട്ട് പോകാവുന്ന പാതകളുണ്ട്.

കുറിച്ചിക്കര മലഞ്ചെരുവിനോടടുത്ത പുഴയോരവും നെൽപാടങ്ങളാലും സമൃദ്ധമായ താണിക്കുടം ദേവീക്ഷേത്രത്തിനടുത്തുള്ള പ്രദേശമാണിത് .തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്താണ് താണിക്കുടം സ്ഥിതി ചെയ്യുന്നത് .
ചൈതന്യതേജസ്സായ താണിക്കുടത്തമ്മ ദേശക്കാരുടെ മുഴുവൻ ഐശ്വര്യത്തിനും ശ്രേയസ്സിനും നിദാനമായി കുടികൊള്ളുന്നുവെന്നു ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു . താണിമരം കുടയായി അതിനു ചുവട്ടിൽ വിരാജിക്കുന്ന ദേവി താണിക്കുടത്തമ്മയായും ആ ദേവിയുടെ തട്ടകം താണിക്കുടമായും അറിയപ്പെട്ടു എന്നാണ് ചരിത്രം
പൊതുസ്ഥാപനങ്ങൾ
യു പി സ്കൂൾ താണിക്കുടം
ഹെൽത്ത് സെന്റർ
കൃഷിഭവൻ
പോസ്റ്റോഫീസ്
ഗ്രാമീണ വായനശാല
-
ഗ്രാമീണ വായനശാല
-
SCHOOL
-
school auditorium
[[|/home/kite/Downloads/IMG20240819095058.jpg ]]
പ്രമുഖവ്യക്തികൾ
കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്. മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം.
ആരാധനാലയങ്ങൾ
ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം താണിക്കുടം ഭഗവതി ക്ഷേത്രമാണു്.ക്രിസ്തുമതവിശ്വാസികളിൽ ഭൂരിപക്ഷവുമുള്ള കത്തോലിക്കാവിഭാഗം തൊട്ടടുത്ത പൊങ്ങണംകാട് സെന്റ് ആന്റണീസ് പള്ളിയിലെ ഇടവകയിൽ ഉൾപ്പെടുന്നു.
ചിത്രശാല
-
പൊങ്ങണം കാട് പള്ളി
-
താണിക്കുടം അമ്പലം