ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്-ആഗസ്റ്റ് 9-15 , 2023

ഫ്രീഡം ഫെസ്റ്റ‍ുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 9 മ‍ുതൽ ആഗസ്റ്റ് 15 വരെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ ആഭിമ‍ുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.

ആഗസ്റ്റ് 9ന് തുടങ്ങിയ പരിപാടിയിൽ ഡിജിറ്റൽ പെയിൻറിങ്, പോസ്റ്റർ നിർമ്മാണം, ക്വിസ്, പെൻസിൽ ഡ്രോയിങ് , സെമിനാർ എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച‍ു. ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ, ഓപ്പൺസോഴ്സ് ഹാർഡ് വെയർ എന്നിവയെ ക‍ുറിച്ച് യ‍ൂണിറ്റ് അംഗങ്ങൾ സെമിനാർ അവതരിപ്പിച്ച‍ു.

കൂടാതെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അധ്യാപന പഠന പ്രക്രിയയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ മ‍ുഹമ്മദ് ജാബിർ നയിച്ച സെമിനാർ അവതരണവ‍ും ഉണ്ടായി.

ഫ്രീഡം ഫെസ്‍റ്റ് - 2023 Aug

ഓപ്പൺസോഴ്സ് ഹാർഡ് വെയർ, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നിവ ഉൾപ്പെട‍ുത്തിയ‍ുള്ള എക്സിബിഷൻ അമ്മമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കി വാഴാൻ പോക‍ുന്ന ഈ ലോകത്തിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഫ്രീഡം ഫെസ്റ്റില‍ൂടെ സാധിച്ച‍ു എന്നത് ഏറെ പ്രശംസനീയമാണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27