വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി | |
---|---|
വിലാസം | |
പാലേരി പാലേരി ടൗൺ പി.ഒ, , കുറ്റ്യാടി 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 01 - 1959 |
വിവരങ്ങൾ | |
ഫോൺ | 04962668199 |
ഇമെയിൽ | vadakara16069@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കവിത. ആർ. ബി |
പ്രധാന അദ്ധ്യാപകൻ | ശോഭന. സി. കെ |
അവസാനം തിരുത്തിയത് | |
29-04-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.
ചരിത്രം
1959 ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്. പി. സി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1959 - 1984 | ഗംഗാധരൻ നായർ സി |
1984 - 1997 | ബാലകൃഷ്ണൻനായർ പി |
1997 - 1999 | എ കെ പത്മനാഭൻ |
1999 - 2002 | എം കെ കുഞ്ഞനന്തൻ |
2002 - 04 | വി ശ്രീധരൻ |
2004 - 2011 | ശങ്കരൻ കെ |
2011 - 16 | ത്രേസ്യ. കെ. ടി |
2016 ഏപ്രിൽ 1 - 2016 മൊയ് 31 | സ്കറിയാ വർഗീസ് |
2016 ജൂൺ 1 ....... | ശോഭന. സി. കെ |
പ്രശസ്തരായ പൂർവ അദ്ധ്യാപകർ
- വി വി ദക്ഷിണാമൂർത്തി - മുൻ എം എൽ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ
- എ കെ പത്മനാഭൻ - മുൻ എം എൽ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജർ
- കെ വി രാഘവൻ - മുൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
- ഒ കുഞ്ഞിക്കണ്ണൻ - മുൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഫലകം:Geo:11.6210,75.7557?z=14 | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|