ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
ശൃംഗപുരം, കൊടുങ്ങല്ലൂർ ശൃംഗപുരം, കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഇമെയിൽ | glpsbhskodungallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23405 (സമേതം) |
യുഡൈസ് കോഡ് | 32070601508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെൽവി T.R |
പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
എം.പി.ടി.എ. പ്രസിഡണ്ട് | റിംജി മനോജ് |
അവസാനം തിരുത്തിയത് | |
16-05-2023 | 23405bhs |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം .
ഇന്നത്തെ ജി.എൽ.പി.എസ്.ബി.എച്ച് .എസ് ആദ്യം ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. കൊച്ചി താലൂക്ക് പാഠശാല എന്ന പേരിൽ AD 1890 ജൂലൈ 10 നാണ് സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയപ്പെടുന്നു.
മാമ്പുള്ളി കിഴക്കേമഠം രാമസ്വാമി അയ്യർ മകൻ നാരായണൻ (ഒന്നാം ക്ലാസ്സ്) ,കാത്തുള്ളി അച്ചുതമേനോൻ മകൻ ഗോപാലൻ (രണ്ടാം ക്ലാസ്സ് ) എന്നീ വിദ്യാർത്ഥികളായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ .
കൊല്ലവർഷം 1070 ന്റെ അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് മിഡിൽ സ്ക്കൂളായും
1083 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.അന്ന് 'കൊച്ചി സർക്കാർ ഹൈസ്ക്കൂൾ ' എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ് ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സ്ക്കൂൾ നമ്മുടെ നാടിന് സമ്മാനിച്ചത് നൂറു കണക്കിന് പ്രഗത്ഭരായ സാമൂഹ്യ നേതാക്കളെയാണ്. അവരിൽ പ്രമുഖരാണ് ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ് എന്നിവർ.
ഭൗതികസൗകര്യങ്ങൾ
.സ്മാർട്ട് ക്ലാസ്സ് റൂമുകൾ
.ക്ലാസ്സ് ലൈബ്രറി
.ജൈവവൈവിധ്യ പാർക്ക്
.ടോയ്ലറ്റ് സൗകര്യം
.കിഡ്സ് പാർക്ക്
.ചുറ്റുമതിൽ
.പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
-
AZHADHI KA AMRTH MAHOLSAV SIGNATURE OF FREEDOM INAUGURATED BY KODUNGALLUR MLA
-
2022 AUGUST 15 75TH INDEPENDENCE DAY
LSS പരിശീലനം
-
-
LSS model exams
ശാസ്ത്ര ക്ലബ്ബ്
-
science club
-
science club student
കാർഷിക ക്ലബ്ബ്
-
agricultural club
-
agricultural club
ഗണിത ക്ലബ്
പ്രവൃത്തി പരിചയ ക്ലബ്ബ്
-
work experience club
പ്രവേശനോത്സവം
-
Welcoming our new students with books pencil and crayons
-
pravesanolsavam November 1
-
PADANOLSAVAM 2020
മുൻ സാരഥികൾ
ശ്രീമതി. അംബുജാക്ഷി
ശ്രീമതി.മാർഗരറ്റ്
ശ്രീമതി .റംലു
ശ്രീ. പി.വി.ജയപ്രകാശ്
ശ്രീ. എസ്.എം സിറാജുദ്ദീൻ
ശ്രീമതി .എം.ആർ ജയസൂനം
ശ്രീമതി .കദീജാബി ഇ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ഡോ. ആർ.ബിന്ദു
ശ്രീ.പി.ഭാസ്ക്കരൻ
ശ്രീ.തോമസ് ഐസക്
ശ്രീ.ടി.എൻ കുമാരൻ
ശ്രീ.മുഹമ്മദ് അബ്ദുൾ ഖാദർ
ശ്രീ.കെ .എ ഭാസ്ക്കര മേനോൻ
ശ്രീ.കെ.എം സീതി സാഹിബ്
നേട്ടങ്ങൾ .അവാർഡുകൾ.
2019- 2020 അദ്ധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ ഗവൺമെന്റ് വിദ്യാലയം.
കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്ന്.
ഉപജില്ല കലാകായിക സാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്ന വിദ്യാലയം.
മികവുറ്റ പ്രീ പ്രൈമറി ക്ലാസ്സുകൾ.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവ് തെളിയിക്കുന്ന വിദ്യാലയം.
വഴികാട്ടി
{{#multimaps:10.21782,76.20015|zoom=20}}
കൊടുങ്ങല്ലൂർ നിന്നും 1 കിലോമീറ്റർ തെക്കോട്ട് മാറി ശൃംഗപുരം ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23405
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ