എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 22 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44049
യൂണിറ്റ് നമ്പർLK/2018/44049
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
അവസാനം തിരുത്തിയത്
22-11-202344049

ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ച്

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ-27 നവംബർ 2021

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

കോവിഡ്  സാഹചര്യം കാരണം ലിറ്റിൽ കൈറ്റ്സ് നാലാമത്തെ ബാച്ചിന്റെ അഭിരുചി പരീക്ഷ നീണ്ടുപോയെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ തന്നെ മാർക്ക് രേഖപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സംസ്ഥാന തലത്തിൽ 2021 നവംബർ 27 ന് പരീക്ഷ നടത്തി വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. 2021 ഡിസംബർ 7 ന് ഫലപ്രഖ്യാപനം നടത്തിയപ്പോൾ പരീക്ഷയിൽ പങ്കെടുത്ത 55 പേരിൽ നിന്നും ഉയർന്ന സ്കോർ നേടിയ 40 പേർക്ക്  ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തിയവരിൽ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് ആര്യ ആർ നായർ എന്ന വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുകയും 2021 ഡിസംബർ 13 ന് ഗൂഗിൾ മീറ്റ് വഴി ആദ്യ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അന്നേ ദിവസം ലീഡർ ആയി 9 ഡി യിലെ ഷാരോൺ എ ഇ യെയും ഡെപ്യൂട്ടി ലീഡർ ആയി 9 സി യിലെ ഷാനിബ എച്ച് എസി നെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2020-23

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ഉമ വി എസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജയശ്രീ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീജ എസ് ആർ
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ഷാരോൺ എ ഇ
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിബ എച്ച് എസ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2020-2023

പ്രിലിമിനറി ക്യാമ്പ് 2020 - 2023 ബാച്ച്

കോവിഡ് സാഹചര്യമായിരുന്നതിനാൽ പ്രിലിമിനറി ക്യാമ്പ് ഉണ്ടായിരുന്നില്ല.

സ്കൂൾ തല ക്യാമ്പ് 2020-23 ബാച്ച്

ലിറ്റിൽ കൈറ്റ്സിന്റെ നാലാമത്തെ ബാച്ചിന്റെ സ്ക്കൂൾ തല ക്യാമ്പ് 2022 ജനുവരി 19 ന് എക്സ്റ്റേർണൽ ആർ പി ( റിസോഴ്സ് പേഴ്സൺ) ആയ ശ്രീമതി മഞ്ജു പി വി ടീച്ചറിന്റെയും കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സുരാഗി ടീച്ചറിന്റെയും ശ്രീമതി ശ്രീജ എസ് ആർ ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗിലെ വളരെ രസകരമായ കളികളോടെയാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ തല സ്ക്രീനിൽ വരുമ്പോൾ വിവിധ നിറത്തിലുള്ള തൊപ്പി സ്ക്രീനിൽ തലയ്ക്കു മുകളിലായി പ്രദർശിപ്പിക്കുന്ന കളിയും മുഖത്തിന്റെ ചലനം കൊണ്ട് കമ്പ്യൂട്ടർ സ്ക്രീനിലെ ബാറ്റ് ചലിപ്പിച്ച് ബോൾ ബാസ്ക്കറ്റിൽ ഇടുന്ന ഗെയിമും കുട്ടികളെ വളരെയധികം ആകർഷിച്ചു. തുടർന്ന് ആനിമേഷൻ സോഫ്റ്റ് വെയർ ആയ ടുപ്പി ട്യൂബിൽ കുട്ടിയുടെ കൈയ്യിലിരിക്കുന്ന പട്ടം പൊട്ടിപ്പോകുന്നതായി എങ്ങനെ ചിത്രീകരിക്കാമെന്ന് പരിശീലിച്ചു. തുടർന്നുള്ള സെഷനിൽ ക്ലാസ്സ് ആരംഭത്തിൽ പരിചയപ്പെട്ട ഗെയിമുകൾ എങ്ങനെയാണ് ചെയ്തിരിക്കുന്നതെന്നും അതിന് ഉപയോഗിച്ചിരിക്കുന്ന സോഫ്‌റ്റ്‌വെയർ സ്ക്രാച്ച് ആണെന്നും കുട്ടികൾ മനസ്സിലാക്കി. അതിന് ശേഷം പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ആയ സ്ക്രാച്ചിൽ ഗെയിമുകൾ തയ്യാറാക്കാൻ പരിശീലിച്ചു. മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കുന്ന എം ഐ ടി ആപ്പ് ഇവെന്ററും പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള എം ടി ( മാസ്റ്റർ ട്രെയിനർ ) യുടെ പ്രസന്റേഷനോടെ ക്യാമ്പ് അവസാനിച്ചു. ക്യാമ്പിനെ തുടർന്ന് വിദ്യാർത്ഥിനികൾക്ക് അസൈൻമെന്റുകൾ നൽകുകയും അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ  സ്ക്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ശ്രീലക്ഷ്മി എസ് എസ് , ഷാനിബ എച്ച് എസ് , അക്ഷര രാജ്, ആര്യ ആർ നായർ എന്നീ 4 പേരെ ആനിമേഷനും, ഗൗരി എസ് നായർ , പാർവ്വതി എസ് എൽ, അഞ്ജന വി എം , അസിൻ നിധു എസ് എ എന്നീ നാല് പേരെ പ്രോഗ്രാമിംഗിനുമായി ആകെ എട്ട് വിദ്യാർത്ഥിനികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു.

എക്സ്പെർട്ട് ക്ലാസ്സ് 2020-2023

ലിറ്റിൽ കൈറ്റ്സ് നാലാമത്തെ ബാച്ചിനുള്ള എക്സ്പെർട്ട് ക്ലാസ്സ്  കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തു. റോബോ ഇൻവെൽഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഒ ശ്രീ പ്രതീഷ് പ്രകാശ് ആണ് റോബോട്ടിക്സിനെക്കുറിച്ചുള്ള ക്ലാസ്സെടുത്തത്.

പ്രിലിമിനറി ക്യാമ്പ്

റുട്ടീൻ ക്ലാസ്സ് (യൂണിറ്റ് തല ക്ലാസ്സ്)

ലിറ്റിൽ കൈറ്റ്സിന് എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞാണ് ക്ലാസ്സുകൾ നടത്തപ്പെടേണ്ടതെങ്കിലും കൈറ്റ് മിസ്ട്രസ്റ്റുമാരായ ശ്രീമതി സുരാഗി ടീച്ചറിന്റെയും ശ്രീമതി ശ്രീജ എസ് ആർ ടീച്ചറിന്റെയും നേതൃത്വത്തിൽ യു പി , ഹൈസ്കൂൾ ലാബുകളിലായി എല്ലാ പ്രവർത്തി ദിനങ്ങളിലും വൈകുന്നേരങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു. ഗ്രാഫിക്സ് ആന്റ് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് ആന്റ് ഇന്റർനെറ്റ്, എം ഐ റ്റി ആപ്പ് ഇൻവെന്റർ എന്നീ മേഖലകൾ അവർ സ്വായത്തമാക്കിയിരിക്കുന്നു.

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2020-2023

  • ലിറ്റിൽ കൈറ്റ് അംഗമായ ഷാനിബ എച്ച് എസ് തന്റെ ക്ലാസ്സിലെ (9സി) മറ്റ് വിദ്യാർത്ഥിനികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ് നൽകി.
  • സ്കൂൾ വിക്കിയിൽ വിവരങ്ങൾ പുതുക്കുന്നതിലേയ്ക്കായി അവ ടൈപ്പ് ചെയ്ത് നൽകുന്നു